AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

‘പ്രേമലു ഉണ്ടായത് സൂപ്പർ ശരണ്യയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിച്ചപ്പോൾ’; വെളിപ്പെടുത്തി ഗിരീഷ് എ.ഡി

'Premalu': Girish AD Shares How Thoughts of 'Super Sharanya 2' Led to the Superhit: ശരണ്യയെ വലിയ ഹീറോയിക് വേഷത്തിലേക്ക് സങ്കൽപ്പിച്ച് ഒരു സ്പൂഫ് എന്ന നിലയിലായിരുന്നു ആലോചനകൾ. ശരണ്യയും കൂട്ടുകാരും ഹൈദെരാബദിലേക്ക് ഉപരിപഠനത്തിനായി പോകുന്നതാണ് രണ്ടാം ഭാഗമായി സങ്കൽപ്പിച്ചത്. സുഹൃത്തുക്കളുടെ പ്രേമിക്കാൻ പോലും അനുവദിക്കാതെ ഡോമിനേറ്റ് ചെയ്യുന്ന സോന എന്ന കഥാപത്രത്തിന് വളരെ ഇൻ്റൻസ് ആയ ഒരു പ്രണയം ഉണ്ടായാൽ എങ്ങനെയിരിക്കും എന്ന ചിന്ത തനിക്ക് വളരെ ഇൻ്ററസ്റ്റിംഗായി തോന്നി

‘പ്രേമലു ഉണ്ടായത് സൂപ്പർ ശരണ്യയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിച്ചപ്പോൾ’; വെളിപ്പെടുത്തി ഗിരീഷ് എ.ഡി
ഗിരീഷ് എ.ഡി, മമിത ബൈജുImage Credit source: Facebook Girish AD
Sumeesh T Unneen
Sumeesh T Unneen | Published: 15 Sep 2026 | 01:41 PM

പ്രേമലു എന്ന സിനിമ കേരളാ ബോക്സ് ഓഫീസിൽ ഉണ്ടാക്കിയ തരംഗം എത്രയാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് സിനിമയുടെ വിജയമയതിന് പിന്നാലെ തന്നെ സിനിമയുടെ രണ്ടാം ഭാഗം അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. എന്നാൽ അത് പിന്നീട് ഉപേക്ഷികുകയും ചെയ്തു. പ്രേമലു ഉപേക്ഷിച്ചതിനെ ചുറ്റിപറ്റി നിരവധി അഭ്യൂഹങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. തിരക്കഥ ഇഷ്ടമാവാത്തതിനാൽ നസ്‌ലൻ പിൻമാറിയെന്നായിരുന്നു ആദ്യം പുറത്തുവന്നത്. താരം ആവശ്യപ്പെട്ട പ്രതിഫലം കാരണം സിനിമ ഉപേക്ഷിച്ചു എന്നും അടുത്തിടെ ആരോപണങ്ങൾ ഉയർന്നു. എന്നാൽ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല.

സൂപ്പർഹിറ്റായി മാറിയ പ്രേമലു പക്ഷേ മറ്റൊരു സിനിമയുടെ രണ്ടാം ഭാഗത്തെ കുറുച്ചുള്ള ചിന്തയിൽ നിന്നുമാണ് ഉണ്ടായത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സിനിമയുടെ സംവിധായകനായ ഗിരീഷ് എ.ഡി. സൂപ്പർ ശരണ്യ എന്ന തൻ്റെ ഹിറ്റ് ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തെ കുറിച്ച് വെറുതെ ചിന്തിച്ചപ്പോഴാണ് പ്രേമലു എന്ന സിനിമയുടെ ഐഡിയ മനസ്സിലേക്ക് വരുന്നത് എന്നാണ് ഇന്ത്യൻ എക്സ്പ്രെസ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഗിരീഷ് എ.ഡി തുറന്നുപറയുന്നത്.

പ്രേമലുവിൽ ആദ്യം ഉണ്ടാകുന്നത് മമിത ബൈജു അവതരിപ്പിച്ച ‘റീനു’ എന്ന കഥാപാത്രമാണെന്ന് ഗിരീഷ് എ.ഡി പറയുന്നു. സൂപ്പർ ശരണ്യ എന്ന സിനിമയുടെ സെക്കൻഡ് പാർട്ടിനെ കുറിച്ച് ചിന്തിച്ചിരുന്നു. രണ്ടാം ഭാഗം എടുകാനൊന്നും ഉദ്ദേശം ഉണ്ടായിരുന്നില്ല. പക്ഷേ രണ്ടം ഭാഗം ഉണ്ടായാൽ കഥാപാത്രങ്ങൾ ഏത് തരത്തിൽ വളരും എന്ന് അറിയാൻ, ഒരു തമാശയ്ക്ക് മാത്രമാണ് രണ്ടാം ഭാഗത്തെ കുറിച്ച് ഒരു ആലോചന നടത്തിയത്.

Also Read: Backpacker Arunima : ബാക്ക് പാക്കർ അരുണിമ അറസ്റ്റിൽ, രക്ഷിക്കണമെന്ന് പോസ്റ്റ്, പിന്നെ നടന്നത്

ശരണ്യയെ വലിയ ഹീറോയിക് വേഷത്തിലേക്ക് സങ്കൽപ്പിച്ച് ഒരു സ്പൂഫ് എന്ന നിലയിലായിരുന്നു ആലോചനകൾ. ശരണ്യയും കൂട്ടുകാരും ഹൈദെരാബദിലേക്ക് ഉപരിപഠനത്തിനായി പോകുന്നതാണ് രണ്ടാം ഭാഗമായി സങ്കൽപ്പിച്ചത്. സുഹൃത്തുക്കളുടെ പ്രേമിക്കാൻ പോലും അനുവദിക്കാതെ ഡോമിനേറ്റ് ചെയ്യുന്ന സോന എന്ന കഥാപത്രത്തിന് വളരെ ഇൻ്റൻസ് ആയ ഒരു പ്രണയം ഉണ്ടായാൽ എങ്ങനെയിരിക്കും എന്ന ചിന്ത തനിക്ക് വളരെ ഇൻ്ററസ്റ്റിംഗായി തോന്നി. അവിടെ നിന്നുമാണ് പ്രേമലുവിൻ്റെ തുടക്കം എന്ന് ഗിരീഷ് എ.ഡി പറയുന്നു.

പിന്നീട് ശരണ്യ എന്ന കഥാപാത്രത്തെ സിനിമയിൽ നിന്നും ഒഴിവാക്കി. സോന എന്ന കഥാപാത്രം ഹൈദരാബാദിലേക്ക് വരുന്നു എന്ന രീതിയിലായി ആലോചന. എന്നാൽ സോന എന്ന കഥാപാത്രത്തെ തന്നെ ഒഴിവാക്കി പുതിയ ഒരു കഥാപാത്രത്തെ ഒരുക്കാം എന്ന് തീരുമാനത്തിലേക്ക് അടുത്ത ഘട്ടത്തിൽ എത്തിച്ചേരുകയായിരുന്നു. മമിതയെ തന്നെയാണ് ആ കഥാപത്രത്തിനായി മനസിൽ കരുതിയിരുന്നത്. പിന്നീടാണ് പുതിയ കഥാപാത്രങ്ങളും കഥാപാത്രങ്ങളും സാഹചര്യങ്ങളും കൂട്ടിച്ചേർത്ത് കഥ തയ്യാറാക്കുന്നത് എന്ന് എന്ന് ഗിരിഷ് എ.ഡി വ്യക്തമാക്കി.

English Summary

Director Girish A.D. revealed that the superhit movie Premalu actually originated from a casual idea for a Super Sharanya sequel, where the characters travel to Hyderabad for higher studies.

Follow Us