Meera Vasudevan: ‘എൻ്റെ സ്വകാര്യഭാഗങ്ങൾ കാണിക്കരുതെന്ന് പറഞ്ഞിരുന്നു’; തന്മാത്രയിലെ ഇൻ്റിമേറ്റ് സീൻ ഷൂട്ട് ചെയ്തതിനെപ്പറ്റി മീര വാസുദേവ്

Meera Vasudevan About Thanmathra Shooting: തന്മാത്ര സിനിമയിലെ ഇൻ്റിമേറ്റ് സീൻ ഷൂട്ട് ചെയ്യാൻ താൻ നിരവധി നിബന്ധനകൾ മുന്നോട്ടുവച്ചു എന്ന് മീര വാസുദേവ്. സ്വകാര്യഭാഗങ്ങൾ കാണിക്കരുതെന്നതടക്കം താൻ ആവശ്യപ്പെട്ടു എന്നാണ് മീര പ്രതികരിച്ചത്.

Meera Vasudevan: എൻ്റെ സ്വകാര്യഭാഗങ്ങൾ കാണിക്കരുതെന്ന് പറഞ്ഞിരുന്നു; തന്മാത്രയിലെ ഇൻ്റിമേറ്റ് സീൻ ഷൂട്ട് ചെയ്തതിനെപ്പറ്റി മീര വാസുദേവ്

മീര വാസുദേവൻ

Published: 

28 Dec 2025 | 04:14 PM

തന്മാത സിനിമയിലെ ഇൻ്റിമേറ്റ് സീൻ ഷൂട്ട് ചെയ്തതിനെപ്പറ്റി തുറന്നുപറഞ്ഞ് നടി മീര വാസുദേവ്. തൻ്റെ സ്വകാര്യഭാഗങ്ങൾ കാണിക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു എന്ന് താരം മനോരമ ഓൺലൈനിനോട് പ്രതികരിച്ചു. സെറ്റിൽ അധികം ആളുകൾ ഉണ്ടാവരുതെന്ന് ആവശ്യപ്പെട്ടെന്നും ഷൂട്ടിൻ്റെ സമയത്ത് മോഹൻലാൽ സർ നിരവധി തവണ ക്ഷമ ചോദിച്ചു എന്നും താരം പറഞ്ഞു. ബ്ലെസി സംവിധാനം ചെയ്ത സിനിമയിലെ ഇൻ്റിമേറ്റ് സീൻ ഇപ്പോഴും സിനിമാ ഇടങ്ങളിൽ ചർച്ചചെയ്യപ്പെടുന്നതാണ്.

ബ്ലെസി സാറുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അദ്ദേഹം ഈ രംഗത്തെപ്പറ്റി പറഞ്ഞിരുന്നു എന്ന് മീര വാസുദേവ് വ്യക്തമാക്കി. മുൻപ് ഒരുപാട് നടിമാരെ വിളിച്ചിരുന്നെങ്കിലും അവരൊക്കെ ഈ സീൻ കാരണം റോൾ വേണ്ടെന്ന് വച്ചെന്ന് അദ്ദേഹം പറഞ്ഞു. തന്നെക്കാൾ നല്ല നടിമാരെ കിട്ടിയിട്ടും ഈ സീൻ വേണമെന്ന് വാശിപിടിച്ചെങ്കിൽ എന്താണ് ഈ രംഗത്തിനുള്ള പ്രാധാന്യമെന്ന് താൻ ചോദിച്ചു. ബന്ധം റിയലായി തോന്നിയാലേ കാണുന്നവർക്ക് വേദന അനുഭവപ്പെടൂ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. രംഗം തനിക്ക് നന്നാക്കാൻ കഴിയുമെങ്കിലും കംഫർട്ടബിൾ ആവണമെന്ന് താൻ പറഞ്ഞു. സെറ്റിൽ കുറച്ച് ആൾക്കാരേ പാടുള്ളൂ. സ്വകാര്യഭാഗങ്ങൾ കാണിക്കരുതെന്ന് താൻ ആവശ്യപ്പെട്ടു എന്നും മീര വാസുദേവ് പറഞ്ഞു.

Also Read: Bhavana: ‘കാലം വാർത്തെടുത്ത തിരിച്ചുവരവ്’; പുതിയ ഭാവത്തിലും രൂപത്തിലും ഭാവന; ആശംസകൾ നേർന്ന് താരങ്ങൾ

അവർ ഈ വാക്ക് പാലിച്ചു. ബ്ലെസി സാറും ചീഫ് അസോസിയേറ്റും ക്യാമറമാനും ഫോക്കസ് പുള്ളറും മാത്രമേ സെറ്റിലുണ്ടായിരുന്നുള്ളൂ. എല്ലാവരും തൻ്റെ കംഫർട്ടിന് പ്രാധാന്യം നൽകി. ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഷൂട്ടിംഗിൻ്റെ സമയത്ത് മോഹൻലാൽ സർ കുറേ തവണ ക്ഷമ ചോദിച്ചു. പരസ്പരം തങ്ങൾ കംഫർട്ടബിളാക്കുകയായിരുന്നു. രണ്ട് പേരും ജോലി ചെയ്യുകയായിരുന്നു. പ്രൊഫഷണലാണ്, പേഴ്സണൽ അല്ല എന്നും മീര വാസുദേവ് പ്രതികരിച്ചു.

 

 

ഫോണിൽ സൗണ്ട് കുറവാണോ? ഈ ട്രിക്ക് ചെയ്താൽ മതി
2026-ൽ പുറത്തിറങ്ങുന്ന വമ്പൻ റിലീസുകൾ ഇതാ...
രോഹിതിനും കോഹ്ലിക്കും വിജയ് ഹസാരെ ട്രോഫിയില്‍ കിട്ടുന്ന പ്രതിഫലം
തണുപ്പുകാലത്ത് ഒരുപാട് ചായ കുടിക്കല്ലേ!
റെയ്ഡില്‍ പിടിച്ചെടുത്ത കോടികള്‍ പൊലീസ് എണ്ണുന്നു; പൂനെയിലെ ദൃശ്യങ്ങള്‍
മിടുമിടുക്കന്‍; പാഞ്ഞടുത്ത തെരുവുനായ്ക്കളെ സധൈര്യത്തോടെ നേരിട്ട് ഒരു കുട്ടി
'ഞാന്‍ എന്റെ അച്ഛന്റെ അടുത്തേക്ക് പൊക്കോട്ടെ സിഐഎസ്എഫ് മാമാ'; ഹൃദയം കവരുന്ന ദൃശ്യങ്ങള്‍
എന്തൊക്കെയാണ് എയറിൽ നടക്കുന്നത്! ബേപ്പൂർ ഫെസ്റ്റ് കാഴ്ചകൾ