മുന്നിൽ മരിച്ച് മാസങ്ങളായ മോനിഷ; ഞെട്ടിക്കുന്ന അനുഭവം പറഞ്ഞ മണിയൻപിള്ള രാജു
Maniyan Pilla Raju about Monisha: പ്രിയദർശൻ്റെ കല്യാണത്തലേന്ന് വരെ ഞങ്ങൾ ചെന്നൈയിൽ താമസിച്ചിരുന്ന ഹോട്ടലിൻ്റെ മുറി 504 ആയിരുന്നു. അങ്ങനെ ഒരു ദിവസം ഹോട്ടലിൽ ചെന്നപ്പോൾ 504 കിട്ടിയില്ല പകരം 505 ആയിരുന്നു കിട്ടിയത്

പൊൻമുരളിയൂതും കാറ്റിൽ ഈണമലിയും പോലെ അലിഞ്ഞ് ചേർന്നതായിരുന്നു മലയാളി പ്രേക്ഷകർക്ക് മോനിഷ എന്ന് താരത്തോടുള്ള ഇഷ്ടം. ഇത്തരത്തിൽ മോനിഷ എന്ന കലാകാരി ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ ആട്ടി ഉറപ്പിച്ച അത്തരം നിരവധി വേഷങ്ങളുണ്ട്. പ്രശസ്തിയുടെ ഉയരങ്ങളിലെത്തി നിൽക്കുമ്പോഴായിരുന്നു വാഹനാപകടത്തിൻ്റെ രൂപത്തിൽ മരണം ആ താരത്തെ കവർന്നെടുത്തത്. മൂന്നാം കണ്ണ് എന്ന തമിഴ് ചിത്രത്തിലായിരുന്നു മോനിഷ ഏറ്റവും അവസാനം അഭിനയിച്ചതും. മോനിഷയുടെ മരണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ മോനിഷയെ താൻ കണ്ടത് പങ്ക് വെച്ച മണിയൻ പിള്ള രാജുവിൻ്റെ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു മഴവിൽ മനോരമക്ക് ജഗദീഷിനൊപ്പം നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ആ സംഭവം വെളിപ്പെടുത്തിയത്.
പ്രിയദർശൻ്റെ കല്യാണത്തലേന്ന് വരെ ഞങ്ങൾ ചെന്നൈയിൽ താമസിച്ചിരുന്ന ഹോട്ടലിൻ്റെ മുറി 504 ആയിരുന്നു. അങ്ങനെ ഒരു ദിവസം ഹോട്ടലിൽ ചെന്നപ്പോൾ 504 കിട്ടിയില്ല പകരം 505 ആയിരുന്നു കിട്ടിയത്. അങ്ങനെ റൂമിൽ കിടക്കുന്നതിനിടയിൽ രാത്രിയിൽ ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റ് നോക്കുമ്പോൾ മുന്നിൽ ‘മോനിഷ’ സൂര്യകാന്തിപ്പൂക്കളുള്ള ഒരു പ്രത്യേക ഡിസൈൻ ചുരിദാർ ആയിരുന്നു മോനിഷ അണിഞ്ഞിരുന്നത്.
ഞാൻ എന്താണ് ഇവിടെ നിൽക്കുന്നത് എന്ന് ചോദിച്ചു? അമ്മ ഷോപ്പിംഗിനോ മറ്റോ പോയതാണെന്ന് പറഞ്ഞു. പെട്ടെന്ന് കറൻ്റ് പോയി ഞാൻ ഞെട്ടി എണീറ്റും വല്ലാതെ പേടിച്ച് വിയർത്തിരുന്നു- അദ്ദേഹം പറഞ്ഞു.പിറ്റേന്ന് ഞാനീ സംഭവം മോഹൻലാലിനോട് പറഞ്ഞപ്പോൾ ലാലാണ് പറഞ്ഞത് കമലദളം എന്ന ചിത്രത്തിൻ്റെ 100-ാം ദിവസ ചടങ്ങിൽ മോനിഷ താമസിച്ചിരുന്നത് 505-ലായിരുന്നു എന്നും അന്നവർ ഇട്ടിരുന്ന ഡ്രസ്സ് ആ സൂര്യകാന്തിപ്പൂക്കളുള്ള ചുരിദാറും ആയിരുന്നുവത്രെ.
മണിയൻപിള്ളി രാജു പറഞ്ഞ വാക്കുകൾ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ അന്ന് മോഹൻലാൽ മണിയൻപിള്ള രാജുവിനെ പറ്റിക്കാൻ പറഞ്ഞാതായിരിക്കാം എന്ന് ഒരു വിഭാഗം പറയുന്നുണ്ട്. സംഭവം എന്തായാലും വളരെ അധികം ചർച്ചയായ വിഷയങ്ങളിൽ ഒന്നായിരുന്നു ഇത്.1992- ഡിസംബർ-5ന് ആലപ്പുഴ ചേർത്തലയിൽ താൻ സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിച്ചാണ് മോനിഷ മരിച്ചത്. അമ്മ ശ്രീദേവിയും അപ്പോൾ മോനിഷക്കൊപ്പം ഉണ്ടായിരുന്നു.