Arjun Ashokan: ചമ്മല്‍ കാരണം പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിച്ചില്ല: അര്‍ജുന്‍ അശോകന്‍
Arjun Ashokan About Koode Movie: 2012ല്‍ സിനിമയില്‍ എത്തിയെങ്കിലും തുടക്കക്കാലത്ത് അധികം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ അര്‍ജുനെ തേടിയെത്തിയില്ല. പിന്നീട് 2017ല്‍ സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത പറവ എന്ന ചിത്രമാണ് അര്‍ജുന്റെ തലവര മാറ്റിയെഴുതിയത്. അവിടന്നിങ്ങോട്ട് ഒട്ടനവധി ചിത്രങ്ങളാണ് അര്‍ജുനെ തേടിയെത്തിയത്.

നടന്‍ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ മലയാളികള്‍ക്ക് അത്രയേറെ പ്രിയപ്പെട്ടവനാണ്. ഒരു നടന്റെ മകന്‍ എന്ന നിലയിലുള്ള ജാഡകളില്ലാതെയായിരുന്നു അര്‍ജുന്റെ സിനിമാ പ്രവേശവും പിന്നീടുള്ള ജീവിതവും. 2012ല്‍ മനോജ്-വിനോദ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ അഭിനയ ജീവിതം ആരംഭിക്കുന്നത്.
2012ല്‍ സിനിമയില്‍ എത്തിയെങ്കിലും തുടക്കക്കാലത്ത് അധികം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ അര്‍ജുനെ തേടിയെത്തിയില്ല. പിന്നീട് 2017ല്‍ സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത പറവ എന്ന ചിത്രമാണ് അര്‍ജുന്റെ തലവര മാറ്റിയെഴുതിയത്. അവിടന്നിങ്ങോട്ട് ഒട്ടനവധി ചിത്രങ്ങളാണ് അര്‍ജുനെ തേടിയെത്തിയത്.
അച്ഛനെ പോലെ മികച്ച കൊമേഡിയന്‍ തന്നെയാണ് അര്‍ജുന്‍. വ്യത്യസ്തങ്ങളായ അവതരണത്തിലൂടെ അര്‍ജുന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. ജൂണ്‍, ബി ടെക്ക്, സൂപ്പര്‍ ശരണ്യ തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ അര്‍ജുന്‍ എന്ന നടനെ മലയാള സിനിമയില്‍ അടയാളപ്പെടുത്തുന്നതിന് സഹായിച്ചു.




എന്നാല്‍ സിനിമകളില്‍ അഭിനയിക്കുക മാത്രമല്ല, താനൊരു സിനിമ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നുമാണ് അര്‍ജുന്‍ പറയുന്നത്. സിനിമാ ജീവിതം ആരംഭിക്കുന്ന സമയത്ത് ഓഡിഷനുകള്‍ക്കെല്ലാം പോയിരുന്നുവെന്നും തനിക്ക് ലഭിച്ച അവസരം വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നുമാണ് അര്‍ജുന്‍ പറയുന്നത്. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത്.
കുറച്ച് സിനിമകളിലെല്ലാം അഭിനയിച്ചെന്ന് കരുതി ഓഡിഷന് പോകുന്നതില്‍ തെറ്റില്ല. നമ്മള്‍ അഭിനയിച്ച ചിത്രങ്ങള്‍ ആ സംവിധായകര്‍ കണ്ടിട്ടുണ്ടെന്ന് ഉറപ്പില്ലല്ലോ. ആ സംവിധായകര്‍ പറയുന്ന തരത്തില്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുമോ എന്നറിയുന്നതിനായാണ് ഓഡിഷന്‍ ചെയ്യിക്കുന്നതെന്ന് അര്‍ജുന്‍ പറയുന്നത്.
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ കൂടെ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ അത് ചെയ്യാന്‍ താന്‍ ഒട്ടും കഫംര്‍ട്ടബിള്‍ ആയിരുന്നില്ല, അക്കാര്യം അഞ്ജലി മാഡത്തോട് പറയുകയും ചെയ്തു. എന്നാല്‍ ആ കഥാപാത്രം ഏതാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.
പിന്നീട് രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ചിത്രത്തില്‍ അഭിനയിച്ചുവെന്നും താരം പറയുന്നു. കൊച്ചി സ്ലാങ് ആണ് സിനിമയില്‍, അത് തനിക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഇപ്പോഴാണ് ആ വേഷങ്ങളെല്ലാം ലഭിക്കുന്നതെങ്കില്‍ ഉറപ്പായിട്ടും ചെയ്യും. ആ ചമ്മല്‍ എല്ലാം മാറി, ഒരു കുഴപ്പവുമില്ലെന്നും അര്‍ജുന്‍ അശോകന്‍ പറയുന്നു.