AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: സംസ്ഥാനത്ത് കനത്ത മഴ! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ശബരിമല തീർത്ഥാടകരും ശ്രദ്ധിക്കുക

Kerala Weather Update Today November 26: ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്  പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമല തീർത്ഥാടകരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Kerala Weather Update: സംസ്ഥാനത്ത് കനത്ത മഴ! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ശബരിമല തീർത്ഥാടകരും ശ്രദ്ധിക്കുക
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 26 Nov 2026 | 02:03 PM

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (Kerala Weather Update Today November 26) മുന്നറിയിപ്പ്. ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നത്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലേക്കുള്ള യാത്രക്കാരും ശബരിമല തീർത്ഥാടകരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ഇന്ന് ഉച്ചതിരിഞ്ഞാണ് കൂടുതൽ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. നാളെ കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ALSO READ: തണുത്ത് വിറയ്ക്കാം, കൂടെ കനത്ത മഴയും; 7 ജില്ലക്കാർ ശ്രദ്ധിച്ചോണേ

അതേസമയം, വരുന്ന അഞ്ച് മണിക്കുള്ളിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. 30ാം തീയതി വരെ സംസ്ഥാനത്ത് നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

ശബരിമല കാലാവസ്ഥ പ്രവചനം

പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ മഴ മുന്നറിയിപ്പുള്ളതിനാൽ ശബരിമല തീർത്ഥാടന പാതകളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ട്. തീർത്ഥാടകർ അധികൃതർ നൽകുന്ന മുൻകരുതലുകൾ സ്വീകരിക്കണം. എരുമേലി, പുല്ലുമേട് വഴിയുള്ള കാനനപാതകളിലൂടെ സഞ്ചരിക്കുന്നവർ വനംവകുപ്പിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. മഴ ശക്തമായാൽ പമ്പാനദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കുളിക്കാനിറങ്ങുന്നവർ അപകടമേഖലകളിലേക്ക് പോകരുത്.

രാത്രികാലങ്ങളിലും കനത്ത മൂടൽമഞ്ഞുള്ള സമയങ്ങളിലും ഘാട്ട് റോഡുകളിലൂടെ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കുകയും ഹെഡ്‌ലൈറ്റുകൾ തെളിക്കുകയും ചെയ്യുക. തണുപ്പും മഴയും പ്രതിരോധിക്കാൻ ആവശ്യമായ റെയിൻകോട്ടുകൾ, കുടകൾ, അത്യാവശ്യ മരുന്നുകൾ എന്നിവ കൈയിൽ കരുതുക. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം.

26/11/2026

സന്നിധാനം : ആകാശം ഭാ​ഗീകമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ ഇടിമിന്നലോട് കൂടിയതോ ആയ മഴയ്ക്ക് സാധ്യത. കനത്ത് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നിലയ്ക്കൽ : ആകാശം ഭാ​ഗീകമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ ഇടിമിന്നലോട് കൂടിയതോ ആയ മഴയ്ക്ക് സാധ്യത. കനത്ത് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പമ്പ : ആകാശം ഭാ​ഗീകമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ ഇടിമിന്നലോട് കൂടിയതോ ആയ മഴയ്ക്ക് സാധ്യത. കനത്ത് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

27/11/2026

English Summary:

Kerala weather update for November 26, IMD issues a yellow alert ​In 9 Districts ahead of isolated heavy rain while Sabarimala experiences light rain and cool conditions.

Follow Us