AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

സുരേഷ് ഗോപിക്ക് ഉണ്ടായ ആ ദുരനുഭവത്തിൽ നിന്നുമാണ് ‘അമ്മ’ ഉണ്ടാകുന്നത്; ‘അമ്മ’യുടെ തുടക്കത്തെ കുറിച്ച് മണിയൻപിള്ള രാജു

From a Movie Set Insult to a Mega Organization: The Real Story Behind AMMA: ഞാനാണ് സംഘടനക്ക് ഒരു ഫണ്ട് വേണമെന്ന് ആദ്യം പറയുന്നത്. ഫണ്ടിന് വേണ്ടി ഒരു ഷോ ചെയ്യണമെന്ന് തീരുമാനിച്ചു. പിന്നീട് മോഹൻലാലും മമ്മൂട്ടിയുമെല്ലാം ഷോ ചെയ്യാമെന്ന് സമ്മതിച്ചു. അന്ന് തിരുവനന്തപുരത്തും, എറണാകുളത്തും കോഴിക്കോടും ഷോ നടത്തി. ഗാന്ധിപുരം ബാലനാണ് അന്ന് അതിന് പണം മുടക്കിയത്

സുരേഷ് ഗോപിക്ക് ഉണ്ടായ ആ ദുരനുഭവത്തിൽ നിന്നുമാണ് ‘അമ്മ’ ഉണ്ടാകുന്നത്; ‘അമ്മ’യുടെ തുടക്കത്തെ കുറിച്ച് മണിയൻപിള്ള രാജു
മണിയൻപിള്ള രാജു Image Credit source: Facebook Maniyanpilla Raju
Sumeesh T Unneen
Sumeesh T Unneen | Published: 10 Jul 2026 | 10:07 PM

മലയാള സിനിമാലോകം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് താരസംഘടനയായ ‘അമ്മ’യിലെ പൊട്ടിത്തെറികളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചുമാണ്. പ്രശ്നങ്ങൾ കത്തിനിൽക്കുന്ന ഈ സാഹചര്യത്തിൽ, ‘അമ്മ’ എന്ന പ്രസ്ഥാനത്തിൻ്റെ യഥാർത്ഥ തുടക്കം എങ്ങനെയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുതിർന്ന നടൻ മണിയൻപിള്ള രാജു. ഊട്ടിയിലെ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ സുരേഷ് ഗോപിക്ക് നേരിട്ട ഒരു ദുരനുഭവത്തിൽ നിന്നാണ് ഇന്ന് കാണുന്ന വമ്പൻ സംഘടന ജനിച്ചതെതെന്ന് മണിയൻപിള്ള രാജു പറയുന്നു.

“സുരേഷ് ഗോപി ഊട്ടിയിൽ ഒരു സിനിമ അഭിനയിച്ചുകൊണ്ടിരിക്കെ കുടിക്കാനായി കൊടുത്തത് സാധാരണ വെള്ളമായിരുന്നു. ഒരു കുപ്പി മിനറൽ വാട്ടർ വേണമെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെയുള്ള വെള്ളം തരും വേണമെങ്കിൽ കുടിച്ചാൽ മതി എന്നായിരുന്നു മറുപടി..ഇതോടെയാണ് ഒരു സംഘടന വേണമെന്ന് സുരേഷ് ഗോപിക്ക് തോന്നുന്നത്. അത് എൻ്റെ അടുത്തും ഗണേഷ് കുമാറിൻ്റെ അടുത്തും സുരേഷ് ഗോപി പങ്കുവച്ചു. സംഘടന ആരംഭിക്കാം എന്ന് ഞങ്ങളും പറഞ്ഞു. സുരേഷ് ഗോപിയാണ് സംഘടന തുടങ്ങാൻ ആദ്യം ഫണ്ട് തരുന്നത്. അന്ന് 50000 രൂപ അദ്ദേഹം തന്നു. ഞാനും ഗണേഷ് കുമാറും 10000 രൂപ വീതം അതിലേക്ക് ചേർത്തു” അദ്ദേഹം ഓർത്തെടുത്തു

ഞങ്ങൾ ഒരു വണ്ടിയിൽ കണ്ണൂര് വരെ ഓരോ ഷൂട്ടിംഗ് ലൊക്കേഷനിലും പോയി ഒരോരുത്തരെയും നേരിട്ട് കണ്ട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുയാണ് സംഘനയുടെ രുപീകരണത്തിലേക്ക് എത്തിച്ചത് അങ്ങനെ 1994-ൽ തിരുവനന്തപുരത്ത് ഒരു ഹാളിൽ മീറ്റിംഗ് വിളിച്ചുകൂട്ടി. 85 പേരാണ് അന്ന് ആ യോഗത്തിൽ പങ്കെടുത്തത്. മമ്മൂട്ടിയും മോഹൻലാലും ഒന്നും ആ മീറ്റിംഗിന് വന്നിരുന്നില്ല. അവിടെവച്ചാണ് സംഘട രൂപീകരിക്കുന്നത്. എന്നാൽ അന്ന് പേര് നൽകിയിരുന്നില്ല. നടൻ മുരളിയാണ് സംഘടനക്ക് പിന്നീട് പേര് നൽകിയത് എന്ന് മണിയൻപിള്ള രാജു പറയുന്നു.

Also Read: “എന്നെയും ലോഹിയെയും അകറ്റാൻ ഒരു പ്രമുഖ സംവിധായകൻ ശ്രമിച്ചു”; വെളിപ്പെടുത്തി സിബി മലയിൽ

“പിന്നീട് നടന്ന മീറ്റിംഗിൽ നൂറിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു. ഞാനാണ് സംഘടനക്ക് ഒരു ഫണ്ട് വേണമെന്ന് ആദ്യം പറയുന്നത്. ഫണ്ടിന് വേണ്ടി ഒരു ഷോ ചെയ്യണമെന്ന് തീരുമാനിച്ചു. പിന്നീട് മോഹൻലാലും മമ്മൂട്ടിയുമെല്ലാം ഷോ ചെയ്യാമെന്ന് സമ്മതിച്ചു. അന്ന് തിരുവനന്തപുരത്തും, എറണാകുളത്തും കോഴിക്കോടും ഷോ നടത്തി. ഗാന്ധിപുരം ബാലനാണ് അന്ന് അതിന് പണം മുടക്കിയത്. അദ്ദേഹത്തിന് പക്ഷേ അത് നഷ്ടമായിരുന്നു. ആ ഷോയിലൂടെയാണ് അമ്മയ്ക്ക് ആദ്യമായി ഒരു ഫണ്ട് ഉണ്ടാകുന്നത്. അമ്മയുടെ നിലനിൽപ്പിന് തന്നെ ആ ഫണ്ട് ഉപകാരമായി” സത്യത്തിൽ അമ്മയുടെ ഓഫീസിൽ വക്കേണ്ട ഫോട്ടൊ ഗാന്ധിപുരം ബാലൻ്റേതാണ് എന്ന് അദ്ദേഹം പറയുന്നുണ്ട്

അമ്മയിലെ എല്ലാവരും ചേർന്ന് ഒരു സിനിമ എടുക്കണം എന്നത് തൻ്റെ നിർദ്ദേശമായിരുന്നു എന്നും അദ്ദേഹം പറയുന്നു. “എതിർപ്പുകൾ വന്നു എങ്കിലും ട്വൻ്റി ട്വൻ്റി സിനിമ ഉണ്ടായി. രണ്ട് കോടിയാണ് ആ സിനിമയിൽ നിന്നും ലഭിച്ചത്. അങ്ങനെ സ്വരൂപിച്ച പണം ഉപയോഗിച്ചാണ് അമ്മയിൽ ഇപ്പോഴുള്ള പദ്ധതികൾ പലതും തുടങ്ങിയത്” എന്ന് അദ്ദേഹം വ്യക്തമാക്കി. അമ്മയിലെ വിവദങ്ങളെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല. കാരണം ഒരുപാട് പേര് അതിനെ കുറിച്ച് സംസാരിച്ചതാണ്. ഇപ്പോഴത്തെ വിവാദങ്ങളിൽ വലിയ വിഷമമുണ്ട്. സംഘടന നിന്നുപോകരുത്. സംഘടന തകർക്കണം എന്ന ലക്ഷ്യത്തോടെ ആരെങ്കിലും മുന്നിട്ടിറങ്ങിയാൽ ഒന്നും ചെയ്യാൻ കഴിയില്ല എന്നും മണിയൻപിള്ള രാജു പറയുന്നു.

English Summary

Veteran actor Maniyanpilla Raju revealed that the actors’ association AMMA was born after Suresh Gopi was denied mineral water on a set. Seeded by Gopi’s ₹50,000 donation, it grew through fundraising shows and the movie ‘Twenty:20’. Raju expressed deep sorrow over ongoing controversies currently threatening to destroy the organization.

Follow Us