AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Patriot Release : യുദ്ധം അല്ല എഡിറ്റിങ്ങാണ് പ്രശ്നം? ദൃശ്യം 3ന് പിന്നാലെ മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിൻ്റെ റിലീസും നീട്ടി

Patriot Release Date Postponed : ഏപ്രിൽ 23ന് റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം മോഹൻലാലിൻ്റെ ദൃശ്യം 3 സിനിമയും സമാനമായി റിലീസ് നീട്ടിവെച്ചിരുന്നു. ഏത് സാഹചര്യത്തിലാണ് ചിത്രത്തിൻ്റെ റിലീസ് നീണ്ട് പോയതെന്ന് പേട്രിയറ്റ് സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കിട്ടില്ല.

Patriot Release : യുദ്ധം അല്ല എഡിറ്റിങ്ങാണ് പ്രശ്നം? ദൃശ്യം 3ന് പിന്നാലെ മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിൻ്റെ റിലീസും നീട്ടി
Patriot Movie Release UpdateImage Credit source: Mammootty Facebook
Jenish Thomas
Jenish Thomas | Updated On: 31 Mar 2026 | 07:23 PM

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും മോഹൻലാലും ഏറെ കാലങ്ങൾക്ക് ശേഷം ഒന്നിച്ച പേട്രിയറ്റ് സിനിമ. ഏപ്രിൽ 23ന് തിയറ്ററിൽ എത്താനിരുന്ന ചിത്രമായിരുന്നു പേട്രിയറ്റ്. എന്നാൽ പേട്രയറ്റിൻ്റെ റിലീസ് നീട്ടിവെച്ചതായി അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. പുതിയ റിലീസ് തീയതി നാളെ ഏപ്രിൽ ഒന്നാം തീയതി മമ്മൂട്ടിയുടെ മോഹൻലാലിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ അറിയിക്കുമെന്ന് സിനിമയുടെ നിർമാതാവായ ആൻ്റോ ജോസഫ് അറിയിച്ചു.

പ്രതീക്ഷിക്കാതെ ഉണ്ടായ ചില സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് പേട്രിയറ്റ് സിനിമയുടെ റിലീസ് നീട്ടിവെച്ചതെന്ന് ആൻ്റോ ജോസഫ് വ്യക്തമാക്കി. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെയാണ് സിനിമയുടെ റിലീസ് നീട്ടിവെക്കാൻ ഇടയായത്. ഈ കഴിഞ്ഞ ജനുവരിയോടെയാണ് പേട്രിയറ്റിൻ്റെ ചിത്രീകരണം പൂർത്തിയാക്കി സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് പ്രവേശിച്ചത്. തുടർന്ന് സിനിമയുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള ക്യാരക്ടർ പോസ്റ്ററുകളും ഒരു ഗാനവും അണിയറപ്രവർത്തർ പുറത്ത് വിട്ടിരുന്നു. ശേഷം മറ്റ് പ്രൊമോഷനുകൾ ഇതുവരെ ഉണ്ടായിരുന്നില്ല. അതിന് പിന്നാലെയാണ് സിനിമയുടെ റിലീസ് നീട്ടിവെച്ചതായിട്ടുള്ള അറിയിപ്പ് ഉണ്ടാകുന്നത്.

ALSO READ : Omar Lulu New Movie: ആ പടം വരില്ല, പകരം രണ്ടാം ഭാഗം എത്തുന്ന ചിത്രം പ്രഖ്യാപിച്ച് ഒമർ ലുലു

പേട്രിയറ്റിൻ്റെ റിലീസ് നീട്ടി എന്നറയിച്ചുകൊണ്ടുള്ള ആൻ്റോ ജോസഫിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്


കഴിഞ്ഞ ആഴ്ച സമാനമായ രീതിയിൽ മോഹലാലിൻ്റെ ദൃശ്യം 3 സിനിമയുടെ റിലീസും അണിയറപ്രവർത്തകർ നീട്ടിവെച്ചിരുന്നു. ഇറാൻ-ഇസ്രായേൽ യുദ്ധവും അതെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ദൃശ്യം 3ൻ്റെ റിലീസ് നീട്ടിവെച്ചതെന്ന് ദൃശ്യം 3ൻ്റെ നിർമാതാക്കളായ ആശീർവാദ് സിനിമാസ് അറിയിച്ചത്. എന്നാൽ പേട്രിയറ്റ് നീട്ടിവെക്കാനുള്ള പ്രധാന കാരണം സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വൈകുന്നതാണെന്നാണ് സിനിമയുടെ നിർമാതാവ് ആൻ്റോ ജോസഫ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയന്‍താര, രേവതി, ഗ്രേസ് ആൻ്റണി, ഗീതി സംഗീത, ശ്രീപാർവതി, ദർശന രാജേന്ദ്രൻ, സറിൻ ഷിഹാബ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇന്ത്യയിലും ശ്രീലങ്കയും ലണ്ടണിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രത്തിൽ വില്ലനായി ഫഹദ് ഫാസിലാണ് വരുന്നതെന്ന് താരം ഒരു വേദിയിൽ വെച്ച് വെളിപ്പെടുത്തിയിരുന്നു. ആൻ്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് സിനിമ നിർമിക്കുന്നത്. മഹേഷ് നാരായണനാണ് സിനിമയുടെ സംവിധായകൻ. സുശിൻ ശ്യാം ആണ് ചിത്രത്തിലെ സംഗീതം ഒരുക്കുന്നത്.

Follow Us