Oru Durooha Saahacharyathil : ആഹാ സംവിധായകൻ്റെ പേരുണ്ടെല്ലോ! കുഞ്ചാക്കോ ബോബൻ്റെ ഒരു ദുരൂഹ സാഹചര്യത്തിൽ ട്രെയിലർ എത്തി

Oru Durooha Saahacharyathil Movie Trailer : നേരത്തെ സിനിമയുടെ പോസ്റ്റ് പുറത്ത് വിട്ടപ്പോൾ സംവിധായകൻ്റെ പേര് ഉൾപ്പെടുത്തിരുന്നില്ല. ആശയം- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എന്ന് മാത്രമായിരുന്നു നൽകിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വിട്ട ട്രെയിലർ കഥ, തിരക്കഥ, പ്രൊഡക്ഷൻ ഡിസൈൻ, സംവിധാനം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എന്നാണ് നൽകിയിരിക്കുന്നത്.

Oru Durooha Saahacharyathil : ആഹാ സംവിധായകൻ്റെ പേരുണ്ടെല്ലോ! കുഞ്ചാക്കോ ബോബൻ്റെ ഒരു ദുരൂഹ സാഹചര്യത്തിൽ ട്രെയിലർ എത്തി

Oru Dhooraha Sahacharythil Movie

Published: 

02 Apr 2026 | 09:58 PM

കുഞ്ചാക്കോ ബോബൻ പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തിൽ. കുഞ്ചാക്കോ ബോബന് പുറമെ ദിലീഷ് പോത്തനും സജിൻ ഗോപുവും ചിദംബരവും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം ഏപ്രിൽ 15ന് തിയറ്ററിൽ എത്തും. നിരവധി തവണ റിലീസ് മാറ്റിവെച്ചതിന് ശേഷമാണ് സിനിമ ഇപ്പോൾ ഏറ്റവും ഒടുവിലായി തിയറ്ററിൽ എത്താൻ ഒരുങ്ങിയിരിക്കുന്നത്.

മാജിക് ഫ്രെയിംസിൻ്റെയും ഉദയ പിക്ചേഴ്സിൻ്റെയും ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്നാണ് ഒരു ദുരൂഹ സാഹചര്യത്തിൽ സിനിമ നിർമിച്ചിരിക്കുന്നത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് സിനിമകളുടെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ഒരു ദുരൂഹ സാഹചര്യത്തിൽ സിനിമയും ഒരുക്കിയിരിക്കുന്നത്. നേരത്തെ സിനിമയുടെ സംവിധായകൻ പേരിൻ്റെ സ്ഥാനത്തെ രതീഷ് ബാലകൃഷ്ണൻ പൊതുവാളിൻ്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. പകരം ആശയം (Concept)- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എന്ന് മാത്രമായിരുന്നു പോസ്റ്ററിൽ നൽകിയിരുന്നത്. എന്നാൽ ട്രെയിലിൽ കഥ, തിരക്കഥ, പ്രൊഡക്ഷൻ ഡിസൈൻ, സംവിധാനം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എന്നാണ് നൽകിയിരിക്കുന്നത്.

ALSO READ : Tovino Thomas: ഒരു പോസ്റ്റ് പങ്കുവെച്ചാൽ അത് അവർക്കൊരു പ്രൊമോഷനായി മാറും, കേരള സ്റ്റോറി 2-നെ പറ്റി ടൊവിനോ തോമസ്

വയനാടിനെ പശ്ചാത്തലമാക്കിയതാണ് സിനിമയുടെ കഥ പറച്ചിൽ എന്നാണ് ട്രെയിലറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. അക്ഷനോടൊപ്പം കോമഡിയും ചേർന്നാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ട്രെയിലർ സൂചന നൽകുന്നു. കുഞ്ചാക്കോ ബോബനും ദിലീഷ് പോത്തനും സജിൻ ഗോപുവിനും ചിദംബരത്തിനും പുറമെ ശരണ്യം, രാജേഷ് മാധവൻ, ജാഫർ ഇടുക്കി തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അർജുൻ സേതു ആണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ഡോൺ വിൻസെൻ്റാണ് സിനിമയ്ക്ക് സംഗീതം നൽകിട്ടുള്ളത്.

ഒരു ദുരൂഹ സാഹചര്യത്തിൽ സിനിമയുടെ ട്രെയിലർ

Loading...
Unable to load recommendations.
Follow Us
Related Stories
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
Bigg Boss Malayalam Seoson 8 : ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും
“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി
Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്