AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kili Paul: ‘നല്ലൊരു മലയാളി പെൺകുട്ടിയെ കല്യാണം കഴിക്കണം’; വൈറൽ താരം കിലി പോൾ

Kili Paul aka Unniyettan About Marriage: കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് കൊച്ചി ലുലു മാളിൽ നടന്നത്. പരിപാടിയിൽ കിലി പോൾ സംസാരിച്ചതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Kili Paul: ‘നല്ലൊരു മലയാളി പെൺകുട്ടിയെ കല്യാണം കഴിക്കണം’; വൈറൽ താരം കിലി പോൾ
Kili Paul
sarika-kp
Sarika KP | Published: 28 May 2025 14:18 PM

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ ഒരു ടാൻസാനിയൻ താരമാണ് കിലി പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ കിലി മലയാളം ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും നൃത്തം ചെയ്തുമെല്ലാമാണ് ആരാധകർക്കിടയിൽ ജനപ്രീതി നേടിയത്. അതുകൊണ്ട് തന്നെ ഉണ്ണിയേട്ടനെന്നാണ് മലയാളികള്‍ കിലയെ സ്‌നേഹപൂര്‍വം വിളിക്കുന്നത്.

ഇതിനിടെയിലാണ് താരം കേരളത്തിലേക്ക് എത്തുന്നുവെന്ന് അറിയിച്ചത്. ‘ഇന്നസെന്റ്’ എന്ന സിനിമയില്‍ അഭിനയിക്കാനായാണ് കേരളത്തിലാണ് കിലി പോള്‍ എത്തിയത്. കിലി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് ഇന്നസെന്റ്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് കൊച്ചി ലുലു മാളിൽ നടന്നത്. പരിപാടിയിൽ കിലി പോൾ സംസാരിച്ചതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹിതനാണോ എന്ന അവതാരകന്റെ ചോദ്യത്തിന് കിലി നൽകിയ മറുപടിയാണ് വൈറലായത്. താന്‍ വിവാഹിതനല്ലെന്നും ഇപ്പോഴും സിംഗിളാണെന്നും കിലി പറഞ്ഞു. കേരളത്തില്‍ നിന്ന് നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കുമെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്.

Also Read:കിലി പോള്‍ കേരളത്തിലേക്ക്? മലയാള മണ്ണിലേക്ക് ഉണ്ണിയേട്ടന് സ്വാ​ഗതമെന്ന് ആരാധകർ

മലയാളത്തിൽ ഇഷ്ട നടി ശോഭനയാണെന്നും നടന്മാരിൽ മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെയുമാണ് ഇഷ്ടമെന്നും കിലി പറയുന്നു. തന്നോട് മലയാളികൾ കാണിക്കുന്ന സനേഹത്തിന് കിലി പോള്‍ നന്ദി പറഞ്ഞു. പുലിവാല്‍ കല്യാണം എന്ന ചിത്രത്തിലെ ‘ആരുപറഞ്ഞു ആരുപറഞ്ഞു’ എന്ന ഗാനം പ്രേക്ഷകര്‍ക്കായി അദ്ദേഹം ആലപിക്കുകയും ചെയ്തു.

അതേസമയം നടന്‍ അല്‍ത്താഫും അനാര്‍ക്കലി മരക്കാറും ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഇന്നസെന്റ്’.എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറില്‍ എം. ശ്രീരാജ് എ.കെ.ഡി നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തന്‍വിയാണ്. ഇവർക്കുപുറമെ ജോമോന്‍ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. ഒരു ടോട്ടല്‍ ഫണ്‍ റൈഡ് ആയിരിക്കും ചിത്രമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.