AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Nayanthara: താരരാജാക്കന്‍മാര്‍ക്കൊപ്പം ‘ലേഡി സൂപ്പര്‍സ്റ്റാറും’; മഹേഷ് നാരായണൻ ചിത്രത്തില്‍ ജോയിൻ ചെയ്ത് നയൻതാര

Nayanthara Joined the Mahesh Narayanan Film: ഇതോടെ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്.

Nayanthara: താരരാജാക്കന്‍മാര്‍ക്കൊപ്പം ‘ലേഡി സൂപ്പര്‍സ്റ്റാറും’; മഹേഷ് നാരായണൻ ചിത്രത്തില്‍  ജോയിൻ ചെയ്ത് നയൻതാര
മമ്മൂട്ടി നയന്താരImage Credit source: facebook
Sarika KP
Sarika KP | Published: 09 Feb 2025 | 01:49 PM

മലയാളികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും മമ്മൂട്ടിയും ഒരുമിക്കുന്ന മഹേഷ് നാരായണന്റെ പുതിയ സിനിമ. ചിത്രത്തിന്റെ ഓരോ അപഡേറ്റസും അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ കുറച്ച് നാളായി യാതൊരു തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിട്ടില്ല. എന്നാൽ ഇതിനിടെയിൽ ചിത്രവുമായി ബന്ധപ്പെട്ട പല അഭ്യൂഹങ്ങളും എത്തുന്നുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു അഭ്യൂഹമായിരുന്നു ചിത്രത്തിൽ നയൻതാരയുണ്ടെന്ന്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു ഔദ്യോ​ഗിക അറിയിപ്പും പുറത്ത് വന്നിരുന്നില്ല.

എന്നാൽ ഇപ്പോഴിതാ മോഹൻലാൽ‌ മമ്മൂട്ടി ഒന്നിക്കുന്ന ചിത്രത്തിൽ നയൻതാര ജോയിൻ ചെയ്തുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഇതിനു പുറമെ മമ്മൂട്ടി കമ്പനി തന്നെ ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇതോടെ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്.

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ‘ഗോൾഡ്’ ആണ് താരത്തിന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മലയാള .ഒൻപത് വർഷങ്ങൾക്കുശേഷം മമ്മൂട്ടിക്കൊപ്പം നയൻതാര എത്തുന്നു എന്ന വിശേഷണവും ഈ ചിത്രത്തിനുണ്ട്. 2016ൽ റിലീസ് ചെയ്ത പുതിയ നിയമത്തിലാണ് ഇരുവരും ഇതിനു മുമ്പ് ഒന്നിച്ചു പ്രത്യക്ഷപ്പെട്ടത്.

Also Read: ഏറ്റവും കൂടുതൽ പ്രതിഫലം മമ്മൂട്ടിക്ക്? ​മോഹൻലാലിന് 15 കോടി! മഹേഷ് നാരായണൻ ചിത്രത്തിന്റെ പ്രതിഫലം കേട്ടോ

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ് ഇതെന്നാണ് സൂചന. ചിത്രത്തിന്റെ ബഡ്ജറ്റ് 100 കോടി അടുപ്പിച്ചാണെന്ന് നിർമാതാവ് ജോബി ജോർജ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നിലവിൽ നാലാമത്തെ ഷെഡ്യൂൾ ആണ് കൊച്ചിയിൽ നടക്കുന്നത്. ചിത്രത്തിൽ നിരവധി പ്രമുഖരായവർ എത്തുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം നടി രേവതിയുടെ പ്രധാന രം​ഗത്തിന്റെ ചിത്രീകരണം പൂർത്തിയായിരുന്നു. ചിത്രത്തിൽ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ശ്രീലങ്കയിലായിരുന്നു. പിന്നീട് ഷാർജ, അസർബൈജാൻ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.

അതേസമയം ചിത്രത്തിലെ ഒരോ താരങ്ങളുടെ പ്രതിഫലത്തിനെ കുറിച്ചും അഭ്യൂഹങ്ങൾ പരന്നിരുന്നു. ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് മമ്മൂട്ടിയാണെന്നാണ് വിവരം. 16 കോടിയാണ് താരത്തിന്റെ പ്രതിഫലം. മോഹൻലാലിന് 15 കോടിയാണ് സിനിമയിലെ പ്രതിഫലം. നയൻതാരയ്ക്ക് 10 കോടിയും.നാൽപത് മിനിറ്റ് മാത്രമുള്ള റോളിന് കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും വാങ്ങിക്കുന്നത് അഞ്ച് കോടിയെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച.

Follow Us