MG Sreekumar : ശോകമാണ്… എനിക്ക് ഈ പാട്ട് വേണ്ടെന്ന് പറഞ്ഞു, ഒടുവില്‍ അതേ ഗാനത്തിന്‌ സംസ്ഥാന അവാര്‍ഡ്! കരീടത്തെക്കുറിച്ച് എം.ജി ശ്രീകുമാര്‍

MG Sreekumar about Kireedam Movie: വീണ്ടും മലയാളികളുടെ ഹൃദയത്തില്‍ തൊടാനായി റീ റീറിലീസിന് ഒരുങ്ങുകയാണ് ലോഹിതദാസിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം എന്ന ക്ലാസ്സിക് ചിത്രം. ചിത്രത്തിലെ കഥാ പാത്രങ്ങള്‍ക്ക് പുറമെ എന്നും ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്ന ഒന്നാണ് എം.ജി ശ്രീകുമാകര്‍ ആലപിച്ച 'കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി...' എന്ന ഗാനം.

MG Sreekumar : ശോകമാണ്... എനിക്ക് ഈ പാട്ട് വേണ്ടെന്ന് പറഞ്ഞു, ഒടുവില്‍ അതേ ഗാനത്തിന്‌ സംസ്ഥാന അവാര്‍ഡ്! കരീടത്തെക്കുറിച്ച് എം.ജി ശ്രീകുമാര്‍

എം.ജി ശ്രീകുമാര്‍, കിരീടം സിനിമ

Published: 

23 Jun 2026 | 07:34 PM

വീണ്ടും മലയാളികളുടെ ഹൃദയത്തില്‍ തൊടാനായി റീ റീറിലീസിന് ഒരുങ്ങുകയാണ് ലോഹിതദാസിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം എന്ന ക്ലാസ്സിക് ചിത്രം. കിരീടം എന്ന പേര് കേള്‍ക്കുമ്പോള്‍ സേതുമാധവനും കീരിക്കാടന്‍ ജോസും മാത്രമല്ല പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഒടിയെത്തുക, ആ ഐക്കോണിക് ഗാനം കൂടിയാണ് ‘കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി…’. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ഈണം നല്‍കിയ ഈ ഗാനം ഒരു ശരാശരി മലയാളിയുടെ പ്ലേ ലിസ്റ്റില്‍ ഉറപ്പായും ഉണ്ടാകും. ഈ ഗാനം ആലപിച്ചിരിക്കുന്നതാകട്ടെ എം.ജി ശ്രീകുമാറും.

കിരീടത്തിന്റെ റീറിലീസിന് മുന്നോടിയായി നടന്ന ട്രെയ്‌ലര്‍ ലോഞ്ചില്‍ ഈ പാട്ടിന് പിന്നിലെ പിന്നാമ്പുറ കഥ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പാടാനായി സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ ജോണ്‍സണ്‍ മാഷ് ഈണം പറഞ്ഞു തന്നു. ആദ്യ വരി കേട്ടപ്പോള്‍ തന്നെ ഇത് ശോക അന്തരീക്ഷത്തിലുള്ള പാട്ടാണല്ലോ, ഇത് തനിക്ക് വേണ്ടെന്നും ജോണ്‍സണ്‍ മാഷിനോട് പറഞ്ഞു. കുട്ടാ നീ ഇത് പാടണം എന്ന ഉറച്ച മറുപടിയാണ് അവിടെ നിന്ന് കിട്ടിയത്. പിന്നീട് താന്‍ പാട്ട് പാടി തീര്‍ത്ത് സ്റ്റുഡിയോയില്‍ നിന്ന് പോന്നു. സംഭവം മറക്കുകയും ചെയ്തു. പിന്നീട് കിരീടം റിലീസ് ചെയ്തു. പടം കണ്ടപ്പോഴാണ് മനസ്സലായത് ഒരൊറ്റ പാട്ടാണ് ചിത്രത്തില്‍ ഉള്ളത് എന്ന്. ആ പാട്ട് കണ്ണീര്‍ പൂവ് ആയിരുന്നു. വേണ്ടെന്ന് പറഞ്ഞ ആ പാട്ടിലൂടെ തന്നെയാണ് തനിക്ക് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത് എന്നും എം.ജി ശ്രീകുമാര്‍ വെളിപ്പെടുത്തി.

Also Read: തന്റെ ‘അഭിനയത്തിന് വെറും രണ്ട് മാര്‍ക്കിട്ട’ സംവിധായകനോട് മോഹന്‍ലാല്‍ പ്രതികാരം വീട്ടിയത് ഇങ്ങനെ!

സിനിമയെ പോലെ തന്നെ ഒരുപാട് പേരുടെ ഹൃദയത്തില്‍ കയറിക്കൂടിയ പാട്ടാണ് ഇതെന്നും, ഈ ഗാനം കേള്‍ക്കാതെ പോകുന്ന ദിവസങ്ങള്‍ മലയാളികളുടെ ദൈനംദിന ജീവിതത്തല്‍ വിരളമായിരിക്കുമെന്നും ഇതേ വേദിയില്‍ നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. അത്രയധികം വികാരങ്ങള്‍ ഈ ഗാനത്തില്‍ ഉള്‍ക്കൊള്ളുന്നു എന്നും അദ്ദഹം ഓര്‍മ്മിച്ചു.

എന്നാല്‍ നമ്മെ കരയിക്കുന്ന ഈ പാട്ടിന് പിന്നില്‍ മറ്റൊരു കൗതക സംഭവവും ഒളിഞ്ഞ് കിടക്കുന്നുണ്ട്. ആദ്യം ഒരു ഫാസ്റ്റ് മൂഡിലുള്ള പ്രണയ ഗാനമായിട്ടാണ് ഈ ഈണം ചിട്ടപ്പെടുത്തുന്നത്. അതായത് നിലവിലെ പാട്ടിനേക്കാള്‍ വേഗതയുള്ള ഈണം. ഒരു നാടന്‍ പാട്ട് പോലെ ചിത്രത്തിലെ മോഹന്‍ലാലും പാര്‍വ്വതിയും തമ്മിലുള്ള പ്രണയം വരച്ചിടുകായിരുന്നു ഉദ്ദേശം. എന്നല്‍ അത് നടന്നില്ലെന്നും ലോഹിതദാസാണ് ആ പാട്ടിന്റെ വേഗത കുറച്ച് കണ്ണീര്‍ പൂവിലേക്ക് മാറ്റാനുള്ള ആശയം പങ്കുവച്ചതെന്നും സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും കിരീടം എന്ന ചിത്രത്തിന്റെ പൂര്‍ണതയ്ക്ക് ഈ പാട്ട് നല്‍കുന്ന സംഭാവന ഏറെ വലുതാണ് എന്നതില്‍ ഒരു തര്‍ക്കവുമില്ല.

English Summary

The classic film Kireedam, written by Lohithadas and directed by Sibi Malayil and starring Mohanlal in the lead, is getting ready for a re-release to touch the hearts of Malayalis once again. Apart from the characters in the film, one song that will always remain in the hearts is the song ‘Kanneer Poovinte Kavilil Thalodi…’ sung by M.G. Sreekumakar.

Loading...
Unable to load recommendations.
Follow Us
Related Stories
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
Drishyam Movie 4th Part : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം
Actor Devan To Join TVK : നടൻ ദേവൻ ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും; വിജയിയുമായി കൂടിക്കാഴ്ച നടത്തും
Arattannan: ആറാട്ടണ്ണന് പെണ്ണ് കിട്ടി! ഞാൻ കമ്മിറ്റഡ് ആയി, ആരും എനിക്കിനി മെസ്സേജ് അയക്കണ്ടന്ന് സന്തോഷ്
“ഞാൻ ഒരു സിനിമയിൽ അഭിനയിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ്റെ അമ്മ പറഞ്ഞ മറുപടി”: ഓർത്തെടുത്ത് സുചിത്ര മോഹൻലാൽ
Tanvi Sudheer: അമ്മൂമ്മയുടെ വീട്ടിൽ എന്നും പ്രശ്നങ്ങൾ ആണ്, ഞങ്ങൾ ഇവിടെ നിന്ന് പോകുന്നു; തൻവി സുധീർ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം