Gowri Siji Mathews : ‘ദിലീപേട്ടൻ്റെ സിനിമയിലൂടെയാണ് ഗൗരി എന്ന പേര് ലഭിക്കുന്നത്, ഞാൻ ക്രിസ്ത്യാനിയാണ്; ഗൗരി സിജി മാത്യൂസ്
Model Gowri Siji Mathews Real Name : ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധേയായ സോഷ്യൽ മീഡിയ താരമാണ് ഗൗരി സിജി മാത്യൂസ്. എന്നാൽ തൻ്റെ പേരിനൊപ്പം ഗൗരി എന്ന് ചേർക്കപ്പെട്ടത് എങ്ങനെയാണെന്ന് ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ താരം

ന്യൂഡ്, സെമി-ന്യൂഡ് ഫോട്ടോഷൂട്ടികളിലൂടെയും വീഡിയോകളിലൂടെയും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയായ താരമാണ് ഗൗരി സിജി മാത്യൂസ് (Gowri Siji Mathews). നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് 18 പ്ലസ് പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കുന്നതിലൂടെയാണ് ഗൗരി സിജി മാത്യൂസ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചെടുത്തത്. എന്നാൽ അടിത്തിടെ ഒരു അഭിമുഖത്തിൽ തൻ്റെ യഥാർഥ പേര് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗൗരി സിജി മാത്യൂസ്. സിനിമകൾക്കും മോഡലിങ്ങ് മേഖലയിലേക്കുമായി മാത്രം ഉപയോഗിക്കാൻ വേണ്ടിയാണ് ഗൗരി എന്ന് പേര് സ്വീകരിച്ചത്. തൻ്റെ യഥാർഥ പേരിനൊപ്പം ഗൗരി എന്ന പേരില്ലയെന്നും സോഷ്യൽ മീഡിയ താരം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“എൻ്റെ പേര് സിജി മാത്യൂസ് എന്നാണ്. ഞാൻ ഒരു ക്രിസ്ത്യൻ കുടുംബത്തിലെ കൊച്ചാണ്. എൻ്റെ റീൽസ് ഒക്കെ കണ്ടിട്ട് എനിക്കൊരു സിനിമയിൽ അവസരം ലഭിച്ചിരുന്നു. ദിലീപേട്ടൻ നായകനായി എത്തിയ സവാരി എന്ന ചിത്രത്തിലാണ് എനിക്ക് അവസരം ലഭിച്ചത്. ആ സിനിമയിൽ എനിക്ക് ലഭിച്ച കഥാപാത്രത്തിൻ്റെ പേരായിരുന്നു ഗൗരി. അത് പിന്നീട് എൻ്റെ പേരിനൊപ്പം ചേർത്തു. പിന്നീട് സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉണ്ടാക്കിയപ്പോൾ എൻ്റെ സഹോദരിയാണ് ഗൗരി സിജി മാത്യൂസ് എന്ന പേര് നിർദേശിച്ചത്” ഗൗരി സിജി മാത്യൂസ് അഭിമുഖത്തിൽ പറഞ്ഞു.




തൻ്റെ പേരിനൊപ്പം ഹിന്ദു പേര് ചേർത്തത് ഒന്നും ഉദ്ദേശിച്ചിട്ടല്ല. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം എന്നിങ്ങനെ ജാതി-മതം വേർതിരിവ് ഒന്നുമില്ലാത്ത വ്യക്തയാണ് താൻ. നല്ല ഐശ്വര്യമുള്ള പേരാണ് ഗൗരി, തൻ്റെ ചേച്ചിയാണ് ഫേസ്ബുക്കിൽ ആദ്യ ഈ പേര് തൻ്റെ പേരിനൊപ്പം ചേർക്കുന്നത്. അതിന് ശേഷം എല്ലാവരും തന്നെ ഗൗരി എന്നാണ് വിളിച്ചത്. പിന്നീട് എല്ലാവരും അങ്ങനെ വിളിച്ചതോടെ താനും അത് അങ്ങനെ സ്വീകരിച്ചുയെന്നാണ് സോഷ്യൽ മീഡിയ താരം തൻ്റെ അഭിമുഖത്തിൽ കൂട്ടിച്ചേർത്തത്.
താൻ ജാതകം നോക്കാറുണ്ട്, എല്ലാ മതങ്ങളിലും വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യാറാണ്ട്. ക്ഷേത്രങ്ങൾ പള്ളികളും സന്ദർശിച്ചിട്ടുണ്ട്. തനിക്കുള്ളത് ജാതി-മതവും ഒന്നും നോക്കാതെ ദാനം ചെയ്യാറുണ്ടെന്നും ഗൗരി സിജി മാത്യൂസ് തൻ്റെ അഭിമുഖത്തിൽ വ്യക്തമാക്കി. ഇത് കൂടാതെ താൻ കുവൈത്തിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു. ആ ജോലി വേണ്ടെന്ന് വെച്ചിട്ടാണ് മോഡലിങ് രംഗത്തേക്കെത്തിയതെന്നും ഗൗരി സിജി മാത്യൂസ് അഭിമുഖത്തിലൂടെ അറിയിച്ചു.