Mala Parvathy: മകൻ്റെ പഴയ കേസെന്തായി എന്ന് കമൻ്റുകൾ, മലാ പാർവതിയുടെ മറുപടി ഇങ്ങനെ..
കഴിഞ്ഞദിവസം ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ശ്വേത മേനോൻ നടത്തിയ പരാമർശത്തിനെതിരെ മാല പാർവതി പ്രതികരിക്കുകയുണ്ടായി. ഫേസ്ബുക്ക് കമൻ്റായി വന്ന പരാമർശത്തിന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി മറുപടി നൽകിയത്. ഈ മറുപടിക്ക് താഴെ മാല പാർവ്വതിയുടെ മകനുമായി ബന്ധപ്പെട്ട പഴയ വിഷയം കുത്തിപ്പൊക്കിയിരിക്കുകയാണ് ചിലർ.
താര സംഘടനയായ അമ്മയിലെ പ്രതിസന്ധിയും അംഗങ്ങൾ തമ്മിലുള്ള പരസ്പര പോരും ദിവസങ്ങൾ കഴിയുന്തോറും രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഏറ്റവും ശക്തമായി പരസ്പരം പോരടിക്കുന്നത് ശ്വേതാ മേനോനും മാല പർവതിയും തമ്മിലാണ്. കഴിഞ്ഞദിവസം ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ശ്വേത മേനോൻ നടത്തിയ പരാമർശത്തിനെതിരെ മാല പാർവതി പ്രതികരിക്കുകയുണ്ടായി. ഫേസ്ബുക്ക് കമൻ്റായി വന്ന പരാമർശത്തിന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി മറുപടി നൽകിയത്. ഈ മറുപടിക്ക് താഴെ മാല പാർവ്വതിയുടെ മകനുമായി ബന്ധപ്പെട്ട പഴയ വിഷയം കുത്തിപ്പൊക്കിയിരിക്കുകയാണ് ചിലർ.
“ഈ കമന്റുകൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മാല പാർവതിയുടെ പ്രതികരണം.മകൻ ഒരു ട്രാൻസ് ജൻഡർ യുവതിക്ക് അശ്ലീല ചിത്രങ്ങളും, മകന്റെ പ്രൈവറ്റ് പാർട്സും അയച്ചുവെന്ന് ഒരു വിവാദം കുറച്ചുന്നാൾ മുൻപ് ഉണ്ടായല്ലോ? ഇപ്പോൾ ആ കേസിന്റെ അവസ്ഥ എന്താണ്. മാതൃകപരമായി അവരെ കല്യാണം കഴിപ്പിച്ചു കൊടുത്തുകാണുമെന്ന് കരുതുന്നു. മകൻ ഒരു ട്രാൻസ്ജെൻഡറിന് അശ്ലീല ഫോട്ടോ അയച്ച കേസ് എന്തായി Maala Parvathi ?? തീർന്നോ? അതോ compromise ആയോ ?? മകൻ ഒരു ട്രാൻസ് ജൻഡർ യുവതിക്ക് അശ്ലീല ചിത്രങ്ങളും, മകന്റെ പ്രൈവറ്റ് പാർട്സും അയച്ചുവെന്ന് ഒരു വിവാദം കുറച്ചുന്നാൾ മുൻപ് ഉണ്ടായല്ലോ? ഇപ്പോൾ ആ കേസിന്റെ അവസ്ഥ എന്താണ്. അവർ ഒരുമിച്ചു ജീവിക്കുന്നുണ്ടോ” – എന്നിങ്ങനെയാണ് കമന്റുകൾ വന്നത്.
Also Read: രമേഷ് പിഷാരടി നാണംകെടും, എം.എൽ.എ സ്ഥാനം നഷ്ടപ്പെടും എന്നൊക്കെ ശ്വേത കണക്കുകൂട്ടിക്കാണും: ഫോൺ സംഭാഷണം ചോർത്തിയതിൽ മായ വിശ്വനാഥ്
ഇതിന് മാല പാർവ്വതി കൃത്യമായ മറുപടിയും നൽകിയിട്ടുണ്ട്. ഈ ആരോപണത്തിൻ്റെ പേരിൽ, ആറ് വർഷമായി ഒരു പൊതു ഇടത്തും തൻ്റെ മകൻ വന്നിട്ടില്ലെന്നും ഇപ്പോൾ ഈ കമൻ്റുകൾ വരുന്ന വഴി അറിയാമെന്നും അവർ പറയുന്നു. കമന്റുകൾക്ക് മാല പാർവ്വതിയുടെ മറുപടി ഇങ്ങനെ – “സീമാ വിനീതിൻ്റെ കല്യാണം കഴിത്തു. അവര് കേസ് കൊടുത്തില്ല. കേസ് കൊടുക്കുന്നുണ്ടെങ്കിൽ കൂടെ വരാം എന് പാഞ്ഞതാണ്.പിന്നെ മറ്റ് ചിലര് കേംപ്രമൈസ് ഡീൽസ് സംസാരിച്ചപ്പോൾ, അതിന് നിൽക്കുന്നില്ല എന്ന് പറഞ്ഞു.”
“കാരണം, മാനം പണം കൊടുത്ത് വാങ്ങാനും, നിലനിർത്താനും പറ്റില്ല. ശിക്ഷ, സമൂഹം തരുന്ന നാൾ വരയ്ക്കും അനുദവിക്കണം. ഇപ്പോൾ ഈ കമൻ്റുകൾ വരുന്ന വഴി അറിയാം. മറുപടി നൽകേണ്ടതുണ്ട് എന്ന് തോന്നി. കാരണം, ഈ ആരോപണത്തിൻ്റെ പേരിൽ, ആറ് വർഷമായി.. ഒരു പൊതു ഇടത്തും എൻ്റെ മകൻ വന്നിട്ടില്ല. എന്നെ ആക്രമിക്കാൻ ,മകൻ്റെ പേര് ഉപയോഗിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഞാൻ എന്തെങ്കിലും പറയുന്നത്, എനിക്ക് നേട്ടം ഉണ്ടാക്കാനല്ല. അത് കൊണ്ട് തന്നെ ശരിപക്ഷത്ത് ഉറച്ച് നിൽക്കും. തെറ്റിയാൽ തിരുത്തും.”
English Summary
Mala Parvathy recently responded to remarks made by Swetha Menon regarding the Hema Committee report. The actress issued her reply via a Facebook post, addressing a comment that had originally appeared on Facebook. Following this response, some individuals have dug up an old controversy involving Mala Parvathy’s son.