Namitha Pramod: പക്ഷേ ഒരു കണ്ടീഷൻ! കല്യാണം കഴിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്; മനസ്സ് തുറന്ന് നമിത പ്രമോദ്
Namitha Pramod Concept abou Marriage: ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കല്പത്തെക്കുറിച്ച് നമിത പ്രമോദ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തനിക്ക് വിവാഹം കഴിക്കാൻ ഒരുപാട് ഇഷ്ടമാണ് എന്നാണ് നടി പറയുന്നത്. എന്നാൽ അതിനൊരു കണ്ടീഷനുണ്ടെന്നും വിവാഹം എന്താണ് എന്നതിനെക്കുറിച്ചും താരം ചില കാര്യങ്ങൾ പറയുന്നുണ്ട്. അതാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ചർച്ചയാകുന്നത്.....

Namitha Pramod
മലയാളികളുടെ പ്രിയ താരം ആണ് നമിത പ്രമോദ്. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ ഒരു ഇടം സൃഷ്ടിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കല്പത്തെക്കുറിച്ച് നമിത പ്രമോദ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തനിക്ക് വിവാഹം കഴിക്കാൻ ഒരുപാട് ഇഷ്ടമാണ് എന്നാണ് നടി പറയുന്നത്. എന്നാൽ അതിനൊരു കണ്ടീഷനുണ്ടെന്നും വിവാഹം എന്താണ് എന്നതിനെക്കുറിച്ചും താരം ചില കാര്യങ്ങൾ പറയുന്നുണ്ട്. അതാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ചർച്ചയാകുന്നത്.
നമിത പ്രമോദിന്റെ വാക്കുകൾ
കല്യാണം കഴിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് പക്ഷേ നമ്മൾ സംസാരിക്കുമ്പോൾ ആ വ്യക്തിയോട് നമുക്ക് സംസാരിച്ച് അഡ്ജസ്റ്റ് ചെയ്ത് പോകാൻ കഴിയുമെങ്കിൽ മാത്രമേ കല്യാണം കഴിക്കുന്നത് കൊണ്ട് ഒരു കാര്യമുള്ളൂ. എന്നാൽ അത് ലൗ മാരേജ് വേണോ അറേഞ്ച്ഡ് മാരേജ് വേണോ എന്ന കാര്യത്തിൽ തനിക്ക് കൺഫ്യൂഷൻ ആണെന്നും നടി പറയുന്നു. അറേഞ്ച്ഡ് മാരേജ് എനിക്ക് ശരിയാകുമോ എന്ന് അറിയില്ല. ലൗ മാരേജ് ആണെങ്കിൽ കൂടി നമ്മൾ മനസ്സിലാക്കുന്ന ഒരു വ്യക്തി ആകണം എന്ന് മാത്രമേയുള്ളൂ.
ALSO READ:നിങ്ങൾക്കൊക്കെ താത്പര്യമുള്ള ആ വിഷയം സംസാരിക്കും! ബിഗ് ബോസിൽ പോകാൻ താല്പര്യം ഉണ്ടെന്ന് രാഹുൽ ഈശ്വർ
എന്റെ അച്ഛനും അമ്മയും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. കൂടാതെ തന്റെ ഒരുപാട് സുഹൃത്തുക്കളും അറേഞ്ച്ഡ് മാരേജ് ചെയ്യുന്നുണ്ട്. ഒരുപക്ഷേ നമ്മൾ ശരിയായ വ്യക്തിയിൽ എത്തിപ്പെടുമ്പോൾ അറേഞ്ച്ഡ് മാര്യേജ് നല്ലതാകും. വിവാഹത്തിൽ സ്നേഹം അടിസ്ഥാനമാണെങ്കിലും എനിക്ക് തോന്നിയിട്ടുള്ളത് സ്നേഹത്തേക്കാൾ ഉപരി ഒരു കമ്പാനിയൻഷിപ്പ് വേണമെന്നാണ്. കല്യാണം കഴിഞ്ഞാൽ സ്നേഹമുണ്ട് പക്ഷേ തുടക്കത്തിലുള്ള ഒരു കാര്യങ്ങൾ ആയിരിക്കില്ല ജീവിതം തുടങ്ങി കഴിഞ്ഞാൽ ഉണ്ടാവുക.
പരസ്പരം ഉണ്ടാകുന്ന കെയർ, സപ്പോർട്ട് ഇതൊക്കെയാണ് അതിന്റെ ഒരു അടിസ്ഥാനം എന്നാണ് തനിക്ക് തോന്നിയിട്ടുള്ളത്. എന്തൊക്കെയുണ്ട് എന്ന് പറഞ്ഞിട്ടും നമുക്ക് പരസ്പരം സപ്പോർട്ട് ചെയ്യാത്ത ഒരു പാർട്ണർ ആണ് കിട്ടുന്നതെങ്കിൽ അതിൽ വലിയ കാര്യം ഒന്നുമില്ല. നമ്മൾ എങ്ങനെയാണ് എന്നുള്ളത് ആക്സെപ്റ്റ് ചെയ്യാൻ പറ്റണം. തീർച്ചയായും തിരിച്ചും നമുക്ക് അതിന് സാധിക്കണം. എങ്ങനെ നോക്കിയാലും കല്യാണം എന്നത് നോക്കിയും കണ്ടു ചെയ്യേണ്ട ഒരു കാര്യമാണ്.
ENGLISH SUMMARY
Namitha Pramod said about her concept of marriage is becoming noticeable on social media. The actress says that she really wants to get married. But the star says that there is a condition for it and what marriage is. That is what is currently being discussed on social media.