AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mammootty: ‘മമ്മൂട്ടി ഭക്ഷണം തൊടില്ല; കാരറ്റ് ജ്യൂസ്, കക്കരി, തക്കാളി ഇതൊക്കെ കഴിക്കൂ; ഏത് സിനിമയ്ക്ക് പോയാലും എക്‌സസൈസ് ചെയ്യും’

Babu Swami Reveals Mammootty's Diet Plan: നടൻ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഇത്തരം ഒരു ചിത്രീകരണത്തിനിടെ മമ്മൂട്ടിയുടെ ക്ഷണകാര്യത്തെ കുറിച്ച് മമ്മൂട്ടിയുമായി ഉണ്ടായ ഒരു സംഭാഷണത്തെ കുറിച്ചാണ് ബാബു സ്വാമിയുടെ വീഡിയോ. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

Mammootty: ‘മമ്മൂട്ടി ഭക്ഷണം തൊടില്ല; കാരറ്റ് ജ്യൂസ്, കക്കരി, തക്കാളി ഇതൊക്കെ കഴിക്കൂ; ഏത് സിനിമയ്ക്ക് പോയാലും എക്‌സസൈസ് ചെയ്യും’
MammoottyImage Credit source: social media
Sarika KP
Sarika KP | Published: 18 Mar 2025 | 07:29 PM

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. മെ​ഗാസ്റ്റാറായി മലയാളി സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം ആരോ​ഗ്യ കാര്യത്തിൽ വളരെയധികം ശ്രദ്ധ നൽകാറുണ്ട്. പലപ്പോഴും എഴുപതിലും ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം ഭക്ഷണക്രമീകരണമാണെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മമ്മൂട്ടിയുടെ ആ​രോ​ഗ്യവുമായി പലതരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. മമ്മൂട്ടിയ്ക്ക് വൻകുടലിൽ അർബുദത്തിൻ്റെ പ്രാഥമിക ലക്ഷണമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇതോടെ ആരാധകർ ഏറെ ആശങ്കയിലാണ്. താരത്തിനു വേണ്ടിയുള്ള പ്രാര്‍ഥനകളും നടക്കുന്നുണ്ട്. എന്നാൽ ഇതുവരെ സംഭവത്തെ കുറിച്ച് ഔദ്യോ​ഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രചരിക്കുന്ന വാർത്തകൾ സത്യമില്ലെന്ന് അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇതിനിടെയിൽ മമ്മൂട്ടിയുടെ ഭക്ഷണത്തെ കുറിച്ചും ജീവിതരീതിയെ കുറിച്ചും നടന്‍ ബാബു സ്വാമി പറഞ്ഞ കാര്യങ്ങള്‍ വൈറലാവുന്നത്.

Also Read:മമ്മൂട്ടിക്ക് വൻകുടലിൽ അർബുദത്തിൻ്റെ പ്രാഥമിക ലക്ഷണം; പ്രോട്ടോൺ തെറാപ്പി ചെന്നൈയിലെ ആശുപത്രിയിലെന്ന് റിപ്പോർട്ട്

മലയാളികൾക്ക് ഏറെ സുപരിചിതനാണ് ബാബു സ്വാമി. ചെറുതും വലുതമായി നിരവധി വേഷങ്ങളിൽ നടൻ തിളങ്ങിയിട്ടുണ്ട്. നടൻ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഇത്തരം ഒരു ചിത്രീകരണത്തിനിടെ മമ്മൂട്ടിയുടെ ക്ഷണകാര്യത്തെ കുറിച്ച് മമ്മൂട്ടിയുമായി ഉണ്ടായ ഒരു സംഭാഷണത്തെ കുറിച്ചാണ് ബാബു സ്വാമിയുടെ വീഡിയോ. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

മമ്മൂട്ടി ഭക്ഷണം തീരെ തൊടില്ലെന്നാണ് നടൻ പറയുന്നത്. അദ്ദേഹം കട്ടന്‍ചായ, കാരറ്റ് ജ്യൂസ്, കക്കരി, തക്കാളി ഇതൊക്കെ പെറുക്കി തിന്നാറേയുള്ളു. ചോറൊന്നും തൊടില്ല. ഡാഡികൂള്‍ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് ഒരു ദിവസം മമ്മൂട്ടി തന്നോട് രാവിലെ എന്താ കഴിക്കുന്നതെന്ന് ചോദിച്ചു. താൻ ദോശ, ഇഡ്‌ലി, ചിലപ്പോള്‍ പുട്ട്, ഉപ്പുമാവ്, ചപ്പാത്തി ഇതൊക്കെയാണെന്ന് പറഞ്ഞു. ഈ സമയം എന്തിനാണ് ഇതൊക്കെ കഴിക്കുന്നത് ഒരു ഗ്ലാസ് ഓട്‌സ് കഴിച്ചാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞെന്നാണ് നടൻ പറയുന്നത്.

അദ്ദേഹം എത്ര കോടികള്‍ ഉണ്ടാക്കിയാലും പട്ടിണിയാണ്. ഏത് സിനിമയ്ക്ക് പോയാലും എക്‌സസൈസ് ചെയ്യും. ഭയങ്കരമായി കണ്‍ട്രോള്‍ ചെയ്യും. രാക്ഷസരാജാവ് എന്ന സിനിമയുടെ ലൊക്കേഷനിലും അദ്ദേഹം വ്യായമം ചെയ്ത് നടക്കുന്നത് താൻ കണ്ടിരുന്നുവെന്നു ബാബു സ്വാമി പറയുന്നു. ഏത് സമയത്തും എക്‌സസൈസാണ്. അതുകൊണ്ടാണ് ഈ പ്രായത്തിലും മുപ്പത് വയസുകാരനെ പോലെ തോന്നിപ്പിക്കാനുള്ള കാരണമെന്നുമാണ് ബാബു സ്വാമി പറയുന്നത്.