AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mammootty: “ഈ സിനിമയിലേക്ക് വിളിക്കുമ്പോൾ അഭിനയിക്കാവുന്ന അവസ്ഥയിലായിരുന്നില്ല”; ‘ഓം’ സിനിമാ ചിത്രീകരണത്തെ കുറിച്ച് മമ്മൂട്ടി

Mammootty Praises Sai Pallavi's Action Sequences in 'Om'; Calls Her "Action Hero": “ഈ സിനിമയിൽ സായ് പല്ലവി ഇൻസ്പെക്ടർ ബൽറാമായാണ് അഭിനയിക്കുന്നത്” എന്നാണ് താരത്തിൻ്റെ കഥാപാത്രത്തെ കുറിച്ചുള്ള മമ്മൂട്ടിയുടെ കമൻ്റ്. വമ്പൻ ഡയലോഗുകളും, ഫൈറ്റും ഒക്കയുള്ള കഥാപാത്രമായാണ് സായ് പല്ലവി എത്തുന്നത്. പൂച്ച പുലിയെ പോലെ ചാടും എന്ന് പറയുന്നതുപോലെയാണ് സായ് പല്ലവിയുടെ പ്രകടനം

Mammootty: “ഈ സിനിമയിലേക്ക് വിളിക്കുമ്പോൾ അഭിനയിക്കാവുന്ന അവസ്ഥയിലായിരുന്നില്ല”; ‘ഓം’ സിനിമാ ചിത്രീകരണത്തെ കുറിച്ച് മമ്മൂട്ടി
മമ്മൂട്ടിImage Credit source: Facebook Mammootty
Sumeesh T Unneen
Sumeesh T Unneen | Published: 16 Nov 2026 | 08:25 PM

മമ്മൂട്ടിയെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയത് സിനിമാ പ്രേമികളെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയിരുന്നു. മലയാളികൾ ഒന്നടങ്കം ആദ്ദേഹത്തിന് വേണ്ടി പ്രാത്ഥിക്കുകയും പൂർവാധികം ശക്തിയോടെയുള്ള മടങ്ങിവരവിന് ആഗ്രഹിക്കുകയും ചെയ്തു. അധികം വൈകിയില്ല, ആ ആഗ്രഹം അതേപടി സംഭവിച്ചു. ചെറിയ ഇടവേളക്ക് ശേഷം വിണ്ടും തിരിച്ചെത്തി മികച്ച സിനിമകളിലൂടെ ഇന്ത്യൻ സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് ഇപ്പോൾ മമ്മൂട്ടി

‘ഓം’ എന്ന സിനിമയിലേക്ക് വിളിക്കുന്ന സമയത്ത് അഭിനയിക്കാവുന്ന ഒരവസ്ഥയിലായിരുന്നില്ല താൻ എന്ന് സിനിമയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന പ്രമോഷൻ പരിപാടിയിൽ മമ്മൂട്ടി പറഞ്ഞിരുന്നു. എന്നാൽ കാത്തിരിക്കാൻ തങ്ങൾ തയ്യാറാണെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറയുകയായിരുന്നു എന്നും മമ്മൂട്ടി വ്യക്തമാക്കി. ഈ സമയത്ത് സിനിമ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും എന്നാണ് സംവിധായകനോട് പറഞ്ഞത്. എന്നാൽ താങ്കൾക്ക് എപ്പോൾ സാധിക്കുമോ അപ്പോൾ ചെയ്യാം എന്നായിരുന്നു സംവിധായകൻ്റെ പറുപടി. അങ്ങനെ മാസങ്ങൾക്ക് ശേഷമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് എന്ന് മമ്മൂട്ടി പറയുന്നു.

Also Read: Sai Pallavi: അമരനിലെ മലയാളം; ‘തമിഴ് സിനിമയാണ്, ബ്രോക്കൺ മലയാളം മതി എന്ന് സംവിധായകൻ പറഞ്ഞു’; വിവാദങ്ങൾക്ക് മറുപടിയുമായി സായ് പല്ലവി

സിനിമയിലെ കഥയും കഥാപാത്രങ്ങളുമെല്ലാം ഏറെ ഇഷ്ടമായി. ഒരു മലയാള സിനിമ ചെയ്യുന്നതിനെ അപേക്ഷിച്ച് മൂന്നോ നാലോ ഇരട്ടി പരിശ്രമം ഈ സിനിമക്കായി എടുത്തിട്ടുണ്ട്. 40 ദിവസം മതിയെന്നാണ് ആദ്യ പറഞ്ഞിരുന്നത് എങ്കിലും അതിൽ കൂടുതൽ ദിവസം എടുത്താണ് ഷൂട്ട് പൂർത്തിയാക്കിയത്. ആളും ബഹളവുമായി രസകരമായിരുന്നു ചിത്രീകരണം. ചെന്നൈയിലായിരുന്നു ചിത്രീകരണം എന്നതിനാൽ വീട്ടിൽ നിന്നും പോയി വരാം എന്ന സൗകര്യവും ഉണ്ടായിരുന്നു. പുതിയ തലറിയിലെ സിനിമാ പ്രവർത്തകർക്കൊപ്പമുള്ള ചിത്രീകരണം വൈബായിരുന്നു എന്നും മമ്മൂട്ടി പറയുന്നുണ്ട്.

“അക്ഷൻ ഹീറോ സായ് പല്ലവി”

“ഈ സിനിമയിൽ സായ് പല്ലവി ഇൻസ്പെക്ടർ ബൽറാമായാണ് അഭിനയിക്കുന്നത്” എന്നാണ് താരത്തിൻ്റെ കഥാപാത്രത്തെ കുറിച്ചുള്ള മമ്മൂട്ടിയുടെ കമൻ്റ്. വമ്പൻ ഡയലോഗുകളും, ഫൈറ്റും ഒക്കയുള്ള കഥാപാത്രമായാണ് സായ് പല്ലവി എത്തുന്നത്. പൂച്ച പുലിയെ പോലെ ചാടും എന്ന് പറയുന്നതുപോലെയാണ് സായ് പല്ലവിയുടെ പ്രകടനം. രാമയാണം വന്നില്ലായിരുന്നു എങ്കിൽ താരത്തിൻ്റെ ആദ്യത്തെ ആക്ഷൻ സിനിമ ‘ഓം’ ആകുമായിരുന്നു. കരാട്ടെ പഠിച്ചാണ് സായ് പല്ലവി വന്നിരിക്കുന്നത് എന്ന് ഫൈറ്റ് കാണുമ്പോൾ ചിലപ്പോൾ തോന്നിപ്പോകും. അത്ര ആത്മാർത്ഥതയോടെയാണ് താരം സിനിമയിൽ അഭിനയിച്ചിട്ടുള്ളത്. സായ് പല്ലവി ആക്ഷൻ ഹീറോയിനല്ല, ആക്ഷൻ ഹീറോയാണെന്നും മമ്മൂട്ടി പറയുന്നു.

English Summary

Mammootty revealed he wasn’t physically ready when offered Om but praised the crew for waiting. He lauded co-star Sai Pallavi’s action sequences, calling her an “action hero” in the film.

Follow Us