Onam Bumper 2026: ദേ ഓണം ബമ്പര്‍ നറുക്കെടുപ്പിങ്ങെത്തി; ടിക്കറ്റെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം
Onam Bumper Lottery 2026: September 26 Draw Date and Time Announced: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ വര്‍ധനവാണ് ഓണം ബമ്പറിന്റെ സമ്മാനഘടനയില്‍ ഈ വര്‍ഷം സംഭവിച്ചത്. 2025 വരെ ഒന്നാം സമ്മാനമായി 25 കോടി നല്‍കിയിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 30 കോടി ലഭിക്കും. സമ്മാനത്തുകയില്‍ വര്‍ധനവുണ്ടെങ്കിലും ലോട്ടറി ടിക്കറ്റ് വില പഴയത് തന്നെയാണ്.
ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഇനിയും ടിക്കറ്റെടുത്തിട്ടില്ലാത്തവര്‍ ഉടന്‍ തന്നെ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ലോട്ടറികളില്‍ പ്രമുഖനാണ് ഓണം ബമ്പര്‍. സമ്മാനത്തുക തന്നയാണ് ഓണം ബമ്പറിന്റെ പ്രധാന ആകര്‍ഷണം. വലിയ തുക സമ്മാനം നല്‍കുന്നതിനാല്‍ തന്നെ ഓണം ബമ്പറെടുക്കുന്നവരുടെ എണ്ണവും വളരെ വലുതാണ്.
ഓണം ബമ്പര്‍ സമ്മാനഘടന അറിയാം
- ഒന്നാം സമ്മാനം- 30 കോടി രൂപ
- രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
- മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
- നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
- ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
- എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
- ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
- സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്
ടിക്കറ്റ് വില എത്ര?
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ വര്‍ധനവാണ് ഓണം ബമ്പറിന്റെ സമ്മാനഘടനയില്‍ ഈ വര്‍ഷം സംഭവിച്ചത്. 2025 വരെ ഒന്നാം സമ്മാനമായി 25 കോടി നല്‍കിയിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 30 കോടി ലഭിക്കും. സമ്മാനത്തുകയില്‍ വര്‍ധനവുണ്ടെങ്കിലും ലോട്ടറി ടിക്കറ്റ് വില പഴയത് തന്നെയാണ്. 500 രൂപയാണ് ഈ വര്‍ഷവും ഓണം ബമ്പര്‍ ലോട്ടറിയെടുക്കാന്‍ നിങ്ങള്‍ ചെലവഴിക്കേണ്ടത്. ഈ 500 വഴി കോടികള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.
Also Read: Onam Bumper 2026: ഓണം ബമ്പര്‍ ടിക്കറ്റ് ഏത് ക്ഷേത്രത്തില്‍ പൂജിക്കണം? ഫലം കിട്ടാന്‍ ഇത് ചെയ്യൂ
ഓണം ബമ്പര്‍ നറുക്കെടുപ്പ് എന്ന്?
ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് സെപ്റ്റംബര്‍ 26നാണ്. സെപ്റ്റംബര്‍ 26ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പ് തീയതിയില്‍ ഇതുവരെ മാറ്റമില്ല, എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെല്ലാം നറുക്കെടുപ്പിന് അവസാന നിമിഷം തീയതി മാറ്റിയിരുന്നു. തീയതി മാറുന്ന വിവരം ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലോട്ടറി വകുപ്പ് അറിയിക്കുന്നതാണ്.
(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)
English Summary
The Onam Bumper Lottery 2026 draw is scheduled for September 26 at 2 PM. The Kerala lottery draw will determine the winning tickets for the bumper prize and other prize categories.