Prem Kumar: പ്രേംകുമാറിനെ മാറ്റിയതിന് കാരണമുണ്ട്! വിശദമാക്കി സജി ചെറിയാൻ

Prem Kumar Controversy: നിലപാടുകളുടെയോ അഭിപ്രായങ്ങളുടെയോ പേരിലല്ല പ്രേംകുമാറിനെ സ്ഥാനത്തു നിന്നും മാറ്റിയത് എന്നും കാലാവധി കഴിഞ്ഞതു കൊണ്ടാണ് നടപടി എന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു....

Prem Kumar: പ്രേംകുമാറിനെ മാറ്റിയതിന് കാരണമുണ്ട്! വിശദമാക്കി സജി ചെറിയാൻ

Prem Kumar Controversy

Published: 

14 Feb 2026 | 05:33 PM

കേരള ചലച്ചിത്ര അക്കാദമിയിൽ പുതിയ ഭാരവാഹികളെ നിയമിച്ച വിവരം അറിയിച്ചില്ല എന്ന മുൻ ചെയർപേഴ്സൺ പ്രേംകുമാറിന്റെ പ്രതികരണത്തിന് വിശദീകരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. നിലപാടുകളുടെയോ അഭിപ്രായങ്ങളുടെയോ പേരിലല്ല പ്രേംകുമാറിനെ സ്ഥാനത്തു നിന്നും മാറ്റിയത് എന്നും കാലാവധി കഴിഞ്ഞതു കൊണ്ടാണ് നടപടി എന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

പ്രേംകുമാറിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും തെറ്റിദ്ധാരണ ഉണ്ടായ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തുവാൻ ആഗ്രഹിച്ചത് എന്നും സജി ചെറിയാൻ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ച പ്രസ്താവനയിലൂടെ പറഞ്ഞു.

സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന സാംസ്കാരിക പ്രവർത്തകർക്ക് അവരുടെ സ്വതന്ത്രമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും ഈ സർക്കാർ അംഗീകരിച്ച് നൽകുന്നുണ്ടെന്നും അത് ഗവൺമെന്റിന്റെയും നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യം മുന്നണിയുടെ നിലപാടുകളുമായി എപ്പോഴും യോജിച്ചു പോകണമെന്ന് തങ്ങൾക്ക് യാതൊരു നിർബന്ധവുമില്ല. ജനാധിപത്യപരമായ ഈ സ്വാതന്ത്ര്യം നിറയെ പിടിച്ചു കൊണ്ടാണ് പ്രമുഖരായ സംസ്കാരിക നായകരെ വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹികളായ നിയമിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ സച്ചിദാനന്ദൻ മാഷിന്റെയും പ്രേംകുമാറിന്റെയും അഭിപ്രായങ്ങളെ വ്യക്തിപരമായ നിലപാടുകളായി മാത്രമാണ് ഈ സർക്കാർ കാണുന്നതെന്നും അത്തരം പ്രകടനങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്തുന്ന പ്രവണത ഈ സർക്കാർ ഇല്ല എന്നും മന്ത്രി സജി ചെറിയാൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
Actress Urvashi: “സിനിമയിലെ പ്രതിഫലം എത്രയെന്നോ അത് എന്ത് ചെയ്യുന്നുവെന്നോ ഞാൻ അറിഞ്ഞിരുന്നില്ല”; വെളിപ്പെടുത്തി ഉർവശി
Bigg Boss Malayalam Seson 8 : പുരുഷ കമ്മീഷൻ സ്ഥാപിക്കാൻ പോയ രാഹുൽ സ്ത്രീ പക്ഷ വാദിയായെന്ന് അഖിൽ മാരാർ, ശ്രീലക്ഷ്മിയ്ക്കും കൊട്ട്
Dulquer Salmaan : ദുൽഖറിന്റെ നാല് കോടിയുടെ കിടിലൻ വീടൊരുക്കിയത് ഭാര്യ അമാൽ തന്നെ
Actress Urvashi: മോളായാലും മോനായാലും വിളിച്ചാൽ ആദ്യം ചോദിക്കുക ഇതാണ്; മക്കളെ കുറിച്ച് നടി ഉർവശി
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ