AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Masthishka Maranam OTT : അറിഞ്ഞോ? മസ്തിഷ്ക മരണം ഇന്ന് ഒടിടിയിൽ എത്തും; എപ്പോൾ, എവിടെ കാണാം?

Masthishka Maranam OTT Updates : നെറ്റ്ഫ്ലിക്സാണ് മസ്തിഷ്ക മരണം സിനിമയുടെ ഒടിടി അവകാശം നേടിട്ടുള്ളത്. ഈ കഴിഞ്ഞ ഫെബ്രുവരി മാസം അവസാനത്തോടെയാണ് മസ്തിഷ്ക മരണം തിയറ്റിൽ റിലീസായത്. ബോക്സ്ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിലും ചിത്രത്തിന് മികച്ച നിരൂപക പ്രശംസ നേടിയെടുക്കാൻ സാധിച്ചിരുന്നു.

Masthishka Maranam OTT : അറിഞ്ഞോ? മസ്തിഷ്ക മരണം ഇന്ന് ഒടിടിയിൽ എത്തും; എപ്പോൾ, എവിടെ കാണാം?
Masthishka Maranam OttImage Credit source: Masthishka Maranam Instagram
Jenish Thomas
Jenish Thomas | Published: 26 Mar 2026 | 05:13 PM

പുരുഷപ്രേതം, ആവാസവ്യൂഹം തുടങ്ങിയ സിനിമകൾക്ക് ശേഷം കൃഷാന്ദ് ഒരുക്കിയ ചിത്രമാണ് മസ്തിഷ്ക മരണം – എ ഫ്രാങ്കെൻബൈറ്റിങ് ഓഫ് സൈമണസ് മെമ്മറീസ്. സയൻസ് ഫിക്ഷനും ഒപ്പം ആക്ഷേപഹാസ്യവും ചേർന്ന് ഒരുക്കിയ ചിത്രത്തിൽ രജിഷ വിജയനും നിരഞ്ജൻ മണിയൻപിള്ള രാജുവുമാണ് പ്രധാനവേഷത്തിലെത്തിയത്. ഈ കഴിഞ്ഞ ഫെബ്രുവരി 27ന് തിയറ്ററിൽ എത്തിയ ചിത്രം നിരൂപക പ്രശംസ നേടിയെടുത്തെങ്കിലും കാര്യമായ പ്രകടനം ബോക്സ്ഓഫീസിൽ കാഴ്ചവെക്കാനായില്ല. തിയറ്ററിൽ റിലീസായി ഒരു മാസം പിന്നിടുമ്പോഴേക്കും ചിത്രം ഒടിടി റിലീസനായി ഒരുങ്ങി കഴിഞ്ഞു.

മസ്തിഷ്ക മരണം ഒടിടി

സാധാരണ കൃഷാന്ദ് ഒരുക്കുന്ന ചിത്രങ്ങൾ എല്ലാം സംപ്രേഷണം ചെയ്തിരുന്നത് സോണി ലിവിലായിരന്നു. എന്നാൽ ഇത്തവണ മസ്തിഷ്ക മരണത്തിൻ്റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. സിനിമ ഇന്ന് രാത്രി മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. ഇനി തിയറ്ററിൽ കാണാൻ സാധിക്കാത്ത നിരവധി പ്രേക്ഷകർക്ക് മസ്തിഷ്ക മരണം ഒടിടിയിൽ കണ്ട് അസ്വാദിക്കാൻ സാധിക്കുന്നതാണ്.

ALSO READ : Valathu Vashathe Kallan OTT : ഒന്നും രണ്ടുമല്ല, വലതു വശത്തെ കള്ളൻ ഒടിടി റിലീസ് നാല് പ്ലാറ്റ്ഫോമുകളിലൂടെ

മസ്തിഷ്ക മരണം സിനിമ

2046 നടക്കുന്ന ഒരു സാങ്കിൽപ്പിക കഥയാണ് മസ്തിഷ്ക മരണം സിനിമയിൽ പറയുന്നത്. മേക്കിങ്ങും സിനിമയുടെ കഥ പറച്ചിൽ ശൈലിയും ഹോളിവുഡ് ചിത്രങ്ങൾക്ക് സമാനമായിട്ടാണ്. ഒരു ഫ്യൂച്ചറിസ്റ്റിക് നിയോ നോയിർ സ്റ്റൈലിലുള്ള ചിത്രമാണ് കൃഷാന്ദിൻ്റെ മസ്തിഷ്ക മരണം. അജിത്ത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് മസ്തിഷ്ക മരണം നിർമിച്ചിരിക്കുന്നത്. സംവിധായകൻ കൃഷാന്ദ് തന്നെയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.

സിനിമയിൽ രജിഷ ഒരു ഐറ്റം സോങ്ങിന് നൃത്തം ചെയ്തു എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ചില ട്രോളുകൾ ഉടലെടുത്തിരുന്നു. രജിഷയ്ക്കും നിരഞ്ജിനും പുറമെ ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യപ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ തുടങ്ങി നിരവധി പേരാണ് മസ്തിഷ്ക മരണത്തിൽ വേഷം കൈകാര്യം ചെയ്തിട്ടുള്ളത്. പ്രയാഗ് മുകുന്ദനാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. വർക്കിയാണ് സംഗീത സംവിധായകൻ.

Follow Us