AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mohanlal – Jude Antony : L 370 നമ്മൾ ഒന്നൊന്നര പൊളി പൊളിക്കും! മോഹൻലാൽ – ജൂഡ് ആന്റണി കോംബോയിൽ പുതിയ പടം ഓൺ

Mohanlal-Jude Anthany Joseph New Movie Latest Update : . അങ്ങനെ തുടക്കം റിലീസ് ആയി അതിന്റെ സക്സസിൽ നിൽക്കുന്ന സമയത്താണ് ആ വലിയൊരു അപ്ഡേറ്റ് വരുന്നത് ജൂഡ് ആന്റണി ജോസഫ് അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന സിനിമ മോഹൻലാലിനെ നായകനാക്കി ഉള്ളതാണ് എന്ന്. ആ സിനിമ ഇപ്പോൾ ഓൺ ആയിരിക്കുകയാണ്. L370 എന്നാണ് പ്രോജക്ടിന്...

Mohanlal – Jude Antony : L 370 നമ്മൾ ഒന്നൊന്നര പൊളി പൊളിക്കും! മോഹൻലാൽ – ജൂഡ് ആന്റണി കോംബോയിൽ പുതിയ പടം ഓൺ
Mohanlal Jude Anthany New Movie L370Image Credit source: Facebook / Jude Anthany
Amal KV
Amal KV | Published: 10 Sep 2026 | 01:22 PM

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനെ നായികയാക്കി ഗൂഢ ആന്റണി ജോസഫ് സംവിധാനം ചെയ്ത തുടക്കം എന്ന സിനിമ ഓണത്തിന് മുന്നേയാണ് തിയേറ്ററുകളിൽ എത്തിയത്. സിനിമയിൽ മോഹൻലാലും ഒരു പ്രധാന അതിഥി വേഷത്തെ കൈകാര്യം ചെയ്യുന്നുണ്ട്. ഈ സിനിമയുമായി ബന്ധപ്പെട്ട ഓരോ അപ്ഡേറ്റുകൾ വരുമ്പോഴും ജൂഡ് ആന്റണി ജോസഫിനോട് എന്നാണ് മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യുക എന്ന് പലരും ചോദിച്ചിരുന്നു. ചില അഭിമുഖങ്ങളിൽ ജൂഡ് തന്നെ മോഹൻലാലിനെ നായകനാക്കിയ സിനിമയോടുക്കണമെന്ന് തന്റെ ആഗ്രഹം പുറത്തുപറയുകയും ചെയ്തിരുന്നു. അങ്ങനെ തുടക്കം റിലീസ് ആയി അതിന്റെ സക്സസിൽ നിൽക്കുന്ന സമയത്താണ് ആ വലിയൊരു അപ്ഡേറ്റ് വരുന്നത് ജൂഡ് ആന്റണി ജോസഫ് അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന സിനിമ മോഹൻലാലിനെ നായകനാക്കി ഉള്ളതാണ് എന്ന്.

ആ സിനിമ ഇപ്പോൾ ഓൺ ആയിരിക്കുകയാണ്. L370 എന്നാണ് പ്രോജക്ടിന് തൽക്കാലം പേര് നൽകിയിരിക്കുന്നത്. അതായത് മോഹൻലാലിന്റെ 370 ചിത്രം എന്ന രീതിയിലാണ് ഈ ടൈറ്റിൽ. ആഷിക് ഉസ്മാനാണ് സിനിമ നിർമ്മിക്കുന്നത്. ഈ പ്രൊജക്റ്റ് ഓൺ ആയതിന്റെ വിവരം കഴിഞ്ഞദിവസം ചൂട് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ജൂഡ് സിനിമയുടെ പണി തുടങ്ങി എന്ന അപ്ഡേറ്റ് നൽകിയിരിക്കുന്നത്. മോഹൻലാലിനൊപ്പം സിനിമ ചെയ്യുന്നതിന്റെ എക്സൈസ്മെന്റിലാണ് ജൂഡ്. അത് പോസ്റ്റിൽ നിന്ന് വ്യക്തമാണ്.

Also Read : ഇത് ‘സീൻ’ വേറെ! ആവേശം സിനിമ സംവിധായകൻ ജിത്തു മാധവൻ-സൂര്യ ചിത്രം ടൈറ്റിൽ പുറത്ത്

ഏറെക്കാലമായുള്ള സ്വപ്നമാണ് ഇപ്പോൾ യാഥാർത്ഥ്യമാകാൻ പോകുന്നത്. നമ്മൾ വിട്ടു കൊടുക്കാത്തടത്തോളം കാലം സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാതെ പോകില്ല. മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും നന്ദി. എന്റെ സഹോദരൻ ആഷിക് ഉസ്മാനെ നമ്മൾ ഒന്നൊന്നര പൊളി പൊളിക്കും ഇങ്ങനെയാണ് ജൂഡ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ഓം ശാന്തി ഓശാന എന്ന സിനിമയിലൂടെയാണ് ജൂഡ് മലയാള സിനിമ സംവിധാന രംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത്.

പിന്നീട് മുത്തശ്ശി​ഗദ, സാറാസ്, 2018 എന്നീ സിനിമകൾ ചെയ്തു. 2018 ൽ കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തെ അടിസ്ഥാനമാക്കി ജൂഡ് തിരക്കഥ എഴുതി സംവിധാനം ചെയ്ത 2018 എന്ന സിനിമ വലിയ വിജയമായിരുന്നു. മോഹൻലാലിനെ സംബന്ധിച്ചിടത്തോളം ഇനി ഒരുപിടി മികച്ച പ്രോജക്ടുകളാണ് ലൈനപ്പിൽ ഉള്ളത്. അതിൽ തന്നെ ഏറ്റുവുമധികം ആരാധകർ കാത്തരിക്കുന്ന സിനിമകളിലൊന്നാണ് ഇത്.

English Summary

Just as the initial release was enjoying its success, a major update arrived: Jude Anthany Joseph’s next directorial venture would star Mohanlal in the lead role. That project is now underway. For the time being, it has been titled L370.

Follow Us