AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Omar Lulu New Movie: ആ പടം വരില്ല, പകരം രണ്ടാം ഭാഗം എത്തുന്ന ചിത്രം പ്രഖ്യാപിച്ച് ഒമർ ലുലു

Omar Lulu Happy Wedding Movie 2: തൻ്റെ ഹിറ്റ് ചിത്രത്തിൻ്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് ഒമർ ലുലു, മുൻപ് പ്രഖ്യാപിച്ച ചിത്രം വരില്ലെന്നും സ്ഥിരീകരണം, നിരവധി വിവാദങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ സാധാരണ ഒമറിനെ തേടി എത്താറുണ്ട്. ബിഗ് ബോസ് താരം കൂടിയായ ഒമർ ലുലുവിൻ്റെ ഹാപ്പി വെഡ്ഡിങ്ങ് -1 ഹിറ്റായിരുന്നു. എന്നാൽ അതിനുശേഷം എത്തിയ ചിത്രങ്ങൾ തീയ്യേറ്ററിൽ വൻ പരാജയമായിരുന്നു. പല പ്രമുഖ പുതുമുഖ താരങ്ങളെയും സിനിമയിലേക്ക് എത്തിച്ചത് ഒമർ ലുലുവാണ്.

Omar Lulu New Movie: ആ പടം വരില്ല, പകരം രണ്ടാം ഭാഗം എത്തുന്ന ചിത്രം പ്രഖ്യാപിച്ച് ഒമർ ലുലു
ഒമർ ലുലു Image Credit source: facebook
Arun Nair
Arun Nair | Updated On: 21 Apr 2026 | 03:07 PM

തൻ്റെ പുതിയ ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തി സംവിധായകൻ ഒമർ ലുലു. ഹാപ്പി വെഡ്ഡിങ്ങ് എന്ന ഒമറിൻ്റെ തന്നെ പഴയ ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് എത്തുന്നത്. ഹാപ്പി വെഡ്ഡിങ്ങ് 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് എത്തുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ ചിത്രത്തിൻ്റെ അപ്ഡേറ്റ് ഒമർ പങ്കുവെച്ചത്.  സിജു വിൽസൻ, ഷറഫൂദ്ദീൻ, സൗബിന്‍ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ അനു സിത്താര, ദൃശ്യ രഘുനാഥ്, മെറീന മൈക്കിൾ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

അന്ന് 3.5 കോടി കളക്ഷൻ നേടിയ ചിത്രമാണ് ഹാപ്പി വെഡ്ഡിങ്ങ്. 2016-ൽ റിലീസായ ചിത്രം ആദ്യം തീയ്യേറ്ററുകളിൽ സാവാധനമായിരുന്നെങ്കിൽ പിന്നീട് മികച്ച കളക്ഷനിലേക്ക് എത്തി. എന്തായാലും രാണ്ടാം ഭാഗം പ്രഖ്യാപിച്ചതോടെ ആരൊക്കെയായിരിക്കും താരങ്ങൾ എന്നറിയാനുള്ള ആകാക്ഷയിലാണ് പ്രേക്ഷകർ.

ALSO READ: ഒരുപാട് സ്നേഹം വേടൻ… സഞ്ജുവിന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ വേടൻ എത്തി

ഒമർ ലുലു പങ്കുവെച്ച് പോസ്റ്റ്

അതേസമയം പവർ സ്റ്റാർ എന്ന ചിത്രം എന്തായി എന്നുള്ള പ്രേക്ഷകൻ്റെ കമൻ്റിന് ആ ചിത്രം വരില്ലെന്നും പ്രോജക്ട് ഡ്രോപ്പ് ചെയ്തുവെന്നും ഒമർ ലുലു മറുപടി നൽകി. ആകെ കാണാൻ കൊള്ളാവുന്ന ഒരു പടമേ ഉള്ളു അതിന്റെ പേര് കളയാതെ ഇരുന്നാൽ മതി എന്നായിരുന്നു ഒരു പ്രേക്ഷകൻ്റെ കമൻ്റ്, ഇക്കാ ചായ കൊണ്ട് വരുന്ന സീൻ ഉണ്ടെങ്കിൽ എനിക്ക് തരുമോ എന്ന് മറ്റൊരാൾ ചോദിച്ചപ്പോൾ, നിങ്ങളുടെ ഇതുവരെ ഉള്ളതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണിതെന്നും അതിനു മുകളിൽ വരും എന്നുറപ്പുണ്ടെങ്കിൽ മാത്രം എടുക്കൂ എന്നുമായിരുന്നു മറ്റൊരാളുടെ കമൻ്റ്.

Follow Us