AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mala Parvathi: മലപ്പുറത്തെ കാശ്മീർ ആക്കാൻ കാത്തിരിക്കുന്നു!ബിജെപിയോട് അയിത്തമില്ല എന്നാൽ..! മാലാ പാർവ്വതി

Mala Parvathi about BJP:ഇതെല്ലാം സത്യമായ കാര്യങ്ങൾ ആണെന്ന് രീതിയിലാണ് മറ്റു സംസ്ഥാനത്തുള്ളവർ ഈ സിനിമയിലൂടെ മനസ്സിലാക്കിയത് എന്നും മല പർവതി പറഞ്ഞു. നോർത്ത് കാത്തിരിക്കുകയാണ് കേരളത്തിലെ ഒരു മത തീവ്രവാദ സംസ്ഥാനമാക്കി മാറ്റുന്നതിന് വേണ്ടി. നാളെ മലപ്പുറം ജില്ലയെ ഒരു കാശ്മീരാക്കി മാറ്റി അവിടെ പ്രസിഡന്റ് ഭരണം വന്നു കഴിഞ്ഞാൽ ഇന്ത്യയിലെ ഒരു സംസ്ഥാനവും അതിനെ ചോദ്യം ചെയ്യില്ല. ഒരുപക്ഷേ തമിഴ്നാടും നമ്മളും മാത്രമേ.....

Mala Parvathi: മലപ്പുറത്തെ കാശ്മീർ ആക്കാൻ കാത്തിരിക്കുന്നു!ബിജെപിയോട് അയിത്തമില്ല എന്നാൽ..! മാലാ പാർവ്വതി
Mala ParvathiImage Credit source: Social Media
Ashli C
Ashli C | Published: 06 Jul 2026 | 06:10 PM

അമ്മയിലെ വിവാദങ്ങൾ കനക്കുന്നതിനിടെ തന്റെ നിലപാട് വ്യക്തമാക്കി നടി മാല പാർവതി. അൻസിബ ഹസൻ മതപരിവർത്തനം നടത്തുവാൻ ശ്രമിച്ചു എന്ന ആരോപണം തന്നോട് പറഞ്ഞിട്ടുണ്ടെന്നും താൻ അത് കേട്ടിട്ടുണ്ടെന്നുമാണ് മല പർവതി പറയുന്നത്. മാത്രമല്ല ഇത്തരത്തിലുള്ള ഒരു ആരോപണം പ്രസ് കോൺഫറൻസിൽ വന്ന് പറഞ്ഞ ആളാണ് ലക്ഷ്മിപ്രിയ. മാധ്യമങ്ങളെ കാണുമ്പോൾ അൻസിബയ്ക്ക് പിന്നിൽ മതതീവ്രവാദികൾ ഉണ്ടെന്നായിരുന്നു ലക്ഷ്മി പ്രിയ പരാമർശം നടത്തിയത്.

അക്കാര്യം നമ്മൾ വളരെ ഗൗരവത്തോടെ തന്നെ എടുക്കേണ്ടതുണ്ട്. മാത്രമല്ല അൻസിബക്കെതിരായ ഇത്തരത്തിലുള്ള ഒരു വർഗീയ പരാമർശം പലരെയും വിളിച്ച് ലക്ഷ്മിപ്രിയ പറഞ്ഞിട്ടുണ്ട് അതിൽ ഒരു വ്യക്തി താൻ ആണെന്നും എന്നാൽ താൻ അത് റെക്കോർഡ് ചെയ്തിട്ടില്ല.പക്ഷേ ഞങ്ങളുടെ രണ്ടുപേരുടെയും ഫോൺകോളിനകത്ത് മറ്റൊരു വ്യക്തി കൂടി ഉള്ളതിനാൽ ഒരു സാഹചര്യം വന്നാൽ ആ വ്യക്തിയും എതിരായ ഈ പരാമർശത്തിനെതിരെ ലക്ഷ്മി പിറയ്ക്കെതിരെ തനിക്കൊപ്പം നിൽക്കുമെന്ന വിശ്വാസമുണ്ടെന്നും മാല പാർവതി മാധ്യമങ്ങളോട് പറഞ്ഞു.

കോൺഫ്രൻസ് കോളിനിടയിലാണ് ലക്ഷ്മി പ്രിയ ഈ പരാമർശം നടത്തിയത്. ആ വ്യക്തി ലക്ഷ്മിയുടെ സുഹൃത്താണെങ്കിൽ കൂടി ഇത്തരം ഒരു സാഹചര്യത്തിൽ തനിക്കൊപ്പം നിൽക്കുമെന്ന് പൂർണ വിശ്വാസം ഉണ്ടെന്ന് മല പാർവതി പറഞ്ഞു. എന്തിനായിരിക്കും അൻസിബക്കെതിരെ ഇങ്ങനെ ഒരു പരാമർശം പ്രചരിപ്പിക്കുന്നത് എന്നാണ് മാലാപർവതി ചോദിക്കുന്നത്. താൻ ഓവർ തിങ്ക് ചെയ്യുകയല്ല എന്നാൽ ഇന്നത്തെ ഒരു ദേശീയ സാഹചര്യത്തിൽ ഇങ്ങനെ ചിന്തിക്കുന്നതിൽ യാതൊരു വിധത്തിൽ തെറ്റുമില്ല എന്നും മാല പാർവതി പറഞ്ഞു.

ALSO READ:“ജയറാമിൻ്റെ വാക്ക് വിശ്വസിച്ചു, സ്ട്രോക്ക് വന്നപ്പോൾ പോലും തിരിഞ്ഞുനോക്കിയില്ല”; ‘ഹാപ്പി സർദാർ’ നിർമ്മാതാവിൻ്റെ അവസ്ഥ വെളിപ്പെടുത്തി ഉഷ ഹസീന

മലപ്പുറം ജില്ലയെ ഒരു കാശ്മീരാക്കി മാറ്റി അവിടെ പ്രസിഡന്റ് ഭരണം…

കേരള സ്റ്റോറി പോലുള്ള ഒരു സിനിമ കണ്ടിട്ട് ഞെട്ടാത്ത ഒരേയൊരു സംസ്ഥാനം കേരളം മാത്രമാണ് നമുക്ക് മാത്രമാണ് ഇത് എന്ത് സിനിമ എന്ന് തോന്നിയത്. എന്നാൽ അങ്ങ് നോർത്തിലേക്ക് എത്തുമ്പോൾ എല്ലാവരും കേരളത്തെ ആ രീതിയിലാണ് മനസ്സിലാക്കി വയ്ക്കുന്നത്. ഇതെല്ലാം സത്യമായ കാര്യങ്ങൾ ആണെന്ന് രീതിയിലാണ് മറ്റു സംസ്ഥാനത്തുള്ളവർ ഈ സിനിമയിലൂടെ മനസ്സിലാക്കിയത് എന്നും മല പർവതി പറഞ്ഞു. നോർത്ത് കാത്തിരിക്കുകയാണ് കേരളത്തിലെ ഒരു മത തീവ്രവാദ സംസ്ഥാനമാക്കി മാറ്റുന്നതിന് വേണ്ടി.

നാളെ മലപ്പുറം ജില്ലയെ ഒരു കാശ്മീരാക്കി മാറ്റി അവിടെ പ്രസിഡന്റ് ഭരണം വന്നു കഴിഞ്ഞാൽ ഇന്ത്യയിലെ ഒരു സംസ്ഥാനവും അതിനെ ചോദ്യം ചെയ്യില്ല. ഒരുപക്ഷേ തമിഴ്നാടും നമ്മളും മാത്രമേ അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ അതിനെ ചോദ്യം ചെയ്യുകയുള്ളൂ. ആ രീതിയിലാണ് ഇക്കൂട്ടർ ഇവിടെ അജണ്ട ഉണ്ടാക്കുന്നത് 10, 15 വർഷം കഴിഞ്ഞ് ഇന്ത്യ അഭിമുഖീകരിക്കേണ്ട ഒരു സാഹചര്യത്തെ അവർ ഇപ്പോഴേ അതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെ നമ്മൾ മുൻകൂട്ടി കാണേണ്ടതുണ്ട്. ഒരിക്കലും ബിജെപിക്ക് കേരളത്തിൽ അയിത്തം ഉണ്ടെന്ന് പറയാൻ പറ്റില്ല നമ്മുടെ നിയമസഭയിലേക്ക് മൂന്ന് എംഎൽഎമാരെ ബിജെപിക്ക് നൽകിയിട്ടുണ്ട്. അതിനാൽ കേരളത്തിൽ ബിജെപിയോട് അയിത്തം ഒന്നുമില്ല.

എന്നാൽ ഇക്കൂട്ടർ കേരളത്തിൽ ഒരു അജണ്ട നടപ്പിലാക്കാൻ നോക്കിയിട്ടില്ല നോക്കുന്നില്ല എന്ന് പൂർണമായി വിശ്വസിക്കാൻ പറ്റില്ല. അതിനുദാഹരണമാണ് കേരള സ്റ്റോറി എന്ന ഹിന്ദി സിനിമ. ഇത്തരം ഒരു സിനിമകളിൽ പോലും ഒരു മുസൽമാനെ നീതീകരിച്ചുകൊണ്ട് ഇല്ല. എന്നാൽ ഈ സിനിമ എടുത്തവർക്ക് പ്രധാനമന്ത്രിയുടെ അടക്കം പിന്തുണ ലഭിച്ചിട്ടുണ്ട്. അങ്ങനെയൊരു നാടാണിത് ഈ സ്ഥലം സിനിമകളാണ് ഇവിടെ വേണ്ടത് എന്ന് അഭിപ്രായപ്പെട്ടവർ ഉണ്ട്. സിനിമയാണ് ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട് അതിനാൽ തന്നെ സിനിമ മാറിയാൽ നമ്മുടെ നാടും എല്ലാം മാറും എന്നും മാലാ പാർവതി അഭിപ്രായപ്പെട്ടു.

ENGLISH SUMMARY

Mala Parvathi says It cannot be said that BJP has untouchability in Kerala. We have given three MLAs to BJP in our assembly. Therefore, there is no untouchability towards BJP in Kerala.

Follow Us