Rachana Narayanankutty: “സെലിബ്രിറ്റി നർത്തകരെ പല നർത്തകർക്കും പരമ പുച്ഛം..”; രചന നാരായണൻകുട്ടിയുടെ കുറിപ്പ് വൈറലാകുന്നു

Rachana Narayanankutty Talks About Celebrity Dancers: ചെറുപ്പം മുതലേ എന്നെ അറിയുന്നവർക്ക് ഞാൻ ഒരു സെലിബ്രിറ്റി നർത്തക അല്ല. എന്നാൽ ഈ കഴുവേറി/കഴിവേറി, മറിമായം എന്ന സീരീസിലും 30 ഓളം ചലച്ചിത്രങ്ങളിലും അഭിനയിച്ചപ്പോൾ തന്റേതല്ലാത്ത കാരണങ്ങളാൽ അങ്ങനെ ഒക്കെ ആയിപോയി. ആ സ്റ്റാറ്റസ് മുതലാക്കി, മാർക്കറ്റിങ് സക്സസ് ആയതിനു ശേഷം, മാറി നിന്നു പരസ്യമായും രഹസ്യമായും സെലിബ്രിറ്റി നർത്തകരെ കുറ്റപ്പെടുത്താൻ വ്യഗ്രത കൂട്ടുന്നു.

Rachana Narayanankutty: സെലിബ്രിറ്റി നർത്തകരെ പല നർത്തകർക്കും പരമ പുച്ഛം..; രചന നാരായണൻകുട്ടിയുടെ കുറിപ്പ് വൈറലാകുന്നു

Rachana Narayanankutty

Edited By: 

Arun Nair | Updated On: 22 Apr 2026 | 06:33 PM

മലയാളികൾക്ക് പ്രിയപ്പെട്ട നടിയും മികച്ച നർത്തകിയുമാണ് രചന നാരായണൻകുട്ടി. നടി രചന നാരായണൻകുട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സെലിബ്രിറ്റികളായ നർത്തകരോട് മറ്റ് നർത്തകർക്ക് പുച്ഛ മനോഭാവമാണെന്നാണ് താരം കുറിപ്പിലൂടെ തുറന്നടിച്ചത്. രചനയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം തൻ്റെ മനസ്സ് തുറന്നത്.

രചന നാരയണൻകുട്ടിയുടെ വാക്കുകൾ ഇങ്ങനെ

“സെലിബ്രിറ്റി നർത്തകരെ അങ്ങനെ ഒരു വിളിപ്പേരില്ലാത്ത പല നർത്തകർക്കും പൊതുവേ പരമ പുച്ഛം ആണ്. നമുക്ക് കിട്ടുന്ന കൂടുതൽ അവസരങ്ങളും കൂടുതൽ പ്രതിഫലവും ആണ് എല്ലാരുടേയും വിഷയം. എന്നാൽ ഈ പലർക്കും അവരുടെ നൃത്ത വിദ്യാലയത്തിന്റെ വാർഷിക ആഘോഷത്തിനു അതിഥി ആയും, പെർഫോമേഴ്സ് ആയും ഈ കഴുവേറികൾ/കഴിവേറികൾ തന്നെ വേണം. .. മാർക്കറ്റിങ് ആണ് ഉദ്ദേശം.

ALSO READ: ഹാഷിറിനും കൂട്ടുകാർക്കും നല്ല ബുദ്ധിയാണ്, റീലിലെ പോലെയല്ല; എയ്ഞ്ചൽ മരിയ

കുറിപ്പ് (തികച്ചും വ്യക്തിപരം) : ചെറുപ്പം മുതലേ എന്നെ അറിയുന്നവർക്ക് ഞാൻ ഒരു സെലിബ്രിറ്റി നർത്തക അല്ല. എന്നാൽ ഈ കഴുവേറി/കഴിവേറി, മറിമായം എന്ന സീരീസിലും 30 ഓളം ചലച്ചിത്രങ്ങളിലും അഭിനയിച്ചപ്പോൾ തന്റേതല്ലാത്ത കാരണങ്ങളാൽ അങ്ങനെ ഒക്കെ ആയിപോയി. ആ സ്റ്റാറ്റസ് മുതലാക്കി, മാർക്കറ്റിങ് സക്സസ് ആയതിനു ശേഷം, മാറി നിന്നു പരസ്യമായും രഹസ്യമായും സെലിബ്രിറ്റി നർത്തകരെ കുറ്റപ്പെടുത്താൻ വ്യഗ്രത കൂട്ടുന്ന, ആ വിളിപ്പേര് ഇല്ലാത്ത “പലർക്കും” മൂക്കത്തു വിരൽ വച്ച്, എന്റെ ഉള്ളു നിറഞ്ഞ പുഞ്ചിരി.

NB : സെലിബ്രിറ്റി ആയും അല്ലാതേയും എന്നെ ​ഗസ്റ്റ് ആയും പെർഫോമർ ആയും “സ്നേഹത്തോടെ“(പ്രതിഫലം തന്നും ഒപ്പം തരാതേയും) ആര് ക്ഷണിച്ചാലും ഒഴിവുണ്ടെങ്കിൽ ഞാൻ ഇനിയും പോകും. നാളെ തിരിഞ്ഞു നിന്നും, മുന്നിൽ നിന്നും എന്നെ കുറ്റം പറയും എന്ന കഴിവേറിയ ബോധത്തോടെ തന്നെ.

കുറിപ്പ് വായിക്കാം

Follow Us
Related Stories
വില 45 കോടി ! ആരെയും അമ്പരപ്പിക്കും ജനനായകനിലെ നായികയുടെ വീട്
അന്ന് ഒറ്റയടിക്ക് രണ്ടരക്കോടി പോയി, കാറ് വരെ വിറ്റു… സക്സസിൽ നിന്ന് പടുകുഴിയിലേക്ക് വീണ കഥ പറഞ്ഞ് നിർമ്മാതാവ്
ഈ കോംബോ വർക്കാകും.. പക്ഷേ പാട്ട് കണക്ട് ആവുന്നില്ലല്ലോ… ബെത്ലഹേം കുടുംബയൂണിറ്റിലെ പാട്ടിന് തല്ലും തലോടലും
Actress Padmapriya : ആരും അറിഞ്ഞില്ല, അറിയിച്ചുമില്ല… 46-ാം വയസ്സില്‍ അമ്മയായി പത്മപ്രിയ
‘ഞാൻ പെണ്ണാണ്, ഞാൻ നേരിട്ട അബ്യൂസെല്ലാം ആണുങ്ങളിൽ നിന്നുമാണ്’; വിവാദമായ വരികളെ കുറിച്ച് ഗൗരി ലക്ഷ്മി
എല്ലാത്തിലും അഭിപ്രായം പറയണം എന്ന നിർബന്ധം ശരിയല്ല; സി.ജെ.പി പ്രതിഷേധത്തിൽ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ എന്ത് സംഭവിക്കും? അറിയാം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി