Kalamkaval Movie: ‘കളങ്കാവൽ’ റിലീസിന് ഇനി 5 ദിവസം മാത്രം; പ്രേക്ഷകർ കാത്തിരുന്ന ആ വമ്പൻ പ്രഖ്യാപനം ഇതാ!
Kalamkaval Advance Bookings Time :ഇതിനിടെയിൽ ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിക്കുന്നതിനെ കുറിച്ചുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ ബുക്കിംഗ് നാളെ ആരംഭിക്കുമെന്നാണ് വിവരം.
മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ കളങ്കാവൽ. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ ചിത്രം വീണ്ടും തീയറ്ററുകളിൽ എത്തുന്ന ആകാംഷയിലാണ് മമ്മൂട്ടി ആരാധകർ. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഓരോ അപ്‍ഡേറ്റസും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി വ്യത്യസ്തമായ വേഷത്തിലാണ് എത്തുന്നത്. ചിത്രം ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. ഇതിനിടെയിൽ ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിക്കുന്നതിനെ കുറിച്ചുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ ബുക്കിംഗ് നാളെ ആരംഭിക്കുമെന്നാണ് വിവരം. നാളെ രാവിലെ 11.11 മുതൽ വിവിധ ബുക്കിംഗ് ആപ്പുകൾ വഴി കളങ്കാവലിന്റെ ടിക്കറ്റുകൾ വാങ്ങിക്കാവുന്നതാണ്.
ഇക്കാര്യം നടൻ മമ്മൂട്ടി തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഇതിനൊപ്പം പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഇരുകയ്യിലും ഗ്ലൗസ് ധരിച്ച്, നിഗുഢമായ നോട്ടവുമായി നിൽക്കുന്ന മമ്മൂട്ടിയെ പോസ്റ്ററിൽ കാണാനാകും. ഇതിനൊപ്പം കേരളത്തിലെ ഫസ്റ്റ് ഷോയുടെ വിവരവും പുറത്തുവിട്ടിട്ടുണ്ട്. ഡിസംബർ 5ന് രാവിലെ 9.30 മുതൽ പടത്തിന്റെ ആദ്യ ഷോ ആരംഭിക്കും.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം പോലീസ് വേഷത്തിൽ വിനായകനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ജിതിൻ കെ ജോസിനൊപ്പം ജിഷ്ണു ശ്രീകുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.