Sreenivasan: പ്രിയ സുഹൃത്തിനെ അവസാനമായി കാണാനെത്തി മമ്മൂട്ടിയും മോഹൻലാലും
Sreenivasan: സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും രസിച്ചും പിണങ്ങിയും പിണങ്ങിയും എക്കാലവും സഞ്ചരിച്ചു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു....
കാലാവർത്തിയായ ശ്രീനിവാസനെ ഒരു നോക്കു കാണാനെത്തി മലയാളത്തിന്റെ മഹാനടന്മാർ. ശ്രീനിവാസിനെ കാണാൻ മമ്മൂട്ടിയും മോഹൻലാലും എത്തി. ഇനി ഒരിക്കലും ഇത്തരം ഒരു ഒത്തുചേരൽ ഇവർ തമ്മിൽ ഉണ്ടാകില്ല. ശ്രീനിവാസിനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തുന്നവരുടെ തിരക്കാണ് ടൗൺഹാളിൽ. നടൻ ദിലീപ് സംവിധായകൻ സത്യാൻ അന്തിക്കാട് തുടങ്ങിയ മലയാള സിനിമ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും ടൗൺഹാളിൽ താരത്തെ അവസാനമായി കാണാൻ എത്തിയിട്ടുണ്ട്..
ശ്രീനിവാസന്റെ സമീപത്തായി മക്കളായ വിനീത് ശ്രീനിവാസൻ ധ്യാൻ ശ്രീനിവാസൻ ഭാര്യ വിമല ബേസിൽ ജോസഫ് എന്നിവർ ഇരിക്കുന്നു. അതേസമയം ശ്രീനിവാസിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച മോഹൻലാൽ. സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും രസിച്ചും പിണങ്ങിയും പിണങ്ങിയും എക്കാലവും സഞ്ചരിച്ചു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധമെന്നും മോഹൻലാൽ പറഞ്ഞു.
ഏറെ നാളായി അസുഖബാധിതനായിരുന്നു ശ്രീനിവാസൻ. എന്നാൽ അപ്രതീക്ഷിതമായ ഈ വേർപാടിന്റെ ഞെട്ടലിലാണ് സിനിമാലോകം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടനാടുള്ള വീട്ടിൽ നിന്ന് ടൗൺഹാളിലെത്തിച്ചത്. മൂന്നുമണിവരെയാണ് പൊതുദർശനത്തിനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ സംസ്കാരം നാളെയാണ്. നാളെ രാവിലെ 10 മണിക്ക് ഔദ്യോഗിക ബഹുമതികളോട് തൃപ്പൂണിത്തറ കണ്ടനാട്ടെ വീട്ടുവളപ്പിൽ അദ്ദേഹത്തിന്റെ സംസ്കാരം നടക്കും. ഔദ്യോഗികമായ ബഹുമതികളോടെയാണ് ശ്രീനിവാസന്റെ സംസ്കാരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകുകയായിരുന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.