AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Snake safety tips: ഇനി ചൂട് കൂടും, പേടിക്കേണ്ടത് പാമ്പുകളെ… ഇത് ഇണചേരൽ കാലം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Summer Heat Increases Safety Alerts: പാമ്പുകളെ കണ്ടെത്തിയാൽ ഉടൻ തന്നെ വനംവകുപ്പിന്റെ അംഗീകാരമുള്ള റെസ്ക്യൂവർമാരുടെ സഹായം തേടണം. ഇതിനായി കേരള വനംവകുപ്പ് തയ്യാറാക്കിയ 'SARPA' മൊബൈൽ ആപ്പ് ഉപയോഗിക്കാം.

Snake safety tips: ഇനി ചൂട് കൂടും, പേടിക്കേണ്ടത് പാമ്പുകളെ… ഇത് ഇണചേരൽ കാലം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Snake Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 05 Mar 2026 | 07:32 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്നതോടെ ജനവാസ മേഖലകളിൽ പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്നതായി മുന്നറിയിപ്പ്. മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങൾ പാമ്പുകളുടെ ഇണചേരൽ കാലം കൂടിയായതിനാൽ ഇവ സാധാരണയേക്കാൾ കൂടുതൽ ദൂരത്തേക്ക് സഞ്ചരിക്കാനും മനുഷ്യവാസമുള്ള ഇടങ്ങളിലേക്ക് എത്താനും സാധ്യതയുണ്ടെന്ന് വന്യജീവി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ശീതകാലത്തിന് ശേഷം അന്തരീക്ഷ താപം ഉയരുന്നതോടെ മാളങ്ങളിൽ കഴിയുന്ന പാമ്പുകൾ അസഹനീയമായ ചൂട് കാരണം പുറത്തിറങ്ങുന്നത് പതിവാണ്. തണുപ്പുള്ള സ്ഥലങ്ങൾ തേടിയുള്ള ഇവയുടെ യാത്ര പലപ്പോഴും വീടുകൾക്കുള്ളിലേക്കും കിണറുകൾക്ക് സമീപത്തേക്കും എത്തിക്കുന്നു. കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന മൂർഖൻ, അണലി, വെള്ളിക്കട്ടൻ തുടങ്ങിയ വിഷപ്പാമ്പുകൾ ഈ സമയത്ത് കൂടുതൽ സജീവമാണ്.

ALSO READ: ചൂടിൽ വെന്തുരുകും, ആശ്വാസ മഴ പെയ്യുമോ? ഇന്നത്തെ കാലാവസ്ഥ

വീട്ടുപരിസരത്തെ മാലിന്യക്കൂമ്പാരങ്ങൾ, കല്ലുകൂട്ടങ്ങൾ, വെട്ടിയിട്ട മരക്കൂട്ടങ്ങൾ എന്നിവ പാമ്പുകൾക്ക് സുരക്ഷിതമായ ഒളിവിടങ്ങളാണ്. വേനലിൽ എലികളും തവളകളും ഭക്ഷണത്തിനായി വീടിന് സമീപത്തേക്ക് എത്തുന്നതും പാമ്പുകളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്.

പ്രധാന നിർദ്ദേശങ്ങൾ

 

  • വീടിന് ചുറ്റുമുള്ള കാടും പടർപ്പും വെട്ടിത്തെളിക്കുക. വിറക് പുരകളും സ്റ്റോർ റൂമുകളും പരിശോധിക്കുമ്പോൾ ജാഗ്രത പാലിക്കുക.
  • രാത്രിയിൽ പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ടോർച്ച് ഉപയോഗിക്കുക. ചെരിപ്പില്ലാതെ നടക്കുന്നത് ഒഴിവാക്കുക.
  • പാമ്പിനെ പെട്ടെന്ന് മുന്നിൽ കണ്ടാൽ പരിഭ്രമിച്ച് ഓടാതെ നിശ്ചലമായി നിൽക്കുക. പാമ്പ് തനിയെ ഒഴിഞ്ഞുപോകാത്ത പക്ഷം പതുക്കെ പിന്നോട്ട് മാറാം.
  • പാമ്പിനെ കണ്ടാൽ അതിനെ തല്ലിക്കൊല്ലാനോ പിടികൂടാനോ ശ്രമിക്കരുത്. ഇത് പാമ്പ് പ്രത്യാക്രമണം നടത്താൻ കാരണമാകും.

സഹായത്തിന് ‘സർപ്പ’

 

പാമ്പുകളെ കണ്ടെത്തിയാൽ ഉടൻ തന്നെ വനംവകുപ്പിന്റെ അംഗീകാരമുള്ള റെസ്ക്യൂവർമാരുടെ സഹായം തേടണം. ഇതിനായി കേരള വനംവകുപ്പ് തയ്യാറാക്കിയ ‘SARPA’ മൊബൈൽ ആപ്പ് ഉപയോഗിക്കാം. പരിശീലനം ലഭിച്ച റെസ്ക്യൂവർമാർ സുരക്ഷിതമായി പാമ്പിനെ പിടികൂടി കാട്ടിലേക്ക് മാറ്റുന്നതാണ്.

Follow Us