AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Tata Punch EV : എന്നാ ചെലവാ… ടാറ്റ പഞ്ച് ഇവിക്ക് വില ഉയർത്തി

Tata Punch EV Price Hike : ടാറ്റ മോട്ടോഴ്‌സിനെ ലൈന‌പ്പിലെ ഏറ്റവും പ്രധാമായ മോഡലാണ് പഞ്ച് ഇവി (Punch EV). കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനം എന്നതിലുപരി, മികച്ച വിൽപ്പനയുള്ള ഇന്റേണൽ കംബഷൻ എൻജിൻ വാഹനങ്ങൾ ഒന്നുകൂടിയാണ് ഈ മോഡൽ. ടാറ്റയുടെ സെയിൽസിൽ നിർണായക പങ്ക് വഹിക്കുന്ന മോഡൽ കൂടിയാണിത്. ടാറ്റയെ ഇന്ത്യൻ ഇലക്ട്രിക് വിപണിയിലെ മുൻനിരയിലേക്ക് എത്തിക്കുന്നതിലും ഈ മോഡൽ വലിയ സാഹയമാണ് ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ ഈ മോഡലിന് വില ഉയർത്തയിരിക്കുകാണ് കമ്പനി.

Tata Punch EV : എന്നാ ചെലവാ… ടാറ്റ പഞ്ച് ഇവിക്ക് വില ഉയർത്തി
Tata Punch EVImage Credit source: Tata Website
Amal KV
Amal KV | Published: 14 Sep 2026 | 09:52 PM

ടാറ്റ മോട്ടോഴ്‌സിനെ ലൈന‌പ്പിലെ ഏറ്റവും പ്രധാമായ മോഡലാണ് പഞ്ച് ഇവി (Punch EV). കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനം എന്നതിലുപരി, മികച്ച വിൽപ്പനയുള്ള ഇന്റേണൽ കംബഷൻ എൻജിൻ വാഹനങ്ങൾ ഒന്നുകൂടിയാണ് ഈ മോഡൽ. ടാറ്റയുടെ സെയിൽസിൽ നിർണായക പങ്ക് വഹിക്കുന്ന മോഡൽ കൂടിയാണിത്. ടാറ്റയെ ഇന്ത്യൻ ഇലക്ട്രിക് വിപണിയിലെ മുൻനിരയിലേക്ക് എത്തിക്കുന്നതിലും ഈ മോഡൽ വലിയ സാഹയമാണ് ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ ഈ മോഡലിന് വില ഉയർത്തയിരിക്കുകാണ് കമ്പനി.

തിരഞ്ഞെടുത്ത വകഭേദങ്ങളുടെ വിലയിൽ 20,000 രൂപ വരെ വർധനവാണ് ഉണ്ടാവുക. 30 കിലോവാട്ട് , 40 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലായി സ്മാർട്ട് , അഡ്വഞ്ചർ , എംപവേർഡ് എന്നീ വേർഷനുകളിലും ആറ് വേരിയന്റുകളിലുമായാണ് ടാറ്റ പഞ്ച് EV നിലവിൽ ലഭ്യമാകുന്നത്. ഏറ്റവും പുതിയതായി വന്ന വില പരിഷ്കരണത്തിന്റെ ഭാഗമായി, 30 കിലോവാട്ട് ബാറ്ററി ഘടിപ്പിച്ച സ്മാർട്ട്, സ്മാർട്ട്+ വേരിയന്റുകളുടെ വിലയിൽ 10,000 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

Also Read : തങ്ങളായിട്ട് കുറയ്ക്കുന്നില്ല! ബലെനോയ്ക്ക് പിന്നാലെ പുതിയ ഗ്ലാൻസയും വിപണിയിലേക്ക്

അതേസമയം, സ്മാർട്ട്+, അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ്+ S എന്നിവയുൾപ്പെടെയുള്ള എല്ലാ 40 കിലോവാട്ട് വേരിയന്റുകളുടെയും വിലയിൽ 20,000 രൂപയുടെ വർധനവായാണ് കമ്പനി കൊണ്ടുവന്നരിക്കുന്നത്. ഇതോടെ പഞ്ച് EV-യുടെ എക്സ്-ഷോറൂം വില 9.79 ലക്ഷം രൂപ മുതൽ 12.99 ലക്ഷം രൂപ വരെയായി ഉയർന്നിട്ടുണ്ട്.

വാഹനത്തിന്റെ വിലയിൽ മാത്രമാണ് മാറ്റം വന്നിരിക്കുന്നത്, ഫീച്ചറുകളിലോ മെക്കാനിക്കൽ ഘടനയിലോ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഈ ഇലക്ട്രിക് എസ്‌യുവി (SUV) തുടർന്നും ലഭ്യമാവുക. 88 പി. എസ് ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിച്ച 30 കിലോവാട്ട് ബാറ്ററിയും, 130 പി എസ് മോട്ടോറുമായി വരുന്ന വലിയ 40 കിലോവാട്ട് ബാറ്ററിയും. ചെറിയ ബാറ്ററി വേരിയന്റുകൾക്ക് 375 കിലോമീറ്റർ വരെയും, 40kWh പതിപ്പുകൾക്ക് ഒറ്റ ചാർജിൽ 468 കിലോമീറ്റർ വരെയും ഡ്രൈവിംഗ് റേഞ്ച് ആണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്.

ഇവിക്ക് പുറമെ, പെട്രോൾ, സിഎൻജി എൻജിൻ ഓപഷനുകളിലും പഞ്ച് ലഭ്യമാണ്. വേരിയന്റിനനുസരിച്ച് മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. വിൽപന കണക്കുകൾ പ്രകാരം 2026 ഓഗസ്റ്റിൽ 13,158 ഇവികൾ വിറ്റഴിക്കാനും ഏകദേശം 43 ശതമാനം വിപണി വിഹിതം സ്വന്തമാക്കാനും പഞ്ച് ഇ വി ടാറ്റയെ സഹായിച്ചു.

English Summary

The Punch EV is a key model in Tata Motors’ lineup. Beyond being the company’s best-selling electric vehicle, it also complements their strong portfolio of internal combustion engine vehicles.

Follow Us