MG Sreekumar About Mohanlal’s Mother: ‘ ഇന്നലെ ലാലുവിനെ വിളിച്ചു, അമ്മയ്ക്ക് തീരെ സുഖമില്ലെന്ന് പറഞ്ഞു’; വികാരഭരിതനായി എംജി ശ്രീകുമാര്‍
MG Sreekumar Condolences to Mohanlal Mother: മിക്കവാറും ദിവസങ്ങളില്‍ താന്‍ വിളിക്കാറുണ്ട്. അമ്മയ്ക്ക് വയ്യായിരുന്നു എന്ന് തനിക്ക് അറിയാമായിരുന്നു. അതാണ് ലാല്‍ എങ്ങും പോവാതെ ഇവിടെ തന്നെ തുടര്‍ന്നതുമെന്നും ശ്രീകുമാർ പറഞ്ഞു.

Mohanlal
മലയാള സിനിമയ്ക്കും സിനിമ പ്രേമികൾക്കും മോഹൻലാൽ എന്ന അനശ്വര നടനെ സമ്മാനിച്ച അമ്മ ശാന്തകുമാരി വിട വാങ്ങി. ഇന്ന് ഉച്ചയ്ക്ക് കൊച്ചിയിലെ എളമക്കരയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മോഹൻലാലിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ അനുശോചിച്ച് ഗായകനും മോഹൻലാലിന്റെ അടുത്ത സുഹൃത്തുമായ എം.ജി ശ്രീകുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.അമ്മയായിരുന്നു ലാലുവിന്റെ ലോകം എന്നാണ് എംജി ശ്രീകുമാര്‍ പറയുന്നത്. എറണാകുളത്തെ വീട്ടിൽ ലാലുവിന്റെ അമ്മയെ കാണാനായി പോയപ്പോഴായിരുന്നു എംജിയുടെ പ്രതികരണം. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രതികരണത്തിലായിരുന്നു എംജി ശ്രീകുമാര്‍ ശാന്തകുമാരി അമ്മയെ അനുസ്മരിച്ചത്.
താനെന്റെ കുട്ടിക്കാലം മുതൽ അറിയുന്നതാണെന്നും അവർ പൂജപ്പുരയിലായിരുന്നു. തങ്ങൾ ഒരുമിച്ച കളിച്ച് വളർന്നവരാണ്. വീട്ടിൽ ചെല്ലുമ്പോഴെല്ലാം അമ്മ ഭക്ഷണം വിളമ്പി തന്നിട്ടുണ്ടെന്നും ശ്രീകുമാർ പറയുന്നു. മോഹൻലാലിനെ താൻ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു അമ്മയ്ക്ക് തീരെ സുഖമില്ല ശ്രീക്കുട്ടാ എന്ന് തന്നോട് പറഞ്ഞിരുന്നു. ഇന്ന് താന്‍ ചെല്ലാമെന്ന് പറഞ്ഞിരുന്നതാണെന്വും കുറച്ച് മുൻപാണ് താന്‍ അറിഞ്ഞതെന്നും താരം പറഞ്ഞു. മിക്കവാറും ദിവസങ്ങളില്‍ താന്‍ വിളിക്കാറുണ്ട്. അമ്മയ്ക്ക് വയ്യായിരുന്നു എന്ന് തനിക്ക് അറിയാമായിരുന്നു. അതാണ് ലാല്‍ എങ്ങും പോവാതെ ഇവിടെ തന്നെ തുടര്‍ന്നതുമെന്നും ശ്രീകുമാർ പറഞ്ഞു.
സ്കൂളിൽ നിന്ന് കളി കഴിഞ്ഞ് പോകുമ്പോൾ മധുരപലഹാരവുമായി അമ്മ ഉണ്ടാകാറുണ്ട്. ലാലിനെ പോലെ തന്നെയാണ് അമ്മ തങ്ങളെ കണ്ടത്. ഏറ്റവും ഒടുവിൽ അമ്മയെ രണ്ട് മാസം മുമ്പാണ് കണ്ടത്. ലാലിന്റെ അമ്മയെന്ന് പറഞ്ഞാൽ തന്റെ അമ്മയെപ്പോലെയാണെന്നും ഈ വിയോഗം വലിയ വിഷമം തന്നെയാണെന്നും ശ്രീകുമാർ കൂട്ടിച്ചേർത്തു.