Nivin Pauly: “വന്നിട്ട് നോക്കാം അളിയാ”; അജു വർഗീസുമൊത്തുള്ള സൗഹൃദം സിനിമയിൽ ഉണ്ടാക്കുന്ന മാജിക്കിനെ കുറിച്ച് നിവിൻ

"My First Option is Always Aju Varghese": Nivin Pauly on Their On-Screen Chemistry: എൻ്റെ അടുത്ത് വരുന്ന സിനിമകളിൽ സുഹൃത്തിൻ്റെ കഥാപാത്രത്തിനായി എല്ലാവരും അജുവനെയാണ് ആവശ്യപ്പെടാറുള്ളത് എല്ലാവരുടെയും ഫസ്റ്റ് ഓപ്ഷൻ അജുവാണ്. എൻ്റെ ആദ്യത്തെ ഓപ്ഷൻ അജു തന്നെയായിരിക്കും

Nivin Pauly: “വന്നിട്ട് നോക്കാം അളിയാ”; അജു വർഗീസുമൊത്തുള്ള സൗഹൃദം സിനിമയിൽ ഉണ്ടാക്കുന്ന മാജിക്കിനെ കുറിച്ച് നിവിൻ

നിവിൻ പോളിയും അജു വർഗീസും (സർവം മായ)

Published: 

02 Sep 2026 | 12:48 PM

നിവിൻ പോളിയും അജുവർഗീസും, ഒരേ സിനിമയിൽ അരങ്ങേറ്റം കുറിച്ച അഭിനയതാക്കളാണ് ഇരുവരും മലർവാടി ആർട്സ് ക്ലബിനും മുൻപ് തന്നെ ഇരുവർക്കും തമ്മിൽ പരിചയം ഉണ്ടായിരുന്നു. സിനിമയിലൂടെ ആ സൗഹൃദം വലുതായി. നിവിൻ സിനിമകളിൽ പലപ്പോഴും ഉയരുന്ന ഒരു ചോദ്യമാണ് അജു വർഗീസ് ഇല്ലേ എന്നത്. നിവിൻ്റെ ഓരോ സിനിമകളിലും പ്രേക്ഷകർ അജു വർഗീസിനെ പ്രതീക്ഷിക്കുന്നു എന്നത് തന്നെയാണ് കാരണം. അജു വർഗീസുമൊത്തുള്ള സൗഹൃദം സിനിമയിൽ എങ്ങനെ സഹായകമാകുന്നു എന്ന് തുറന്നുപറയുകയാണ് ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നിവിൻ പോളി

തൻ്റെ അടുത്ത് വരുന്ന സിനിമകളിൽ സുഹൃത്തിൻ്റെ കഥാപാത്രത്തിനായി എല്ലാവരും അജുവനെയാണ് ആവശ്യപ്പെടാറുള്ളത് എന്ന് നിവിൻ പോളി പറയുന്നു. എല്ലാവരുടെയും ഫസ്റ്റ് ഓപ്ഷൻ അജുവാണ്. തൻ്റെയും ആദ്യത്തെ ഓപ്ഷൻ അജു തന്നെയായിരിക്കും. സീനിൽ എന്താണ് ചെയ്യേണ്ടത് എന്ന് ഒരു ഫോൺ കോളിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ഇരുവർക്കും സാധിക്കും. “അളിയാ നാളെത്തെ സീനിൽ ചെയ്യേണ്ടത് എന്താണെന്ന് നോക്കേണ്ടേ“ എന്ന് ഒരു ഫോൺ കോളിൽ ചോദിക്കാനാകും “അവിടെ വന്നിട്ട് ഒരുമിച്ച് നോക്കാം അളിയാ” എന്ന് മറുപടി പറയാൻ അജുവിനും സാധിക്കും എന്ന് നിവിൻ പറയുന്നു.

ഇരുവർക്കുമിടയിൽ രസകരമായ ഒരു ചേർച്ചയുണ്ട്. ചിത്രീകരണത്തിനിടെ സ്പോട്ടിൽ ഇംപ്രവൈസ് ചെയ്യുമ്പോഴും, തിരക്കഥയിൽ ഇല്ലാത്ത ഒരു ഡയലോഗ് പറയാൻ പോസ് നൽകുമ്പോഴുമെല്ലാം അത് മനസ്സിലാക്കാൻ തനിക്ക് സാധിക്കാറുണ്ട്. പലരുമായും അത്തരം ഒരു സിങ് കിട്ടാറില്ല അതിനാൽ തന്നെ അവർ പറഞ്ഞ് തീരുന്നതിന് മുൻപ് തന്നെ നമ്മൾ ഇടയിൽ കയറും. അജു ഒരു റിയാക്ഷനിട്ട് നോക്കുമ്പോൾ തന്നെ കാര്യം പിടികിട്ടും. അജുവിന് തൻ്റെ അടുത്തും ഇതേ ചേർച്ചയുണ്ട്. വളരെ കുറച്ച് അഭിനയതാക്കളുടെ അടുത്ത് മാത്രമേ അത്തരം ഒരു സിങ്ക് ലഭിക്കാറൊള്ളു എന്ന് നിവിൻ പോളി പറയുന്നു.

Also Read: Dulquer Salmaan : ഭയമായിരുന്നു ആദ്യം, എങ്ങനെ ചെയ്യുമെന്ന് ഒരു ഐഡിയയും ഉണ്ടായില്ല… ഐ ആം ​ഗെയിം ചെയ്തത് ആ തീരുമാനത്തിന്റെ പുറത്തെന്ന് ദുൽഖർ

ഇപ്പോൾ അക്കൂട്ടത്തിലേക്ക് ഒരു പുതിയ ആളെ കൂടി കിട്ടിയിട്ടുണ്ട് എന്നും നിവിൻ തുറന്നു പറയുന്നുണ്ട്. വില്ലൻ വേഷങ്ങളിൽ നിന്നും സ്വഭാവ വേഷങ്ങളിലേക്ക് ചുവടുമാറ്റിയ സുരേഷ് കൃഷ്ണയോടൊപ്പം ഇനിയും ഒരുപാട് സിനിമകൾ ചെയ്യണം എന്ന് ആഗ്രഹം തോന്നുന്നുണ്ട് എന്ന് നിവിൻ പറയുന്നു. ‘സുരേഷ് കൃഷ്ണ അടിപൊളി നമ്പറാണ്’ എന്നാണ് നിവിൻ വിശേഷിപ്പിച്ചത്. ബെത്ലഹേം കുടുംബ യൂണിറ്റിന് മുൻപ് അദ്ദേഹവുമൊത്ത് സിനിമകൾ ഒന്നും ചെയ്തിരുന്നില്ല. നമ്മുടെ മനസ്സിലെല്ലാം ഒരു വില്ലൻ ഇമേജാണ് സുരേഷ് കൃഷ്ണയെ കുറിച്ച് ഉണ്ടായിരുന്നത്. എന്നാൽ അത്തരം ഇമേജുകൾക്ക് നേർ വിപരീതമാണ് സുരേഷ് കൃഷ്ണ എന്ന മനുഷ്യൻ എന്ന് നിവിൻ പറയുന്നു.

വില്ലൻ ഇമേജും ഗൗരവമുള്ള മുഖഭാവവുമൊക്കെയായിരിക്കും പുറത്ത് നിന്നും നോക്കുന്നവർ കാണുക. എന്നാൽ നിരന്തരം കൗണ്ടറുകളും തമാശകളും പറയുന്നയാളാണ് അദ്ദേഹം. ഷുട്ടിനിടെ നിർത്താതെ കൗണ്ടറുകൾ വന്നുകൊണ്ടിരിക്കും. ചിരി നിർത്താനാകാതെ വന്നതോടെ ഇനി കൗണ്ടറുകൾ പറയരുത് എന്ന് ഗിരീഷിന് പറയേണ്ടി വന്നിട്ടുണ്ട്. അദ്ദേഹവുമായി പെട്ടന്ന് തന്നെ കണക്ടായി. അദ്ദേഹത്തിനൊപ്പം ഇനിയും സിനികൾ ചെയ്യണം എന്ന ആഗ്രഹം തോന്നുണ്ട്. സുരേഷ് കൃഷ്ണ അടുത്തുള്ളപ്പോൾ ഒരു പോസിറ്റീവ് ഏനർജി തോന്നുമെന്നും നിവിൻ പോളി പറയുന്നു.

English Summary

Nivin Pauly opened up about his deep-rooted friendship and effortless on-screen chemistry with Aju Varghese, calling him his first choice for co-star roles. He also praised veteran actor Suresh Krishna, his co-star in Bethlehem Kudumba Unit, revealing him as a highly positive and humorous person, contrary to his villainous image.

Loading...
Unable to load recommendations.
Follow Us
ദുബായില്‍ നിന്ന് എത്ര അളവില്‍ സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവരാം?
പുതിന കാട് പോലെ വളരാൻ ഉരുളക്കിഴങ്ങ് മാജിക്!
തുടക്കം ഒടിടിയിലേക്ക്, എവിടെ എപ്പോൾ കാണാം?
വല്ലാത്ത സർപ്രൈസ്! ഐക്യൂ Z11x 5G വില കൂട്ടി
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ