Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
ഇവിടെ പലർക്കും പലതും പതിച്ചു നൽകുന്നുണ്ട് നമുക്ക് എന്ത് കിട്ടി എന്ന് നോക്കേണ്ടതുണ്ട് എന്നും വെള്ളാപ്പള്ളി പറഞ്ഞു. ഗുരു മന്ദിരങ്ങൾക്ക് സർക്കാർ ഗ്രാൻഡ് അനുവദിക്കണം കർണാടകത്തിൽ ഗുരുമന്ദിരം പണിയാൻ...
മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണെന്ന് വെള്ളാപ്പള്ളി നടേശൻ. നമുക്ക് അംഗീകാരം ലഭിച്ചത് പാവങ്ങളുടെ കണ്ണീർ ഒപ്പിയത് കൊണ്ടാണെന്നും സമുദായത്തിൽ പെട്ട എല്ലാവർക്കും അവകാശപ്പെട്ടതാണ് ഈ അംഗീകാരം എന്ന് അദ്ദേഹം പറഞ്ഞു. പത്മഭൂഷൻ കിട്ടിയതിന്റെ പേരിൽ അഹങ്കാരമോ കിട്ടാത്തതിന്റെ പേരിൽ ദുഃഖമോ ഇല്ല. തനിക്ക് പാർലമെന്ററി മോഹം ഇല്ലെന്നും അതു വരുമ്പോൾ ആണ് പ്രശ്നം എന്നും വെള്ളാപ്പള്ളി. എസ്എൻഡിപിക്ക് ആരും ഒരു പരിഗണനയും നൽകുന്നില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ഇവിടെ പലർക്കും പലതും പതിച്ചു നൽകുന്നുണ്ട് നമുക്ക് എന്ത് കിട്ടി എന്ന് നോക്കേണ്ടതുണ്ട് എന്നും വെള്ളാപ്പള്ളി പറഞ്ഞു. ഗുരു മന്ദിരങ്ങൾക്ക് സർക്കാർ ഗ്രാൻഡ് അനുവദിക്കണം കർണാടകത്തിൽ ഗുരുമന്ദിരം പണിയാൻ 2 ലക്ഷം രൂപ നൽകി. ഒന്നായി നിൽക്കാത്തത് കൊണ്ടാണ് നമുക്ക് ഒന്നും കിട്ടാത്തത് എന്നും അദ്ദേഹം പറഞ്ഞു. കോട്ടയം എസ്എൻഡിപി യൂണിയൻ നേതൃത്വത്തിൽ നാഗമ്പടം ക്ഷേത്രത്തിൽ നൽകിയ സ്വീകരണത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എൻഡിപിഐ തകർക്കാനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നത് യൂട്യൂബിലൂടെ കാശ് കൊടുത്തു തന്നെ ചീത്ത പറയിപ്പിക്കുന്നു.
പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല താൻ ഒറ്റയ്ക്ക് നിന്നാൽ സീറോ നിങ്ങൾ കൂടെ നിന്നപ്പോൾ ഹീറോ എന്നും വെള്ളാപ്പള്ളി പ്രതികരണത്തിൽ പറയുന്നു. മറ്റ് സമുദായങ്ങൾ മണിമാളികകൾ പടുത്തുയർത്തുമ്പോൾ പട്ടികജാതിക്കാരും പിന്നോക്ക വിഭാഗങ്ങളും ഇന്നും വീടില്ലാത്ത അവസ്ഥയിലാണെന്നും, തൊഴിലുറപ്പ് ജോലിക്കായി പോകുന്നവരിൽ അധികവും ഈഴവ സമുദായത്തിൽപ്പെട്ടവരാണെന്നുമുള്ള യാഥാർത്ഥ്യം നാം തിരിച്ചറിയണം. കോട്ടയത്തെ ന്യൂനപക്ഷങ്ങൾ സംഘടിതശക്തിയായി മാറുമ്പോൾ അവിടെ ഈഴവ വോട്ടുകൾക്ക് അർഹമായ വില ലഭിക്കുന്നില്ല. ഈ വോട്ടുകൾക്ക് വിലയുള്ള സാഹചര്യമുണ്ടാകണമെന്നും ഈഴവ വോട്ട് നിർണ്ണായകശക്തിയായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.