‘Om’ Theater Response: ‘ഫ്രെയിമിൽ എവിടെ നിന്നാലും രാജാവ്’; ‘ഓം’ തിയേറ്ററുകളിൽ തൂക്കിയത് മമ്മൂട്ടി, ധനുഷിനെക്കാൾ തിളങ്ങിയത് മെഗാസ്റ്റാറെന്ന് ആദ്യ പ്രതികരണങ്ങൾ
'Om' Theater Response: Fans Say Mammootty Outshone Dhanush: ചിത്രത്തിൽ ധനുഷിനും ഒരുപടി മുകളിലാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെ സംവിധായകൻ രാജ്കുമാർ പെരിയസാമി പ്ലേസ് ചെയ്തിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. മമ്മൂട്ടിയെ സ്ക്രീനിൽ എങ്ങനെ ഉപയോഗിക്കണമെന്ന് മലയാളത്തിലെ സംവിധായകർ രാജ്കുമാർ പെരിയസാമിയെ കണ്ടു പഠിക്കണമെന്നും ഒരു ആരാധകർ പറയുന്നുണ്ട്

മമ്മൂട്ടി, ധനുഷ് (ഓം സിനിമ)
ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന ‘ഓം’ തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ആവേശകരമായ ആദ്യ പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. തിയേറ്ററുകളിൽ നിന്ന് പുറത്തിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത് മമ്മൂട്ടിയുടെ സ്ക്രീൻ പ്രസൻസും മാസ്സ് ലുക്കുമാണ്. ധനുഷ് ചിത്രം എന്നതിലുപരി ചിത്രം അക്ഷരാർത്ഥത്തിൽ ഒരു മമ്മൂട്ടി ഷോ ആയി മാറിയെന്നാണ് തിയേറ്റർ പ്രതികരണങ്ങളിൽ ആരാധകർ വ്യക്തമാക്കുന്നത്
‘ഫ്രെയിമിലെ രാജാവ്’
സ്ക്രീനിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ട നിമിഷം മുതൽ ആദ്യ പകുതി അവസാനിക്കുന്നത് വരെ തിയേറ്ററുകളിൽ വൻ ആവേശമാണെന്ന് പ്രേക്ഷകർ പറയുന്നു. ഒരു മാസ്സ് പ്രകടനം എന്നതിലുപരി, ഫ്രെയിമിൽ എവിടെ നിന്നാലും ഒരു ‘പക്ക രാജാവിനെ’ പോലെയാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നതെന്ന് എന്നാന് ഒരു ആരാധകൻ പറയുന്നത്. ക്യാമറയും ഫ്രെയിമുകളും ഒരുക്കിയിരിക്കുന്ന രീതി കാണുമ്പോൾ തന്നെ ചിത്രത്തിലെ യഥാർത്ഥ താരം മമ്മൂട്ടിയാണെന്ന് വ്യക്തമാകുമെന്നും, ആദ്യ പകുതി പൂർണ്ണമായും അദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. പതിവായി ക്ലാസ് വേഷങ്ങളിൽ മമ്മൂട്ടിയെ ഉപയോഗിക്കാറുള്ളതിൽ നിന്ന് മാറി, പത്ത് വർഷന് ശേഷമാണ് അദ്ദേഹത്തെ ഇത്തരമൊരു മാസ്സ് രൂപത്തിൽ കാണാൻ സാധിക്കുന്നതെന്ന് ആരാധകർ പറയുന്നു.
“മമ്മൂട്ടിയെ എങ്ങനെ ഉപയോഗിക്കണമെന്ന് മലയാള സംവിധായകർ കണ്ടു പഠിക്കണം”
ധനുഷിന് മികച്ച വേഷമുണ്ടെങ്കിലും, ചിത്രത്തിൽ ധനുഷിനും ഒരുപടി മുകളിലാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെ സംവിധായകൻ രാജ്കുമാർ പെരിയസാമി പ്ലേസ് ചെയ്തിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. മമ്മൂട്ടിയെ സ്ക്രീനിൽ എങ്ങനെ ഉപയോഗിക്കണമെന്ന് മലയാളത്തിലെ സംവിധായകർ രാജ്കുമാർ പെരിയസാമിയെ കണ്ടു പഠിക്കണമെന്നും ഒരു ആരാധകർ പറയുന്നുണ്ട്. മമ്മൂട്ടിക്ക് 100 കോടി ക്ലബ്ബില്ലെന്ന വിമർശനങ്ങൾക്ക് ഈ ചിത്രം മറുപടി നൽകുമെന്നും, ചിത്രം 200 കോടിക്ക് മുകളിലേക്ക് കുതിക്കുമെന്നുമാണ് ആരാധകരുടെ ആത്മവിശ്വാസം.
തിരക്കഥയും മറ്റ് താരങ്ങളുടെ പ്രകടനവും
ഒരു സ്പൈ ത്രില്ലർ സ്വഭാവത്തിൽ മുന്നോട്ടുപോകുന്ന ചിത്രത്തിൻ്റെ തിരക്കഥ മുൻ ചിത്രമായ ‘അമരനെ’ക്കാൾ ഒരുപടി മുകളിൽ നിൽക്കുന്നതാണെന്ന് ഒരു പ്രേക്ഷകൻ സാക്ഷ്യപ്പെടുത്തുന്നു. ട്രെയിലറിൽ കണ്ട ദൃശ്യങ്ങളെല്ലാം ആദ്യ പകുതിയിൽ തന്നെ അവസാനിക്കുന്നതിനാൽ, രണ്ടാം പകുതിയെക്കുറിച്ച് വലിയ ആകാംക്ഷ നൽകുന്നതാണെന്നും പ്രേക്ഷകർ വ്യക്തമാകുന്നു.
മമ്മൂട്ടിക്കും ധനുഷിനും പുറമെ സായ് പല്ലവി തൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് കാഴ്ചവെച്ചിരിക്കുന്നത്. ശ്രീലീലയുടെ അപ്രതീക്ഷിത കഥാപാത്രവും, മലയാളത്തിൻ്റെ സ്വന്തം ഇന്ദ്രൻസിൻ്റെ പ്രകടനവും പ്രേക്ഷകരുടെ പ്രത്യേക കയ്യടി നേടിയിട്ടുണ്ട്. അതേസമയം, ചിത്രത്തിൽ തെലുങ്ക് സംഭാഷണങ്ങൾ ധാരാളമുള്ളതിനാൽ സബ്‌ടൈറ്റിലുകളുള്ള തിയേറ്ററുകളിൽ കാണുന്നതാകും കഥയുടെ സൂക്ഷ്മമായ പശ്ചാത്തലം മനസ്സിലാക്കാൻ കൂടുതൽ നല്ലതെന്നും ഒരു പ്രേക്ഷകൻ പറയുന്നുണ്ട്.
English Summary
Early theater reactions to Rajkumar Periasamy’s ‘Om’ praise Mammootty for outshining Dhanush with his regal mass screen presence, alongside strong performances from Sai Pallavi, Sreeleela, and Indrans.