AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

“ജയറാമിൻ്റെ വാക്ക് വിശ്വസിച്ചു, സ്ട്രോക്ക് വന്നപ്പോൾ പോലും തിരിഞ്ഞുനോക്കിയില്ല”; ‘ഹാപ്പി സർദാർ’ നിർമ്മാതാവിൻ്റെ അവസ്ഥ വെളിപ്പെടുത്തി ഉഷ ഹസീന

Usha Haseena Blames Jayaram for Producer Haseeb's Financial and Health Ruin, Releases Audio Clip: “അസീബേ ഞാൻ ഇതുവരെ അറിഞ്ഞിട്ടില്ല. ഡ്രിങ്ക്സ് കാരണം ഒരു ലിവർ കംപ്ലൈൻ്റ് ഉണ്ടായി ആശുപത്രിയിലാണ് എന്നൊക്കെ എൻ്റെ അടുത്ത് പറഞ്ഞു. ഈ സ്ട്രോക്ക് ഉണ്ടായ വിവരം ഒരാളുപോലും എൻ്റെ അടുത്ത് പറഞ്ഞിട്ടില്ല. ഞാൻ ഇപ്പോഴാണ് അറിയുന്നത്. എന്തായാലും എല്ലാ പ്രാർത്ഥനകളും. ഈ മാസം കേരളത്തിൽ വരുന്നുണ്ട്. അപ്പോ ഞാൻ ആലപ്പുഴ വന്ന് നേരിട്ട് കണ്ടോളാം”

“ജയറാമിൻ്റെ വാക്ക് വിശ്വസിച്ചു, സ്ട്രോക്ക് വന്നപ്പോൾ പോലും തിരിഞ്ഞുനോക്കിയില്ല”; ‘ഹാപ്പി സർദാർ’ നിർമ്മാതാവിൻ്റെ അവസ്ഥ വെളിപ്പെടുത്തി ഉഷ ഹസീന
ജയറാം, ഉഷ ഹസീനImage Credit source: Facebook Jayaram/ Usha N
Sumeesh T Unneen
Sumeesh T Unneen | Published: 06 Jul 2026 | 05:15 PM

ജയറാമിനെതിരെ വെളിപ്പെടുത്തലുമായി നടി ഉഷ ഹസീന രംഗത്ത്. സഹോദരനും നിർമ്മാതാവുമായ ഹസീബ് ഹനീഫിന് ഉണ്ടായ ശാരീരിക ബുദ്ധിമുട്ടിലേക്ക് അടക്കം നയിച്ചത് കാളിദാസ് ജയറാം നായകനായ ‘ഹാപ്പി സർദാർ’ എന്ന സിനിമയുടെ പരാജയമാണെന്ന് ഉഷ ഹസീന ആരോപിക്കുന്നു. ജയറാമിൻ്റെ ഉറപ്പിനെ തുടർന്നാണ് ഹസീബ് സിനിമ നിർമ്മിക്കാൻ തയ്യാറായത്. എന്നാൽ ചിത്രം പരാജയപ്പെട്ടപ്പോൾ അന്വേഷിക്കുക പോലും ചെയ്തില്ലെന്നും സ്ട്രോക്ക് വന്നപ്പോൾ പോലും തിരിഞ്ഞുനോക്കിയില്ല എന്നും ഉഷ ഹസീന പറയുന്നു. മൈ മീഡിയ ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ. ജയറാമിൻ്റെ ശബ്ദരേഖ ഉൾപ്പടെ താരം ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ജയറാമിൻ്റെ ഒറ്റ വാക്കിൻ്റെ പുറത്താണ് ഹസീബ് ആ സിനിമ നിർമ്മിക്കാൻ തയ്യാറായത്. ജയറാമിനെ നായകനാക്കി അതിന് മുൻപ് ‘ഗ്രാൻഡ് ഫാദർ’ എന്ന സിനിമ ചെയ്തിരുന്നു. അതും നഷ്ടമായിരുന്നു. അതിൻ്റെ തൊട്ടുപിന്നാലെയാണ് ‘ഹാപ്പി സർദാർ’ ചെയ്യുന്നത്. സിനിമയെ കുറിച്ച് ആലോചന തുടങ്ങിയപ്പോൾ തന്നെ ആ സിനിമ ചെയ്യരുത് എന്ന് ഞങ്ങൾ എല്ലാവരും ഹസീബിനോട് പറഞ്ഞിരുന്നു, ഞങ്ങൾ കരുതിയ പോലെ തന്നെ നടന്നു. സാമ്പത്തിക നഷ്ടം മാത്രമല്ല, അവൻ്റെ ആരോഗ്യവും ഇല്ലാതാകുന്ന അവസ്ഥ ഉണ്ടായി എന്ന് ഉഷ ഹസീന പറയുന്നു.

“ജയറാമേട്ടനോട് ഞാൻ വാക്ക് പറഞ്ഞു” എന്നാണ് ഞങ്ങളെല്ലാവരും എതിർത്തപ്പോഴും ഹസീബ് പറഞ്ഞത്. കൂടെ ഉണ്ടാവും എന്ന് ജയറാം പറഞ്ഞിരുന്നു. പഞ്ചാബിലായിരുന്നു സിനിമയുടെ ചിത്രീകരണം. എൻ്റെ ഭർത്താവടക്കം ഹസീബിനോട് പറഞ്ഞു, ഇത് കൈവിട്ടുപോകും, ഒഴിവാക്കിയേക്ക് എന്ന്. അപ്പോഴും അവൻ ജയറാമിനെ വിശ്വസിച്ചു. അവരെ ഒന്നും വിശ്വസിക്കരുതെന്നും. നമുക്ക് ഇവരെയൊക്കെ നന്നായിട്ട് അറിയാവുന്നതാണെന്നും താരം തുറന്നടിക്കുന്നു.

Also Read: Jean Paul Lal: “സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ശബ്ദം കേട്ടാണ് ഞാൻ ഉറങ്ങുന്നത്”: പാട്ടിനെക്കാൾ ഇഷ്ടം ലോക സഞ്ചാരിയുടെ ശബ്ദമെന്ന് ജീൻ പോൾ ലാൽ

ആലപ്പുഴ വഴി പോകുമ്പോൾ ഹസീബിൻ്റെ വീട്ടിൽ എപ്പോഴും വരുായിരുന്നു. അതിലേ പോയാൽ അവിടെ വന്ന് ഭക്ഷണം കഴിക്കാതെ പോകില്ല. ഭയങ്കര സ്നേഹമൊക്കെയായിരുന്നു. ആ ആള് സിനിമ പരാജയപ്പെട്ടപ്പോൾ ഒന്ന് ഫോൺ ചെയ്തു ചോദിക്കുക പോലും ചെയ്തില്ല. ആ സിനിമക്ക് ശേഷം അവന് ഒരുപാട് സാമ്പത്തിക ബാധ്യത ഉണ്ടായി. അവന് സ്ട്രോക്ക് വന്നു. മരണത്തിൽ നിന്നാണ് രക്ഷപ്പെട്ട് വന്നത്. ജയറാം ഒന്ന് കാണാൻ പോലും വന്നില്ല

കുറേ കാലത്തിന് ശേഷം മകളുടെ കല്യാണത്തിൻ്റെ സമയത്തോ മറ്റോ ഹസീബിനെ വിളിച്ചു. അപ്പോൾ ഹസീബിൻ്റെ സംസാരം വ്യക്തമാകുന്നില്ല. അയ്യോ എന്തു പറ്റി അസീബേ എന്നൊക്കെ ചോദിച്ച് പിന്നീട് വോയിസ് മെസ്സേജ് അയച്ചു. ഹസീബിന് ഇങ്ങനെ ഒരു വിഷയം ഉണ്ടായതായി താൻ അറിഞ്ഞിട്ടില്ല എന്നാണ് ജയറാം പറയുന്നത്.

ജയറാമിൻ്റേതായി പുറത്തുവന്ന വോയിസ് മെസേജ്

“അസീബേ ഞാൻ ഇതുവരെ അറിഞ്ഞിട്ടില്ല. ഡ്രിങ്ക്സ് കാരണം ഒരു ലിവർ കംപ്ലൈൻ്റ് ഉണ്ടായി ആശുപത്രിയിലാണ് എന്നൊക്കെ എൻ്റെ അടുത്ത് പറഞ്ഞു. ഈ സ്ട്രോക്ക് ഉണ്ടായ വിവരം ഒരാളുപോലും എൻ്റെ അടുത്ത് പറഞ്ഞിട്ടില്ല. ഞാൻ ഇപ്പോഴാണ് അറിയുന്നത്. എന്തായാലും എല്ലാ പ്രാർത്ഥനകളും. ഈ മാസം കേരളത്തിൽ വരുന്നുണ്ട്. അപ്പോ ഞാൻ ആലപ്പുഴ വന്ന് നേരിട്ട് കണ്ടോളാം”

എത്ര വർഷം കഴിഞ്ഞൂ എന്നോർക്കണം കോവിഡിന് തൊട്ടുമുൻപാണ്. ഹാപ്പി സർദാർ റിലീസായത്. മകളുടെ കല്യാണം നടന്നിട്ട് ഇപ്പോൾ അധികമായിട്ടില്ല. മുൻപ് ജയറാം ഹസീബിനെ നിരന്തരം വിളിക്കുക്കുമായിരുന്നു. ആള് എറണാകുളത്ത് വന്നാൽ അവർ തമ്മിൽ കാണാറുണ്ട്. ഹസീബിനെ പോലെ അത്ര അടുപ്പമുള്ള ഒരു പ്രൊഡ്യൂസർക്ക് ഇത്രയും വലിയൊരു അസുഖം വന്ന് കിടപ്പിലായത് ജയറാം അറിഞ്ഞില്ല. അന്വേഷിക്കുക പോലും ചെയ്തില്ല എന്ന് ഉഷാ ഹസീന കുറ്റപ്പെടുത്തി.

English Summary

Actress Usha Haseena accused actor Jayaram of abandoning her brother, producer Haseeb Haneef, after the failure of Kalidas Jayaram’s Happy Sardar. She claims Haseeb produced the film solely on Jayaram’s assurance, leading to severe financial ruin and a stroke.

Follow Us