Pradhama Drishtiya Kuttakkar OTT Release: പ്രഥമ ദൃഷ്ട്യ കുറ്റക്കാർ ഒക്ടോബർ ആദ്യ ആഴ്ച? എത്തുന്നത് എവിടെ

ഒക്ടോബറിൽ എത്തുമെന്ന് ഉറപ്പായിരുന്നെങ്കിലും എന്നായിരിക്കും പ്രഥമ ദൃഷ്ട്യ കുറ്റക്കാർ എത്തുന്ന തീയ്യതി എന്നത് സ്ഥിരീകരിച്ചിരുന്നില്ല. വെറും 17 ദിവസം കൊണ്ട് 50 കോടിയാണ് ചിത്രം ബോക്സോഫീസിൽ നിന്നും നേടിയത്. ഇന്ത്യ-നെറ്റ് കളക്ഷൻ 24.30 കോടിയും, ഇന്ത്യ ഗ്രോസ് കളക്ഷൻ 28.27 കോടിയുമാണ് ചിത്രത്തിന് ലഭിച്ചത്. തുടക്കത്തിൽ ചിത്രം ഹോട്ട് സ്റ്റാറിലാണെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോഴത് ഹോട്ട്സ്റ്റാറിലല്ല എന്നാണ് വിവരം.

Pradhama Drishtiya Kuttakkar OTT Release: പ്രഥമ ദൃഷ്ട്യ കുറ്റക്കാർ ഒക്ടോബർ ആദ്യ ആഴ്ച?  എത്തുന്നത് എവിടെ

Pradhama Drishtiya Kuttakkar

Updated On: 

04 Oct 2026 | 09:35 PM

കാര്യം തീയ്യേറ്ററിലെ പ്രേക്ഷക പ്രശംസ തുടരുകയാണെങ്കിലും ഒടിടിടിയിലേക്ക് എത്താൻ ഇനി വളരെ കുറച്ച് സമയം മാത്രമാണ് പാർവ്വതി തിരുവ്വോത്തിൻ്റെ സൂപ്പർഹിറ്റ് ചിത്രത്തിനുള്ളത്. സെപ്റ്റംബർ 11-ന് റിലീസ് ചെയ്ത ചിത്രം ഏതാണ്ട് 3 ആഴ്ചകൾ തീയ്യേറ്ററിൽ പിന്നിട്ടു കഴിഞ്ഞു. ഇനി ചിത്രത്തിൻ്റേതായി അറിയാനുള്ള ഏക കാര്യം ഒടിടി റിലീസ് മാത്രമാണ്. എന്നാൽ ഇത് എവിടെ എങ്ങനെ എപ്പോൾ തുടങ്ങിയ ചോദ്യങ്ങൾക്ക് ചില സംശയങ്ങൾ ഇപ്പോഴും ബാക്കിയാകുന്നു. തുടക്കത്തിൽ ചിത്രം ഹോട്ട് സ്റ്റാറിലാണെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇപ്പോഴത് ഹോട്ട്സ്റ്റാറിലല്ല എന്നാണ് വിവരം. എന്നാൽ പുറത്തു വരുന്ന അപ്ഡേറ്റുകൾ പ്രകാരം നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീം ചെയ്തേക്കുമെന്നാണ് വിവരം.

ചിത്രം എന്നെത്തും

ഒക്ടോബറിൽ എത്തുമെന്ന് ഉറപ്പായിരുന്നെങ്കിലും എന്നായിരിക്കും പ്രഥമ ദൃഷ്ട്യ കുറ്റക്കാർ എത്തുന്ന തീയ്യതി എന്നത് സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ എൻ്റർടെയിൻമെൻ്റ് ഇൻഡസ്ട്രി ട്രാക്കറും, കോളമിസ്റ്റുമായ ശ്രീധർ പിള്ളൈ എക്സിൽ പങ്കുവെച്ച ട്വീറ്റ് പ്രകാരം ചിത്രം നെറ്റ്ഫ്ലിക്സിൽ ഒക്ടോബർ-9-ന് റിലീസ് ചെയ്യും. മലയാളം, തമിഴ്, തെലുഗ്, കന്നട, ഹിന്ദി ഭാഷകളിലാണ് ചിത്രമെത്തുന്നത് എന്നും റിപ്പോർട്ടുണ്ട്.

ALSO READ:ഹോട്ട് സ്റ്റാർ തന്നെ? പ്രഥമദൃഷ്ട്യ കുറ്റക്കാർ ഒടിടി സൂചനകൾ

ട്വീറ്റിങ്ങനെ

17 ദിവസത്തിൽ 50

വെറും 17 ദിവസം കൊണ്ട് 50 കോടിയാണ് ചിത്രം ബോക്സോഫീസിൽ നിന്നും നേടിയത്. ഇന്ത്യ-നെറ്റ് കളക്ഷൻ 24.30 കോടിയും, ഇന്ത്യ ഗ്രോസ് കളക്ഷൻ 28.27 കോടിയുമാണ് ചിത്രത്തിന് ലഭിച്ചത്. പാർവ്വതി തിരുവ്വോത്തിനെ കൂടാതെ മാത്യു തോമസ്, സിദ്ധാർത്ഥ് ഭരതൻ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.

English Summary

Super Hit Malayalam Movie Pradhama Drishtiya Kuttakkar likely to Release in OTT Soon. Parvathy Thiruvoth Starrer Movie might start Stream on Netflix Says Reports, on Octover 9th

Loading...
Unable to load recommendations.
Follow Us
Related Stories
Parvathi Thiruvothu: ആ കാര്യം പറഞ്ഞതിന്റെ പേരിൽ പ്രേക്ഷകർ ഒരിക്കലും സിനിമയെ തള്ളിക്കളയില്ല; പാർവതി തിരുവോത്ത്
Big boss Malayalam Season 8: വിക്കിയെ നേരിട്ട് കണ്ടപ്പോൾ കെട്ടിപ്പിടിക്കാൻ ആണ് തോന്നിയത്, ഉമ്മയും കൊടുത്തു! ശ്രീലക്ഷ്മി അറക്കൽ
Bigg Boss Malayalam Season 8: ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്
Bigg Boss Malayalam Season 8: മാസ്സ് എവിക്ഷൻ! ലോലിറ്റയും സുമേഷും ശ്രീലക്ഷ്മിയും ഉൾപ്പെടെ 8 പേർ ഹൗസിൽ നിന്ന് പുറത്ത്
Vinay Forrt: മോഹിനിയാട്ടം മുതൽ അവറാച്ചൻ ആന്റ് സൺസ് വരെ! ഹിറ്റ് സിനിമകളിൽ വിനയ് ഫോർട്ടിന്റെ വിളയാട്ടം
Bethleheme Kudumba Unit Movie: എന്നാ ഒരു ബ്രില്യൻസാ… ബേത്ലഹേം കുടുംബയൂണിറ്റ് സംവിധായകന് കയ്യടിച്ച് സോഷ്യൽ മീഡിയ
ചെരുപ്പ് ഉരുച്ച് സമയം കളയല്ലേ! വെളുപ്പിക്കാൻ വിനാ​ഗിരി
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ 13999 രൂപയുടെ 5G ഫോൺ
ഉപ്പും നാരങ്ങയും മതി; കട്ടിങ് ബോര്‍ഡിലെ കറയും നാറ്റവും മാറ്റാം
ബിപി പുഷ്പം പോലെ കുറയും, രാവിലെ ഇവ കഴിച്ചാല്‍ മതി
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്