“എൻ്റെ ജീവിതം തന്നെ വിസ്മയമാണ്”; മകളുടെ ആദ്യ സിനിമയെ കുറിച്ച് മോഹൻലൽ
Like Father, Like Children: Mohanlal Reflects on Pranav and Vismaya's Cinematic Journey: അങ്ങനെ ഒരു ആഗ്രം പറയുമ്പോൾ അത് ചെയ്തുകൊടുക്കുന്നതിനായി ഇപ്പോൾ എല്ലാ സൗകര്യങ്ങളും ഉണ്ട്. സിനിമയിൽ അഭിനയിക്കുക ഏന്നന്ത് അത്ര എളുപ്പമുള്ള കാര്ര്യമല്ല. പക്ഷേ നമുക്ക് സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനിയും ആൻ്റണി പെരുമ്പാവൂരും ഉണ്ട്.
താൻ വളരെ യാദൃശ്ചികമായാണ് സിനിമയിൽ എത്തിയത് എന്ന് മോഹൻലാൽ എപ്പോഴും പറയാറുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയുടെ ഓഡിഷൻ്റെ കഥ മലയാളികൾക്ക് എല്ലാവർക്കും അറിയാം. പിന്നീടുള്ള മോഹലാൽ എന്ന അഭിയതാവിൻ്റെ വളർച്ച മലയാളത്തിൻ്റെ തലമുറകൾ അനുഭവിച്ചറിഞ്ഞാണ്. അച്ഛൻ്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാലും പിന്നീട് സിനിമയിലെത്തി ഇപ്പോഴിതാ മകൾ വിസ്മയ മോഹൻലാലും സിനിമയിലേക്ക് എത്തിയിരിക്കുന്നു. ‘തുടക്കം’ എന്ന വിസ്മയയുടെ ആദ്യ സിനിമ ഈ മാസം 7-ന് തീയറ്റകളിലെത്തും. ഈ സിയുമായി ബന്ധപ്പെട്ട് മുൻപ് ഒരു പരിപാടിയിൽ മക്കളുടെ സിനിമ പ്രവേശനത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുകയാണ്.
തൻ്റെ മക്കൾ സിനിമയിൽ അഭിനയിക്കും എന്ന് ഒരിക്കൽ പോലും കരുതിയതല്ല എന്ന് മോഹൻലാൽ പറയുന്നു. അവർക്ക് എന്നും അവരുടേതായ തീരുമാനങ്ങൾ ഉണ്ടായിരുന്നു അതിനെല്ലാം അനുവാദം നൽകിയവരാണ് താനും ഭാര്യ സുചിത്രയും. അഭിനയത്തിൻ്റെ കാര്യത്തിൽ ചെറുപ്പം മുതൽ തന്നെ തൻ്റെ പാത മക്കൾ പിന്തുടർന്നിരുന്നു എന്നും അദ്ദേഹം ഓർത്തെടുക്കുന്നു.
“ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ബെസ്റ്റ് ആക്ടർ ആകുന്നത്. അതുപോലെ തന്നെ ആറാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് അപ്പുവും ബെസ്റ്റ് ആക്ടർ ആകുന്നത്. പിന്നീട് പത്താം ക്ലാസിൽ പഠിക്കുന്ന സമയത്തും ബെസ്റ്റ് ആക്ടറായി. അപ്പുവും അതുപോലെ തന്നെ വീണ്ടും ബെസ്റ്റ് ആക്ടറായി. മായയും അതേ സ്കൂളിൽ ഒരുപാട് നാടകങ്ങളിൽ അഭിനയിച്ച് ബെസ്റ്റ് അക്ട്രസ് ആയിട്ടുണ്ട്” മോഹൻലാൽ പറയുന്നു
Also Read: Anali Web Series : സയനൈഡിൽ ചുറ്റിയ ‘അണലി’ ! മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസ്
മകളുടെ പേര് വിസ്മയ എന്നാണ് ഇട്ടിരിക്കുന്നത്. തൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാത്തിനെയും വിസ്മയമായാണ് കാണുന്നത്. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട് എന്ന് വിസ്മയ തന്നെയാണ് പറഞ്ഞത് എന്ന് മോഹൻലാൽ പറയുന്നു “അങ്ങനെ ഒരു ആഗ്രം പറയുമ്പോൾ അത് ചെയ്തുകൊടുക്കുന്നതിനായി ഇപ്പോൾ എല്ലാ സൗകര്യങ്ങളും ഉണ്ട്. സിനിമയിൽ അഭിനയിക്കുക ഏന്നന്ത് അത്ര എളുപ്പമുള്ള കാര്ര്യമല്ല. പക്ഷേ നമുക്ക് സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനിയും ആൻ്റണി പെരുമ്പാവൂരും ഉണ്ട്. വർഷഷങ്ങളായി പ്രവർത്തിക്കുന്ന ഒരു സപ്പോർട്ട് സിസ്റ്റം ഉണ്ട്” എന്ന് മോഹൻലാൽ പറയുന്നു
സംവിധായകരും.സ്ക്രിപ്റ്റ് റൈറ്റർമാരും, സഹ താരങ്ങളും സഹപ്രവാർത്തകരുമായി സിനിമയിൽ തനിക്ക് ഒരുപാട് ആളുകൾ ഒപ്പം ഉണ്ടായിരുന്നു. അത്തരം നല്ല മനുഷ്യർ കൂടെയുണ്ടെങ്കിൽ മാത്രമേ സിനിമയിൽ നിലനിൽക്കാനാകു. തനിച്ച് ഒന്നും നേടാനാകില്ല. എത്ര നല്ല അഭിനയതാവായാലും അവർക്ക് നല്ല സബ്ജെക്ടുകൾ കിട്ടണം, കൂടെ അഭിനയിക്കുന്ന ആളുകളും നന്നാവണം. വിസ്മയക്കും അത്തർം ഒരു ഭാഗ്യം ഉണ്ടാകട്ടേയെന്ന് പ്രാർത്ഥിക്കുകയാണെന്നും മോഹൻലാൽ പറയുന്നു. പ്രണവും വിസ്മയയും സിനിമയിൽ വരണം എന്ന് ആൻ്റണി പെരുമ്പാവൂർ എറെ ആഗ്രഹിച്ചിരുന്നു. ആൻ്റണി അത് പറയുമ്പോഴെല്ലാം അതവരുടെ തീരുമാനമാണ്, അവരാണ് സ്വയം തെളിയിക്കേണ്ടത് എന്നാണ് പറയാറുള്ളത് എന്ന് മോഹൻലാൽ ഓർത്തെടുക്കുന്നു.
English Summary
Superstar Mohanlal expressed joy over his daughter Vismaya’s acting debut in the upcoming film ‘Thudakkam’, releasing on the 7th. He revealed that he never expected his children to enter cinema, crediting their independent decisions. Mohanlal emphasized that success in the film industry requires a strong support system and good luck.