Nikhila Vimal: സ്വന്തം ജന്മ നക്ഷത്രം കണ്ടെത്താൻ ഇത്ര പണിയോ? രസകരമായ കഥ പറഞ്ഞ് നിഖില വിമൽ!
From Rohini to Thiruvonam: Nikhila Vimal's Amusing Tale About Her Birth Star: താൻ ജനിച്ച സമയത്തെ കുറിച്ച് അമ്മയ്ക്ക് വലിയ ധാരണ ഉണ്ടായിരുന്നില്ല. അന്വേഷിക്കാമെന്ന് വച്ചാൽ ജനിച്ച ആശുപത്രി തന്നെ പൂട്ടിപോയി എന്ന് ചിരിയടക്കാനാകാതെ നിഖില പറയുന്നു. പിന്നീട് ചേച്ചിയാണ് എല്ലാം തേടിപ്പിടിച്ച് കണ്ടെത്തിയത്. തൻ്റെ നക്ഷത്രം ഇപ്പോൾ ‘തിരുവോണം’ ആണെന്ന് തെല്ലൊരു സംശയത്തോടെയാണ് നിഖില പറയുന്നത്. ചെറുപ്പത്തിൽ തന്നോട് എല്ലാവരും പറഞ്ഞൂകൊണ്ടിരുന്നത് നക്ഷത്രം ‘രോഹിണി’യാണ് എന്നായിരുന്നു

നിഖില വിമൽ
ഓരോരുത്തരും ജനിച്ച സമയവും തീയതിയും വച്ചാണ് ജന്മ നക്ഷത്രം കണ്ടെത്തുക എന്ന് നമുക്കറിയാം. ജന്മ നക്ഷത്രവും അത് ജിവിത്തിൽ സ്വാധിനിക്കുന്നതിനെ കുറിച്ചുമെല്ലാം പലർക്കും പല തരത്തിലുമുള്ള അഭിപ്രായങ്ങളാണ് ഉണ്ടാകാറ്. അതിൽ വിശ്വാസമുള്ളവരും അല്ലാത്തവരുമെല്ലാം സമൂഹത്തിൽ ഉണ്ടാകും. എന്നാൽ സ്വന്തം ജന്മ നക്ഷത്രം പല തവണ മാറ്റിയ രസകരമായ കഥ പറയുകയാണ് നടി നിഖില വിമൽ. ധൂമകേതു എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്,എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ.
‘ധൂമകേതു’ എന്ന സിനിമയുടെ പേരിൽ നിന്നുമാണ് ചോദ്യം ഉണ്ടായത്. നക്ഷത്രങ്ങളിൽ വിശ്വാസമുണ്ടോ എന്നായിരുന്നു ചോദ്യം. നിഖില വിമലും നടൻ സജിൻ ഗോപുവും പറഞ്ഞ മറുപടി തങ്ങൾക്ക് അത്തരം കാര്യങ്ങളിൽ വിശ്വാസമില്ല എന്നായിരുന്നു. പിന്നീടാണ് നിഖില ജന്മ നക്ഷത്രത്തിൻ്റെ പേരിൽ തെറ്റിദ്ധരിക്കപ്പെട്ട കഥ പറയുന്നത്. ജനിച്ച സമയം അറിയാതിരുന്നതിനാൽ തനിക്ക് നക്ഷത്രം തന്നെ ഉണ്ടായിരുന്നില്ല എന്നും പിന്നീട് തൻ്റെ സഹോദരി അത് കണ്ടുപിടിക്കുകയായിരുന്നു എന്നും നിഖില വിമൽ പറയുന്നു.
താൻ ജനിച്ച സമയത്തെ കുറിച്ച് അമ്മയ്ക്ക് വലിയ ധാരണ ഉണ്ടായിരുന്നില്ല. അന്വേഷിക്കാമെന്ന് വച്ചാൽ ജനിച്ച ആശുപത്രി തന്നെ പൂട്ടിപോയി എന്ന് ചിരിയടക്കാനാകാതെ നിഖില പറയുന്നു. പിന്നീട് ചേച്ചിയാണ് എല്ലാം തേടിപ്പിടിച്ച് കണ്ടെത്തിയത്. തൻ്റെ നക്ഷത്രം ഇപ്പോൾ ‘തിരുവോണം’ ആണെന്ന് തെല്ലൊരു സംശയത്തോടെയാണ് നിഖില പറയുന്നത്. ചെറുപ്പത്തിൽ തന്നോട് എല്ലാവരും പറഞ്ഞൂകൊണ്ടിരുന്നത് നക്ഷത്രം ‘രോഹിണി’യാണ് എന്നായിരുന്നു. അങ്ങൻ രോഹിണി എന്ന നിലയിൽ മുന്നോട്ടുപോകുമ്പോഴാണ് അവർ മാറ്റിപ്പറയുന്നത്. ‘അവിട്ട’മാണ് നക്ഷത്രം എന്നാണ് പിന്നീട് കണ്ടെത്തിയത്
“നക്ഷത്രം അവിട്ടം ആണെന്ന് കേട്ടപ്പോൾ എനിക്കും ഇഷ്ടപ്പെട്ടു, കാരണം അവിട്ടം തവിട്ടിലും നേടും എന്നൊക്കെയുണ്ടല്ലോ” നിഖില ചിരിയോടെ പറയുന്നു.
കുറച്ചുകാലം പിന്നീട് താൻ അവിട്ടം നക്ഷത്രക്കാരിയായി മുന്നോട്ടുപോയി. കുറച്ചധികം വർഷം അവിട്ടം തന്നെയായിരുന്നു നക്ഷത്രം. പിന്നീട് കാര്യങ്ങൾ വീണ്ടും മാറി. വീണ്ടും അവർ നോക്കിയപ്പോൾ നക്ഷത്രം ‘തിരുവോണം’ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിലേക്ക് തൻ്റെ മനസ്സ് എത്തുന്നതേയൊള്ളു. ആരെങ്കിലും നക്ഷത്രം ഏതെന്ന് ചോദിച്ചാൽ ഇപ്പോഴും ‘അവിട്ടം’ എന്നാണ് ആദ്യം വായിൽ വരിക. ഒന്ന് ചിന്തിച്ച ശേഷമാണ് തിരുവോണം എന്ന് മാറ്റി പറയുക. പലപ്പോഴും തിരുവാതിരയാണൊ തിരുവോനമാണൊ എന്നതിൽ തനിക്ക് തന്നെ ആശയക്കുഴപ്പം തോന്നാറുണ്ടെന്നും നിഖില വിമൽ പറയുന്നു.
English Summary
Actress Nikhila Vimal shared a hilarious story during the Dhumakethu movie promotion about how her birth star was changed multiple times—from Rohini to Avittam, and finally to Thiruvonam.