AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Listin Stephan: ‘മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്’; ലിസ്റ്റിൻ സ്റ്റീഫൻ

Producer Listin Stephen: താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്നും ഇനിയും ആ തെറ്റ് ആവ‍ർത്തിച്ചാൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ലിസ്റ്റിൻ മുന്നറിയിപ്പ് നൽകി. പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവന.

Listin Stephan: ‘മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്’; ലിസ്റ്റിൻ സ്റ്റീഫൻ
ലിസ്റ്റിൻ സ്റ്റീഫൻImage Credit source: Facebook
Nithya Vinu
Nithya Vinu | Published: 03 May 2025 | 07:52 AM

കൊച്ചി: മലയാള സിനിമയിലെ ഒരു പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്നും ഇനിയും ആ തെറ്റ് ആവ‍ർത്തിച്ചാൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ലിസ്റ്റിൻ മുന്നറിയിപ്പ് നൽകി. കൊച്ചിയിൽ, പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവന.

‘ഞാന്‍ മലയാള സിനിമയിലേക്ക് വന്നിട്ട് പത്ത് പതിനഞ്ച് വര്‍ഷമായി. കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപടക്കത്തിന് ഇന്ന് തിരി കൊളുത്തിയിരിക്കുന്നത്. അത് വേണ്ടായിരുന്നു. ആ നടൻ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവർത്തിക്കരുത്. അങ്ങനെ ചെയ്താൽ വലിയ പ്രശ്നങ്ങൾക്കും കാരണമാകും,’ ലിസ്റ്റിൻ പറഞ്ഞു.

ALSO READ: ‘ലാൽസാർ എന്റെ കയ്യില്‍ നിന്ന് ഡിസ്‌പ്ലേ പൊട്ടിപ്പൊളിഞ്ഞ ആ ഫോണ്‍ വാങ്ങി’; ഷൈജു അടിമാലി

നടൻ്റെ പേരോ, ചെയ്‌ത തെറ്റ് എന്താണെന്നോ പറയാതെയുള്ള നിർമാതാവിന്റെ പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ഏത് നടനെക്കുറിച്ചാണ് ലിസ്റ്റിൻ പറയുന്നതെന്ന് പലരും സമൂഹ മാധ്യമങ്ങളിലൂടെ ചോദ്യം ഉന്നയിക്കുന്നുണ്ട്. അതേസമയം പേര് പറയാതെയുള്ള നിർമാതാവിന്റെ പരാമർശത്തെ സോഷ്യൽ മീഡിയ വിമർശിക്കുന്നുമുണ്ട്.

 

 

View this post on Instagram

 

A post shared by Cinema Pranthan (@cinemapranthan)

‘ പേര് പറയാൻ ധൈര്യമില്ലെങ്കിൽ പറയരുത്,  എന്താന്ന് വെച്ചാല്‍ അത് ആ നടനോട് വിളിച്ചു പറഞ്ഞാല്‍ പോരെ ഞങ്ങളോട് പറയുകയാണെങ്കില്‍ പേര് പറയണം, നട്ടെല്ല് ഉയര്‍ത്തി നിന്ന് പറയാന്‍ ധൈര്യമില്ലെങ്കില്‍ സ്റ്റേജില്‍ കേറി നിന്ന് ആര്‍ക്കും മനസ്സിലാവാത്ത ഗീര്‍വാണം അടിക്കരുത്’ തുടങ്ങി നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയിൽ നിറയുന്നത്.

Follow Us