AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Prithviraj Sukumaran: ലൂസിഫറിന്റെ മൂന്നാം ഭാഗം എത്തുന്നു ? പൃഥ്വിരാജിന്റെ ഇൻസ്റ്റ സ്റ്റോറി ചർച്ചയാകുന്നു

Prithviraj Sukumaran: മോഹൻലാൽ ആരാധകരുടെ പ്രതീക്ഷകൾക്ക് ഒട്ടും ഭം​ഗം വരുത്താത്ത തരത്തിലാണ് സ്റ്റീഫൻ നെടുമ്പള്ളിയെ...

Prithviraj Sukumaran: ലൂസിഫറിന്റെ മൂന്നാം ഭാഗം എത്തുന്നു ? പൃഥ്വിരാജിന്റെ ഇൻസ്റ്റ സ്റ്റോറി ചർച്ചയാകുന്നു
Prithviraj SukumaranImage Credit source: Facebook
Ashli C
Ashli C | Published: 15 Jan 2026 | 12:45 PM

മലയാളത്തിലെ മഹാനടൻ മോഹൻലാലിനെ വെച്ച് പൃഥ്വിരാജ് ഒരു സിനിമയെടുക്കുന്നു എന്ന് കേട്ടപ്പോൾ ആദ്യം ആരാധകരിൽ ഉണ്ടായ ആകാംഷയെ ഒട്ടും കെടുത്താത്ത ചിത്രമാണ് ലൂസിഫർ. മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തി കുറിച്ച ചിത്രം. പൃഥ്വിരാജിനെ സംബന്ധിച്ച് തന്റെ ആദ്യ സംവിധാന സംരംഭം തന്നെ മലയാളത്തിലെ ആദ്യത്തെ 200 കോടി എന്ന ചരിത്രത്തിൽ ഇടം നേടി. താൻ നടൻ മാത്രമല്ല സിനിമയുടെ ഓരോ ഭാഗത്തെക്കുറിച്ചും തനിക്ക് വ്യക്തമായ അറിവുണ്ട് എന്ന് പൃഥ്വിരാജ് സ്വയം തെളിയിച്ച ചിത്രം.

മോഹൻലാൽ ആരാധകരുടെ പ്രതീക്ഷകൾക്ക് ഒട്ടും ഭം​ഗം വരുത്താത്ത തരത്തിലാണ് സ്റ്റീഫൻ നെടുമ്പള്ളിയെ പ്രേക്ഷകർക്ക് മുന്നിൽ പൃഥ്വിരാജ് എത്തിച്ചത്. ഒപ്പം ടോവിനോ തോമസ്, മഞ്ജുവാര്യർ, ഇന്ദ്രജിത്ത്, വിവേക് ഒബ്രായി എന്നിവരുടെ പ്രകടനവും ലൂസിഫറെ മറ്റൊരു തലത്തിൽ എത്തിച്ചു. ഇപ്പോഴിതാ ലൂസിഫറിന്റെ മൂന്നാം ഭാഗം വരുന്നു എന്ന തരത്തിലുള്ള ഒരു സൂചനയാണ് പൃഥ്വിരാജ് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആക്കിയിരിക്കുന്നത്. താൻ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളുടെയും പേരുകൾ instagram സ്റ്റോറി ആക്കിയിരിക്കുകയാണ് താരം.

ALSO READ:അതെല്ലാം അവരുടെ കാഴ്ചപ്പാടാണ്! ദൃശ്യത്തിൽ ജോർജുകുട്ടിയായി എത്തേണ്ടിയിരുന്നത് മമ്മൂട്ടി; ജിത്തു ജോസഫ്

ഇത് പൃഥ്വിരാജ് അടുത്ത ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്നതിന്റെ സൂചനയാണ് നൽകുന്നത് എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. മൂന്നാം ഭാഗത്തിന് ആരംഭം കുറിച്ചുകൊണ്ടാണ് എൽ റ്റു തമ്പുരാൻ എന്ന ലൂസിഫർ രണ്ടാം ഭാഗം അവസാനിക്കുന്നത്. രണ്ടാം ഭാഗം വലിയ രാഷ്ട്രീയ ചർച്ചകൾക്കും കോളിളക്കങ്ങൾക്കുമാണ് തിരികൊളുത്തിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങളോ ഒന്നും തന്നെ ഇതുവരെ അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത് 2019 ലാണ്.