Hello Dear Movie : ഇനി അമൽ ഡേവിസ് റീനുവിന്റെ നായകൻ ! മമിത ബൈജു – സംഗീത് പ്രതാപ് കോംബോയിൽ ‘ഹലോ ഡിയർ’
Mamitha Baiju and Sangeeth Prathap Starring for Hello Dear Movie : മലയാളം സിനിമയിലെ തലമുറ സിനിമാതാരങ്ങളിൽ ശ്രദ്ധേയരായ രണ്ടുപേരാണ് മമിത ബൈജുവും സംഗീത് പ്രതാപും. ഗിരീഷ് എ.ഡിയുടെ സൂപ്പർ ശരണ്യ എന്ന സിനിമയിലൂടെയാണ് ഇരുവരും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ആ സിനിമയിൽ രണ്ട് സപ്പോർട്ടിംഗ് റോളുകളാണ് ഇവർ ചെയ്തിരുന്നത്. എന്നാൽ പിന്നീട് പ്രേമലുവിലേക്ക് എത്തിയപ്പോൾ മമിത നായികയായി മാറി.
മലയാളം സിനിമയിലെ തലമുറ സിനിമാതാരങ്ങളിൽ ശ്രദ്ധേയരായ രണ്ടുപേരാണ് മമിത ബൈജുവും സംഗീത് പ്രതാപും. ഗിരീഷ് എ.ഡിയുടെ സൂപ്പർ ശരണ്യ എന്ന സിനിമയിലൂടെയാണ് ഇരുവരും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ആ സിനിമയിൽ രണ്ട് സപ്പോർട്ടിംഗ് റോളുകളാണ് ഇവർ ചെയ്തിരുന്നത്. എന്നാൽ പിന്നീട് പ്രേമലുവിലേക്ക് എത്തിയപ്പോൾ മമിത നായികയായി മാറി. ഈ സിനിമയിലും സംഗീതം ഉണ്ടായിരുന്നു പക്ഷേ നായകനായ നസ്ലിന്റെ സുഹൃത്ത് അമൽ ഡേവിസ് എന്ന കഥാപാത്രത്തെയാണ് സംഗീത് അവതരിപ്പിച്ചത്.
ഇപ്പോൾ ഇതാ പ്രേമലുവിലെ റീനുവും അമൽ ഡേവിസും പ്രധാന കഥാപാത്രങ്ങളായി പുതിയ സിനിമ വരികയാണ്. പ്രശസ്ത നിർമ്മാതാവ് ആഷിക് ഉസ്മാൻ പ്രൊഡ്യൂസ് ചെയ്യുന്ന ഹലോ ഡിയർ എന്ന സിനിമയിലാണ് ഇരുവരും നായിക നായകന്മാരായി എത്തുന്നത്. സിനിമയുടെ ഫസ്റ്റ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. ബിനോയ് പൗലോസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹലോ ഡിയർ ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത് ചിത്രമാണ്.
മമിതയും സംഗീത് പ്രതാപും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ പണ്ടേ മലയാളികൾക്ക് ഇഷ്ടമാണ്. അപ്പോൾ സ്വാഭാവികമായും ഇരുവരും നായികയും നായകനുമായി എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിയാവും. അതും ഡിനോയ് പൗലോസ് സംവിധാനം ചെയ്യുന്ന സിനിമയിൽ. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സൂപ്പർഹിറ്റ് സിനിമയുടെ തിരക്കഥ ഒരുക്കുകയും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ആളാണ് ഡിനോയ്.
Also Read : മിഥുൻ മാനുവൽ തോമസിന്റെ ത്രില്ലർ വെബ് സീരീസ് ഇറങ്ങില്ലേ… ജോളിയുടെ ഹർജിയിൽ അണലി വെബ്സീരീസിന് സ്റ്റേ!
സിനിമയുടെ പേര് പോലെ തന്നെ ഒരു റൊമാന്റിക് കോമഡി വിഭാഗത്തിൽ ആയിരിക്കും ഹലോ ഡിയർ എത്തുക. പുതുതലമുറയ്ക്ക് എളുപ്പത്തിൽ കണക്ട് ആവുന്ന കഥയും കഥാ പശ്ചാത്തലങ്ങളും ആകും സിനിമയിൽ ഉണ്ടാകുക എന്ന് പ്രതീക്ഷിക്കുന്നു. സംഗീതനും മമിതയ്ക്കും പുറമേ മറ്റ് പ്രമുഖ താരങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്. ഗോവിന്ദ് വസന്തയാണ് സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നത്. ചായ ഗ്രഹണം നിർവഹിക്കുന്നത് അഖിൽ ജോർജ്, എഡിറ്റിംഗ് ആകട്ടെ ചമൻ ചാക്കോയും. അരുൺ ഡി ജോസ് ആണ് സിനിമയുടെ കോ പ്രൊഡ്യൂസർ.
മമിത ബൈജു നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രം ബത്ലഹേം കുടുംബയൂണിറ്റ് മികച്ച പ്രതികരണങ്ങളുമായി തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. നിവിൻ പോളി നായകനായ സിനിമ ഓണം റിലീസായാണ് എത്തിയിരിക്കുന്നത്. സാധാരണ ഒരു നാട്ടിൻപുറത്തെ പ്രണയവും കോമഡിയും സംഭവങ്ങളും ഒക്കെയാണ് സിനിമയിൽ പറയുന്നത്. പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ബത്ലഹേം കുടുംബയൂണിറ്റ്.
English Summary
Mamitha Baiju and Sangeeth Prathap are two notable figures among the new generation of Malayalam film stars. Now, a new movie featuring Reenu and Amal Davis from Premalu in the lead roles is on the way. The duo will appear as the lead pair in the film Hello Dear, produced by renowned producer Aashiq Usman.