Nivin Pauly : വെൽകം ബാക്ക്, ബ്ലോക്ക് ബസ്റ്റർ അടിക്കട്ടെ… ഐ ആം ​ഗെയിമിന് ആശംസകളുമായി നിവിൻ പോളി

Nivin Pauly On I Am Game Movie : മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന സിനിമയാണ് ഐ ആം ഗെയിം. ആരാധകരും മലയാളി പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ഈ സിനിമ സെപ്റ്റംബർ 3 ( ഇന്ന് ) റിലീസ് ചെയ്തത്. സിനിമ പുറത്തിറങ്ങുന്നതിനു മുന്നോടിയായി ഐ ആം ഗെയിമിന് എല്ലാവിധ ആശംസകളും നേർന്നിരിക്കുകയാണ് മലയാളത്തിലെ മറ്റൊരു പ്രമുഖ താരമായ നിവിൻ പോളി. ദുൽഖർ സൽമാന് മലയാളത്തിലേക്ക് വീണ്ടും സ്വാഗതം

Nivin Pauly : വെൽകം ബാക്ക്, ബ്ലോക്ക് ബസ്റ്റർ അടിക്കട്ടെ... ഐ ആം ​ഗെയിമിന് ആശംസകളുമായി നിവിൻ പോളി

Nivin Pauly On I Am Game Movie

Published: 

03 Sep 2026 | 10:25 AM

മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന സിനിമയാണ് ഐ ആം ഗെയിം. ആരാധകരും മലയാളി പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ഈ സിനിമ സെപ്റ്റംബർ 3 ( ഇന്ന് ) റിലീസ് ചെയ്തത്. സിനിമ പുറത്തിറങ്ങുന്നതിനു മുന്നോടിയായി ഐ ആം ഗെയിമിന് എല്ലാവിധ ആശംസകളും നേർന്നിരിക്കുകയാണ് മലയാളത്തിലെ മറ്റൊരു പ്രമുഖ താരമായ നിവിൻ പോളി. ദുൽഖർ സൽമാന് മലയാളത്തിലേക്ക് വീണ്ടും സ്വാഗതം എന്നും, ഒരു ബ്ലോക്ക് ബസ്റ്റർ സിനിമയായി ഐ ആം ഗെയിം മാറട്ടെ എന്നുമാണ് നിവിൻ പോളി സമൂഹമാധ്യമത്തിലൂടെ ആശംസകൾ നേർന്നിരിക്കുന്നത്.

മറ്റൊരു ശ്രദ്ധേയമായ കാര്യം നിലവിൽ നിവിൻ പോളി നായികനായി എത്തിയ ബത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ എത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച ഓണം റിലീസ്സുകളിൽ ഒന്നായി ഇതിനകം മാറിക്കഴിഞ്ഞു. സിനിമ റിലീസ് ചെയ്ത് രണ്ടു വാരം പിന്നിടുമ്പോഴും തീയറ്ററുകളിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് കുറയുന്നില്ല. നേരത്തെ ഓണം റിലീസ് ആയി തന്നെയാണ് ദുൽഖറിന്റെ ഐ ആം ഗയിം അണിയറ പ്രവർത്തകർ പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ മൂലം സിനിമയുടെ റിലീസ് തീയതി സെപ്റ്റംബർ മൂന്നിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

Also Read : ഭയമായിരുന്നു ആദ്യം, എങ്ങനെ ചെയ്യുമെന്ന് ഒരു ഐഡിയയും ഉണ്ടായില്ല… ഐ ആം ​ഗെയിം ചെയ്തത് ആ തീരുമാനത്തിന്റെ പുറത്തെന്ന് ദുൽഖർ

മറ്റുള്ള ഇൻഡസ്ട്രികളിൽ സാധാരണമല്ല എങ്കിലും കേരളത്തിൽ ഓരോ സിനിമകൾ റിലീസ് ചെയ്യുമ്പോൾ താരങ്ങൾ പരസ്പരം ആശംസകൾ നേരുന്നത് അപൂർവ്വ സംഭവം അല്ല. നിവിൻ പോളിയുടെ ആശംസ അറിയിച്ചുള്ള പോസ്റ്റിനു താഴെ നിരവധി പേരാണ് ഈ നടപടിയെ അഭിനന്ദിച്ചുകൊണ്ട് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് മലയാളം സിനിമ ഇൻഡസ്ട്രി എന്നാണ് പലരും അഭിപ്രായം പങ്കുവെക്കുന്നത്.

ബിഗ് ബജറ്റ് സിനിമയാണ് നഹാസ് സഹിദായത്ത് ഐ ആം ഗെയിമിനെ ഒരുക്കിയിരിക്കുന്നത്. സംയുക്ത വിശ്വനാഥനാണ് സിനിമയിലെ നായിക. ഒരു ഗ്യാങ്സ്റ്റർ കഥാപാത്രമായിട്ടാണ് ദുൽഖർ സിനിമയിൽ വേഷമിട്ടിരിക്കുന്നത്. നഹാസ് ഹിദായത്ത് ആണ് സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. സജീർബാബ, ബിലാൽ മൊയ്തു, ഇസ്മയിൽ അബൂബക്കർ എന്നിവരാണ് പടത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.

English Summary

I Am Game is the film starring the beloved Malayalam actor Dulquer Salmaan. Anticipated eagerly by both fans and the Malayali audience, the movie was released today, September 3rd. Nivin Pauly, another prominent Malayalam star, has extended his best wishes for the film ahead of its release.

Loading...
Unable to load recommendations.
Follow Us
Related Stories
Big Boss Malayalam Season 8 : അഗ്നിപരീക്ഷ അവസാന ഘട്ടത്തിൽ, യഥാർത്ഥ അങ്കം തുടങ്ങാൻ ഇനി നാല് ദിവസം
Bethlehem Kudumba Unit : വർക്കാവുമോ എന്ന് സംശയം, റീ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചതാണ്, ബത്ലഹേം കുടുംബയൂണിറ്റിലെ പ്രപോസൽ സീനിനെ കുറിച്ച് ​ഗിരീഷ് എ.ഡി
Malayalam OTT Releases September: വമ്പൻ പടങ്ങൾ, സെപ്റ്റംബറിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
Namitha Pramod: പക്ഷേ ഒരു കണ്ടീഷൻ! കല്യാണം കഴിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്; മനസ്സ് തുറന്ന് നമിത പ്രമോദ്
Big Boss Season 8: നിങ്ങൾക്കൊക്കെ താത്പര്യമുള്ള ആ വിഷയം സംസാരിക്കും! ബിഗ് ബോസിൽ പോകാൻ താല്പര്യം ഉണ്ടെന്ന് രാഹുൽ ഈശ്വർ
‘കഴിഞ്ഞ ആറുമാസമായി അഭിനയിക്കുന്നത് അവളുടെ കൂടെ’; മമിതയുമൊത്തുള്ള കെമിസ്ട്രിയെക്കുറിച്ച് സംഗീത് പ്രതാപ്
ഒരു ഗ്രാം സ്വര്‍ണത്തിന് 67,000 രൂപ; വില കേട്ട് ഞെട്ടരുത്‌
ഒറ്റ ചാർജിൽ 145 KM - ടിവിഎസ് ഐ ക്യൂബ് മില്ല്യൺ ആർ
ജന്മാഷ്ടമിക്ക് വീട്ടിൽ എളുപ്പത്തിൽ വരയ്ക്കാവുന്ന രംഗോലി ഡിസൈനുകൾ
തളരരുത് രാമൻ കുട്ടീ തളരരുത്! റബർ വില ഇടിഞ്ഞു
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്