AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Pradhama Drishtiya Kuttakkar OTT Release: ഹോട്ട് സ്റ്റാർ തന്നെ? പ്രഥമദൃഷ്ട്യ കുറ്റക്കാർ ഒടിടി സൂചനകൾ

ആദ്യ ദിനം- കേവലം 85 ലക്ഷം രൂപ പ്രാരംഭ കളക്ഷനുമായി ആരംഭിച്ച ചിത്രം രണ്ടാം ദിനം 2 കോടിയിലേക്കും, മൂന്നാം ദിനം 2.6 കോടിയിലേക്കും എത്തി.17 ദിവസങ്ങളിൽ പരമാവധി 4,5 ദിവസങ്ങൾ മാത്രമാണ് ചിത്രത്തിൻ്റെ പ്രതിദിന കളക്ഷൻ 1 കോടിക്ക് താഴേക്ക് പോയത്. 2 മണിക്കൂർ 40 മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിന് ഐഎംഡിബി റേറ്റിംഗ് 7.9 ആണ് സെപ്റ്റംബർ 11-നാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തിയത്. കേരളത്തിൽ നിലവിൽ പിന്തുടരുന്ന നിയമം നോക്കിയാൽ ചിത്രം തീയ്യേറ്ററിലെത്തി 42 ദിവസങ്ങൾക്ക് ശേഷം ഒടിടിയിലേക്ക് എത്തും അതുകൊണ്ട് തന്നെ ഒക്ടോബർ പകുതിയോടെ ചിത്രം ഒടിടിയിൽ എത്താനാണ് സാധ്യത

Pradhama Drishtiya Kuttakkar OTT Release: ഹോട്ട് സ്റ്റാർ തന്നെ? പ്രഥമദൃഷ്ട്യ കുറ്റക്കാർ ഒടിടി സൂചനകൾ
Pradhama Drishtya Kuttakkar OttImage Credit source: Screen Grab
Arun Nair
Arun Nair | Published: 27 Sep 2026 | 01:21 PM

പ്രദർശനം ആരംഭിച്ച് 17 ദിവസം കൊണ്ട് 25 കോടി നേടുക എന്നത് ചിലവ് കുറച്ച് നിർമ്മിച്ചൊരു ചിത്രത്തിനെ സംബന്ധിച്ചിടത്തോളം അതി ഗംഭീര റിപ്പോർട്ടാണ്. പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്നൊരൊറ്റ ചിത്രം കൊണ്ട് തന്നെ തൻ്റെ കരിയർ ഗ്രാഫിൽ മറ്റൊരു മൈൽ സ്റ്റോൺ കൂടി ചേർത്തു വെച്ചിരിക്കുകയാണ് പാർവ്വതി തിരുവോത്ത്. ഏകദേശം 10 മുതൽ 12 കോടി വരെ ബജറ്റിലാണ് ചിത്രം നിർമ്മിച്ചതെന്ന് കേൾക്കുമ്പോഴാണ് അതിശയം ഏറുന്നത്. അതിനിടയിൽ ചിത്രത്തിൻ്റെ ഒടിടി റിലീസ് സംബന്ധിച്ചും ചില വാർത്തകൾ പുറത്തു വരുന്നുണ്ട്. വിവിധ എൻ്റർടെയിൻമെൻ്റ് വെബസൈറ്റുകൾ പങ്കുവെച്ച വിവരങ്ങൾ പ്രകാരം ചിത്രത്തിൻ്റെ ഒടിടി ഡീൽ പൂർത്തിയായെന്നാണ് സൂചന. എന്നാൽ അണിയറ പ്രവർത്തകർ ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല. വിവിധ ഒടിടി അപ്ഡേറ്റുകൾ പങ്കുവെക്കുന്ന വെബ്സൈറ്റായ OTT Release.com പങ്കുവെക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഹോട്ട് സ്റ്റാർ ആണ് ചിത്രത്തിൻ്റെ ഡിജിറ്റൽ റൈറ്റസുകൾ നേടിയിരിക്കുന്നത്. എന്നാൽ ഇതിൽ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ എത്തിയിട്ടില്ല.

പാർവ്വതിയുടെ അലീന

ഭർത്താവിൻ്റെ മരണത്തിൽ ലഭിച്ച ജോലിയിൽ ആശ്രിത നിയമനം എത്തുകയാണ് പാർവ്വതിയുടെ അലീന എന്ന കഥാപാത്രം. പിന്നീടുണ്ടാകുന്ന സംഭവങ്ങളും, അതിജീവനവും പോരാട്ടവും ആണ് ചിത്രത്തിൻ്റെ പ്രമേയം. ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ചിത്രത്തിൽ പാർവ്വതിയെ കൂടാതെ ഉണ്ണിമായ, മാത്യു തോമസ്, വിജയരാഘവൻ, സിദ്ധാർത്ഥ് ഭരതൻ, അസീസ് നെടുമങ്ങാട് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അർജ്ജുൻ സെൽവ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ എഴുതിയിരിക്കുന്നത് പോലീസ് ഉദ്യോഗആദ്യ ദിനം- കേവലം 85 ലക്ഷം രൂപ പ്രാരംഭ കളക്ഷനുമായി ആരംഭിച്ച ചിത്രം രണ്ടാം ദിനം 2 കോടിയിലേക്കും, മൂന്നാം ദിനം 2.6 കോടിയിലേക്കും എത്തി.17 ദിവസങ്ങളിൽ പരമാവധി 4,5 ദിവസങ്ങൾ മാത്രമാണ് ചിത്രത്തിൻ്റെ പ്രതിദിന കളക്ഷൻ 1 കോടിക്ക് താഴേക്ക് പോയത്. 2 മണിക്കൂർ 40 മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിന് ഐഎംഡിബി റേറ്റിംഗ് 7.9 ആണ് സെപ്റ്റംബർ 11-നാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തിയത്.സ്ഥനായ പിഎസ് സുബ്രഹ്മണ്യൻ ആണ്. ഗാനങ്ങൾക്ക് സംഗീത നൽകിയിരിക്കുന്നത് മുജീബ് മജീദും, ഛായഗ്രഹണം റോബി വർഗ്ഗീസ് രാജുമാണ്. ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് ചമൻ ചാക്കോയാണ്.

ALSO READ: Pradhama Drishtya kuttakkar OTT: ഒടിടിയിൽ തീരുമാനം? ഹിറ്റ് ത്രില്ലർ എത്തുന്നത് പ്ലാറ്റ്ഫോം ഏത്?

ചിത്രത്തിൻ്റെ കളക്ഷൻ നേട്ടം

ആദ്യ ദിനം- കേവലം 85 ലക്ഷം രൂപ പ്രാരംഭ കളക്ഷനുമായി ആരംഭിച്ച ചിത്രം രണ്ടാം ദിനം 2 കോടിയിലേക്കും, മൂന്നാം ദിനം 2.6 കോടിയിലേക്കും എത്തി.17 ദിവസങ്ങളിൽ പരമാവധി 4,5 ദിവസങ്ങൾ മാത്രമാണ് ചിത്രത്തിൻ്റെ പ്രതിദിന കളക്ഷൻ 1 കോടിക്ക് താഴേക്ക് പോയത്. 2 മണിക്കൂർ 40 മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിന് ഐഎംഡിബി റേറ്റിംഗ് 7.9 ആണ് സെപ്റ്റംബർ 11-നാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തിയത്.

ചിത്രം എന്ന് ഒടിടിയിൽ

പ്രഥമദൃഷ്ട്യ കുറ്റക്കാർ എന്നാണ് ഒടിടിയിലേക്ക് എത്തുന്നത് എന്ന് സംബന്ധിച്ച തീയ്യതിയിൽ നിലവിൽ വ്യകതതകളൊന്നുമില്ല. കേരളത്തിൽ നിലവിൽ പിന്തുടരുന്ന നിയമം നോക്കിയാൽ ചിത്രം തീയ്യേറ്ററിലെത്തി 42 ദിവസങ്ങൾക്ക് ശേഷം ഒടിടിയിലേക്ക് എത്തും അതുകൊണ്ട് തന്നെ ഒക്ടോബർ പകുതിയോടെ ചിത്രം ഒടിടിയിൽ എത്താനാണ് സാധ്യത. ഇത് സംബന്ധിച്ച പ്രഖ്യാപനം അണിയറ പ്രവർത്തകർ തന്നെയാണ് അറിയിക്കേണ്ടത്.

Follow Us