AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Daya Sujith: ‘എന്റെ കളറിൽ എനിക്ക് കുഴപ്പമില്ല, ഞാൻ അതിൽ ഹാപ്പിയാണ്’; മഞ്ജു പിള്ളയുടെ മകൾ ദയ

Daya Sujith Opens Up About Racism: താൻ വിദേശത്ത് പഠിച്ചപ്പോൾ റേസിസം എക്സ്പീരിയൻസ് ചെയ്തിട്ടുണ്ടെന്നും തന്റെ കളറിൽ കുഴപ്പമില്ലെന്നും താൻ അതിൽ ഹാപ്പിയാണെന്നുമാണ് ദയ പറയുന്നത്.

Daya Sujith: ‘എന്റെ കളറിൽ എനിക്ക് കുഴപ്പമില്ല, ഞാൻ അതിൽ ഹാപ്പിയാണ്’; മഞ്ജു പിള്ളയുടെ മകൾ ദയ
Manju Pillai
sarika-kp
Sarika KP | Published: 26 Jul 2025 10:32 AM

നിരവധി ആരാധകരുള്ള താരമാണ് നടി മഞ്ജു പിള്ള. സിനിമയിലും ടെലിവിഷൻ രം​ഗത്തും താരം സജീവമാണ്. നടിയുടെ മകൾ ദയയും മലയാളികൾക്ക് സുപരിചിതയാണ്. സോഷ്യൽമീഡിയയിലൂടെ ശ്രദ്ധ നേടിയ താരപുത്രി അധികം വൈകാതെ സിനിമയിലേക്ക് ‍ചുവടുവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വിദേശത്ത് നിന്ന് ഫാഷൻ ‍ഡിസൈനിങ് പഠനം പൂർത്തിയാക്കി അടുത്തിടെയാണ് ​ദയ നാട്ടിലെത്തിയത്. മോഡലിങിലും സജീവമായ ദയ സ്റ്റൈലിഷ്, ​ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ അമ്പരപ്പിച്ചിട്ടുണ്ട്. ഛായാ​ഗ്രഹകൻ സുജിത്ത് വാസുദേവയാണ് ദയയുടെ അച്ഛൻ.

ഇപ്പോഴിതാ ദയ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താൻ വിദേശത്ത് പഠിച്ചപ്പോൾ റേസിസം എക്സ്പീരിയൻസ് ചെയ്തിട്ടുണ്ടെന്നും തന്റെ കളറിൽ കുഴപ്പമില്ലെന്നും താൻ അതിൽ ഹാപ്പിയാണെന്നുമാണ് ദയ പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരപുത്രി തന്റെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്.

Also Read: ‘എനിക്ക് അത്ര തൃപ്തി ഇല്ലായിരുന്നു’; ‘ജെഎസ്കെ’യിലെ മാധവിന്റെ പ്രകടനത്തെ കുറിച്ച് സുരേഷ് ഗോപി

ആദ്യം തന്നെ ആരെയും കയറി വിശ്വസിക്കരുതെന്ന് അമ്മ പറഞ്ഞ് തന്നിട്ടുണ്ടെന്നാണ് ദയ പറയുന്നത്. ബൗണ്ടറി കീപ്പ് ചെയ്യാനും പഠിപ്പിച്ചിട്ടുണ്ട്. ചിലരിൽ നിന്നാണ് റേസിസത്തിന്റെ പ്രശ്നങ്ങൾ നേരിട്ടത്. ആദ്യം നന്നായിട്ടാണ് സംസാരിച്ചത് എന്നും എന്നാൽ എല്ലാത്തിനുംശേഷം അവസാനമാണ് അവർ റേസിസം ഇറക്കുക എന്നുമാണ് താരപുത്രി പറയുന്നത്. എന്താണ് അതിന് നമ്മൾ ചെയ്തതെന്ന തോന്നൽ വരും. കറുത്തതായതുകൊണ്ടാകും. പിന്നെ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്ക് അറിയാമെന്നും ദയ പറഞ്ഞു.

നടി മഞ്ജു പിള്ളയും തന്റെ അനുഭവം പങ്കുവച്ചു. ‌അച്ഛനും അമ്മയും നമുക്ക് മോശം വരാൻ ഒന്നും ചെയ്യില്ലെന്നാണ് താരം പറയുന്നത്. കറക്ട് സമയത്ത് ഭക്ഷണം തന്നില്ലെന്ന് പറഞ്ഞ് താൻ അമ്മയോട് പിണങ്ങിയിട്ടുണ്ട്. താൻ എവിടെ പോയാലും വിളിച്ച് അന്വേഷിക്കാൻ അച്ഛനും അമ്മയും മാത്രമെ ഉണ്ടായിട്ടുള്ളു എന്നും മഞ്ജു പിള്ള പറയുന്നു.