Miss Universe 2026: മിസ് യൂണിവേഴ്സ് വേദിയിൽ മലയാള തനിമ; കസവും ജിമിക്കിയും അണിഞ്ഞ് റാമ്പിൽ ചരിത്രം കുറിച്ച് കെസിയ
Kaziah Liz Mejo In Miss Universe 2026: പ്യൂർട്ടോ റിക്കോയിലെ സാൻ ഹുവാനിൽ അരങ്ങേറുന്ന 75-ാമത് മിസ് യൂണിവേഴ്സ് സൗന്ദര്യമത്സര വേദിയിലാമ് കെസിയ ലിസ് മെജോ തൻ്റെ പ്രകടനം കാഴ്ച്ചവച്ചത്. കേരളത്തിന്റെ പ്രകൃതിഭംഗിയായ കായലും പരമ്പരാഗത കസവ് വസ്ത്രവും ജിമിക്കി കമ്മലുകളും സമന്വയിപ്പിച്ചുള്ള പ്രത്യേക വേഷവിധാനവുമായാണ് കെസിയ ആഗോള വേദിയിൽ ചുവടുവെച്ചത്. നവംബർ 24-ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെക്ക് മുന്നോടിയായുള്ള ‘നാഷനൽ കോസ്റ്റ്യൂം ഡേ’യിലാണ്, കാണികളുടെ മനം കവർന്ന വേഷവിധാനവുമായി കെസിയ വേദിയിലെത്തിയത്.

Kaziah Liz Mejo
ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യമത്സര വേദിയായ മിസ് യൂണിവേഴ്സ് റാമ്പിൽ ആദ്യമായി കേരളത്തിന്റെ തനിമയും സാംസ്കാരിക പൈതൃകവും എത്തിച്ച് ശ്രദ്ധേയയായിരിക്കുകയാണ് കെസിയ. പ്യൂർട്ടോ റിക്കോയിലെ സാൻ ഹുവാനിൽ അരങ്ങേറുന്ന 75-ാമത് മിസ് യൂണിവേഴ്സ് സൗന്ദര്യമത്സര വേദിയിലാമ് കെസിയ ലിസ് മെജോ തൻ്റെ പ്രകടനം കാഴ്ച്ചവച്ചത്. കേരളത്തിന്റെ പ്രകൃതിഭംഗിയായ കായലും പരമ്പരാഗത കസവ് വസ്ത്രവും ജിമിക്കി കമ്മലുകളും സമന്വയിപ്പിച്ചുള്ള പ്രത്യേക വേഷവിധാനവുമായാണ് കെസിയ ആഗോള വേദിയിൽ ചുവടുവെച്ചത്.
നവംബർ 24-ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെക്ക് മുന്നോടിയായുള്ള ‘നാഷനൽ കോസ്റ്റ്യൂം ഡേ’യിലാണ്, കാണികളുടെ മനം കവർന്ന വേഷവിധാനവുമായി കെസിയ വേദിയിലെത്തിയത്. ഇന്ത്യൻ പാരമ്പര്യവും ലാറ്റിൻ അമേരിക്കൻ സംസ്കാരത്തിന്റെ വർണ വൈവിധ്യവും മനോഹരമായി കോർത്തിണക്കിയ ഈ ഫ്യൂഷൻ ലുക്ക് ഫാഷൻ ലോകത്തും സമൂഹമാധ്യമങ്ങളിലും വലിയ കൈയ്യടിയാണ് നേടുന്നത്. മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ മലയാളി കൂടിയാണ് കെസിയ എന്ന പ്രത്യേകതയും ഇതിനുണ്ട്. ആലപ്പുഴ മാവേലിക്കര സ്വദേശിനിയായ കെസിയ.
ALSO READ: രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലേക്ക്
കേരള ഭംഗി മിസ് യൂണിവേഴ്സ് വേദിയിൽ
കേരളത്തിന്റെ തനതായ സൗന്ദര്യശാസ്ത്രത്തെയും ഇന്ത്യയുടെ സമ്പന്നമായ വസ്ത്ര പാരമ്പര്യത്തെയും പ്യൂർട്ടോ റിക്കോയുടെ ഉജ്ജ്വലമായ നിറങ്ങളുമായി ഇണക്കിച്ചേർത്താണ് ഈ ദേശീയ വേഷം ഒരുക്കിയിരിക്കുന്നത്. ‘ഹൗസ് ഓഫ് സിദ്ധാന്ത്’ എന്ന ഫാഷൻ ലേബലിലെ ഡിസൈനർ സിദ്ധാന്താണ് ഈ മനോഹര വസ്ത്രം രൂപകൽപ്പന ചെയ്തത്. ദൈവത്തിന്റെ സ്വന്തം നാടിന്റെ അടയാളമായ കായലുകളും പ്രകൃതിദൃശ്യങ്ങളും സൂക്ഷ്മമായ എംബ്രോയ്ഡറി വർക്കുകളിലൂടെയും കലാപരമായ രൂപകൽപ്പനയിലൂടെയും വസ്ത്രത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്.
മലയാളി മങ്കമാരുടെ ഇഷ്ട ആഭരണമായ ജിമിക്കിയും പരമ്പരാഗത സ്വർണ്ണാഭരണങ്ങളുടെ മാതൃകയിലുള്ള അലങ്കാരങ്ങളും വേഷവിധാനത്തിന് പൂർണ്ണത നൽകി. കേരളത്തിന്റെ പരമ്പരാഗത കസവ് നെയ്ത്തിന്റെ സ്വർണ്ണശോഭയാണ് വസ്ത്രത്തിന്റെ പ്രധാന ആകർഷണം. ലളിതവും എന്നാൽ പ്രൗഢവുമായ കസവ് ബോർഡറുകൾ വസ്ത്രത്തിന് രാജകീയ ഭംഗി നൽകുന്നു. ഇന്ത്യൻ പാരമ്പര്യത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ, ലാറ്റിൻ സംസ്കാരത്തിന്റെ ഊർജ്ജസ്വലമായ നിറങ്ങളും ആധുനിക കട്ടിംഗുകളും വസ്ത്രത്തിൽ സമന്വയിപ്പിച്ചിച്ചിട്ടുണ്ട്.
ആരാണ് കസിയ ലിസ് മെജോ?
ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ നിന്നുള്ള 19 കാരിയാണ് കസിയ ലിസ് മെജോ. 2025ൽ മിസ്സ് ടീൻ ഇന്റർനാഷണലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫസ്റ്റ് റണ്ണർ അപ്പായിരുന്നു കസിയ. ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളായ കസിയ, നിലവിൽ ബെംഗളൂരുവിൽ നിയമവിദ്യാർത്ഥിനിയാണ്. നിയമ വിദ്യാർത്ഥിനിയായ കസിയ ഒരു മോഡൽ കൂടിയാണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് അബുദാബിയിലായിരുന്നു. 2024-ൽ ‘മിസ് ടീൻ ദിവ’ കിരീടവും കസിയ നേടിയിട്ടുണ്ട്. ബെംഗളൂരുവിൽ നിയമവിദ്യാർത്ഥിനിയായ കസിയ പഠനവും മോഡലിങ്ങും ഒരുമിച്ചാണ് കൊണ്ടുപോകുന്നത്. പതിനേഴാം വയസ്സിലാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്. നാട്ടിലെത്തിയാൽ തനി മലയാളികുട്ടിയായ കസിയ ഇന്ന് സാധാരണക്കാരിയായ ഏതൊരു പെൺകുട്ടിക്കും പ്രചോദനമാക്കാൻ കഴിയുന്ന വ്യക്തിയാണ്.
English Summary:
UAE-born Kaziah Liz Mejo, who is currently representing India at Miss Universe 2026 in Puerto Rico, made another statement on the beauty pageant runway on Nov 21.