Prithviraj Sukumaran: ‘വീട്ടുകാർക്ക് വേണ്ടി പോലും മാറ്റാത്ത ചില നിയമങ്ങൾ മമ്മൂക്കയ്ക്ക് ഉണ്ട്, അത് ലംഘിക്കുന്ന ഒരേയൊരാൾ ലാലേട്ടനാണ്’; പൃഥ്വിരാജിന്റെ വാക്കുകൾ വൈറലാകുന്നു

Prithviraj Sukumaran: രണ്ട് ഇതിഹാസങ്ങളുടെ ബന്ധത്തെ കുറിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മമ്മൂട്ടിയുടെ വീട്ടിൽ ചില നിയമങ്ങളുണ്ടെന്നും എന്നാൽ അത് ലംഘിക്കുന്ന ഒരേയൊരു വ്യക്തി മോഹൻലാൽ ആണെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.

Prithviraj Sukumaran: വീട്ടുകാർക്ക് വേണ്ടി പോലും മാറ്റാത്ത ചില നിയമങ്ങൾ മമ്മൂക്കയ്ക്ക് ഉണ്ട്, അത് ലംഘിക്കുന്ന ഒരേയൊരാൾ ലാലേട്ടനാണ്; പൃഥ്വിരാജിന്റെ വാക്കുകൾ വൈറലാകുന്നു

Mohanlal, Mammootty, Prithviraj

Published: 

24 Mar 2025 | 07:32 PM

ലോകമെമ്പാടുമുള്ള മലയാളുടെ പ്രിയപ്പെട്ട താരങ്ങളാണ് ലാലേട്ടനും മമ്മൂക്കയും. നാല് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഇരുവരും തമ്മിലുള്ള സഹോദര ബന്ധം മറ്റുള്ളവർ എന്നും അസൂയയോടെയാണ് നോക്കി കാണുന്നത്. ഒരേ സമയത്ത് സിനിമ എന്ന വലിയ വ്യവസായ ലോകത്ത് നിന്നിട്ടും മത്സരമോ തർക്കങ്ങളോ ഇല്ലാതെ അവർ തങ്ങളുടെ സൗഹൃദം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നു.

മമ്മൂട്ടി മോഹൻലാലിന് മൂത്ത സഹോദരനെ പോലെയാണ്. അവരുടെ കുടുംബാംഗങ്ങൾ തമ്മിലും നല്ല ബന്ധമാണുള്ളത്. അടുത്തിടെ ശബരിമല ദർശനത്തിൽ മോ​ഹൻലാൽ മമ്മൂട്ടിക്ക് വേണ്ടി നടത്തിയ വഴിപാട് അതിന്റെ ഏറ്റവും വലിയ തെളിവാണ്. അദ്ദേഹം അത് സ്വകാര്യമായി ചെയ്തതാണെങ്കിലും, വഴിപാട് രസീതിന്റെ ഫോട്ടോ ഉടൻ തന്നെ ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയും പെട്ടെന്ന് വൈറലാകുകയും ചെയ്തു.

ഇപ്പോഴിതാ ഈ രണ്ട് ഇതിഹാസങ്ങളുടെ ബന്ധത്തെ കുറിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മമ്മൂട്ടിയുടെ വീട്ടിൽ ചില നിയമങ്ങളുണ്ടെന്നും എന്നാൽ അത് ലംഘിക്കുന്ന ഒരേയൊരു വ്യക്തി മോഹൻലാൽ ആണെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.

‘മമ്മൂട്ടി സാറിന്റെ വീട്ടിൽ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും, എന്തുചെയ്യാൻ പാടില്ല എന്നതിനെക്കുറിച്ച് വളരെ കർശനമായ ചില നിയമങ്ങളുണ്ട്. അദ്ദേഹം അത്തരത്തിലുള്ള ഒരാളാണ്. അദ്ദേഹം ആ നിയമങ്ങൾ ഒരു വ്യക്തിക്ക് വേണ്ടി മാത്രമാണ് ലംഘിക്കുന്നത്, അതാണ് മോഹൻലാൽ സാർ. സ്വന്തം കുടുംബത്തിന് വേണ്ടി പോലും അദ്ദേഹം ആ നിയമങ്ങൾ മാറ്റില്ല’ എന്ന് പൃഥ്വിരാജ് പറഞ്ഞു. പക്ഷേ ആ നിയമങ്ങൾ എന്താണെന്ന് ഞാൻ പറയില്ലെന്നും ചിരിച്ച് കൊണ്ട് പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍