Rajesh Keshav Health Update: ‘വെല്ലൂരിൽ വന്നിട്ട് ഒരാഴ്ച, ശുഭ വാർത്തകൾക്കായി കാത്തിരിക്കുക’; രാജേഷ് കേശവിന്റെ ആരോഗ്യ നിലയെ കുറിച്ച് കുറിപ്പ്

Rajesh Keshav Health Update: അപകടം നടന്നിട്ട് 36 ദിവസമായെന്നും വെല്ലൂർ സിഎംസി ആശുപത്രിയിൽ വന്നതിനു ശേഷമുള്ള വാർത്തകൾ ഏറെ പ്രതീക്ഷ നൽകുന്നവയാണെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Rajesh Keshav Health Update: ‘വെല്ലൂരിൽ വന്നിട്ട് ഒരാഴ്ച, ശുഭ വാർത്തകൾക്കായി കാത്തിരിക്കുക’; രാജേഷ് കേശവിന്റെ ആരോഗ്യ നിലയെ കുറിച്ച് കുറിപ്പ്

Rajesh Keshav Health Update

Updated On: 

30 Sep 2025 06:59 AM

ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയില്‍ കഴിയുന്ന അവതാരകന്‍ രാജേഷ് കേശവിന്റെ ആരോഗ്യ നിലയിലെ പുരോഗതിയുണ്ടെന്ന് അറിയിച്ച് സുഹൃത്തും സഹപ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മി. അപകടം നടന്നിട്ട് 36 ദിവസമായെന്നും വെല്ലൂർ സിഎംസി ആശുപത്രിയിൽ വന്നതിനു ശേഷമുള്ള വാർത്തകൾ ഏറെ പ്രതീക്ഷ നൽകുന്നവയാണെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

കുറഞ്ഞത് 2-3 മാസമെങ്കിലും ഇവിടെ തുടരേണ്ടി വന്നേക്കാമെന്നും ന്യൂറോ, കാർഡിയോ, ജനറൽ മെഡിസിൻ, എമർജൻസി മെഡിസിൻ തുടങ്ങിയ കൂട്ടായ മെഡിക്കൽ ടീം ആണ് രാജേഷിനു വേണ്ടി കാര്യങ്ങൾ ഏകോപിപ്പിക്കുന്നതെന്നും പ്രതാപ് കുറിച്ചു. ഇഷ്ടമുള്ള കാര്യങ്ങൾ തുടർച്ചയായി കേൾപ്പിക്കുവാൻ ഡോക്ടർമാർ പറഞ്ഞതിന്റെ ഭാഗമായി, രാജേഷിന് പ്രിയപ്പെട്ട പാട്ടുകൾ പ്രിയപ്പെട്ടവരുടെ ശബ്ദം, രാജേഷ് ചെയ്ത സ്റ്റേജ് പ്രോഗ്രാമുകൾ ഒക്കെ കാണിക്കുകയും, കേൾപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു.

ഈ മാസം ആദ്യമാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെ കുഴഞ്ഞുവീണ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് മരടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുഴഞ്ഞുവീണ ഉടന്‍ ഹൃദയാഘാതമുണ്ടായി. ആശുപത്രിയില്‍ എത്തിച്ച് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. 29 ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന രാജേഷിനെ കുറച്ച് ദിവസം മുൻപാണ് എയർ ആംബുലൻസിന്റെ സഹായത്തോടെ വെല്ലൂരിലേക്കു മാറ്റിയത്.

Also Read:ഇടവേളയ്ക്ക് വിട നൽകി മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലേക്ക് തിരികെയെത്തുന്നു; ഔദ്യോഗികമായി അറിയിച്ച് നിർമ്മാതാവ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

പ്രിയപ്പെട്ട രാജേഷിനെ Rajesh Keshav വെല്ലൂർ CMC ഹോസ്പിറ്റലിൽ കൊണ്ട് വന്നിട്ട് ഒരാഴ്ചയായി.. ഓർക്കാൻ ഇഷ്ടമില്ലാത്ത ആ അപകടം നടന്നിട്ട് 36 ദിവസവും.വെല്ലൂർ വന്നതിനു ശേഷമുള്ള വാർത്തകൾ ഏറെ പ്രതീക്ഷ നൽകുന്നവയാണ്.

ഇനിയുമെറെ മുന്നോട്ട് പോകാനുണ്ട്.. കുറഞ്ഞത് 2-3 മാസമെങ്കിലും ഇവിടെ തുടരേണ്ടി വന്നേക്കാം എന്നും ഡോക്ടർ പറയുന്നുണ്ട്. ന്യൂറോ, കാർഡിയോ, ജനറൽ മെഡിസിൻ, എമർജൻസി മെഡിസിൻ, ഒക്കുപെഷണൽ തെറാപ്പി, സ്പീച് തെറാപ്പി, ഫിസിയോ തുടങ്ങി ഒരു combined medical team ആണ് കാര്യങ്ങൾ ഏകോപിക്കുന്നത്. ഇൻഫെക്ഷൻ സാധ്യതയുള്ളത് കൊണ്ട് സന്ദർശകരെ അനുവദിക്കുന്നില്ല.

വെല്ലൂരിൽ എത്തിയതിനു ശേഷമുള്ള കാര്യങ്ങളിൽ ഞങ്ങളുടെ കൂടെ നിൽക്കുന്ന ഡോ രാജി തോമസിനോടും , ഡോ തോമസ് മാത്യു വിനോടും ( അദ്ദേഹത്തിന്റെ ഡിപ്പാർട്മെന്റ് അല്ലെങ്കിൽ പോലും) പ്രതേക നന്ദി.. ഒപ്പം എന്തിനും കൂടെ നിൽക്കുന്ന Pretty Thomas ,പ്രിയയോടും, Shemim Sajitha Subair , മാർത്തോമാ സെന്ററിലെ ജെറി അച്ചനോടും, ഷാജിച്ചായനോടും, CSI ഗൈഡൻസ് സെന്ററിലെ വിജു അച്ചനോടും, എന്നും കാര്യങ്ങൾ തിരക്കി എത്തുന്ന മഞ്ജു ഫെർണാണ്ടസിനോടും തീർത്താൽ തീരാത്ത കടപ്പാട്. രാജേഷിന്റെ ഭാര്യ സിന്ധുവും, അനുജൻ രൂപേഷും ഇപ്പോഴും ആശുപത്രിയിൽ ഒപ്പമുണ്ട്.. കൂടെ വെല്ലൂർ ആശുപത്രിയിലെ സ്നേഹവും കരുതലുമുള്ള നഴ്സുമാരും മറ്റു ആരോഗ്യ പ്രവർത്തകരും രാജേഷിനെ സ്നേഹിക്കുന്ന പലരും അയച്ചു തന്നിരുന്ന ശബ്ദ സന്ദേശങ്ങൾ കേൾപ്പിക്കുന്ന കാര്യം ഞാൻ മുൻപ് എഴുതിയിരുന്നു… അതൊക്കെ ഇപ്പോഴും തുടരുന്നുണ്ട്.. ഇഷ്ടമുള്ള കാര്യങ്ങൾ തുടർച്ചയായി കേൾപ്പിക്കുവാൻ ഡോക്ടർമാർ ഞങ്ങളോട് പറഞ്ഞതിന്റെ ഭാഗമായി, അവന്റെ പ്രിയപ്പെട്ട പാട്ടുകൾ പ്രതേകിച്ചു SRK songs, ലാലേട്ടനും, സുരേഷേട്ടനും, ജയറാമേട്ടനും,പ്രിയ സുഹൃത്തുക്കളും അയച്ചു തരുന്ന വോയിസ്‌ notes,( ഗോകുലം കൃഷ്ണ മൂർത്തിയ്ക്കു Krishnamoorthy S R പ്രത്യേക നന്ദി) അവൻ ചെയ്ത സ്റ്റേജ് പ്രോഗ്രാമുകൾ ഒക്കെ കാണിക്കുകയും, കേൾപ്പിക്കുകയും ചെയ്യുന്നുണ്ട്.

ചെറിയ രീതിയിലുള്ള റെസ്പോൺസ് പോലും രാജേഷിന്റെ ചികിത്സാരീതികളിൽ വളരെ പ്രധാനമാണ് എന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു. ഞങ്ങൾക്കുറപ്പാണ് രാജേഷ് എല്ലാം അറിയുന്നുണ്ട്.. ഞങ്ങൾ എല്ലാം അറിയിക്കുന്നുമുണ്ട്.കൂടുതൽ ശുഭ വാർത്തകൾക്കായി കാത്തിരിക്കുക.. രാജേഷിന് വേണ്ടിയുള്ള പ്രാർത്ഥനയും സ്നേഹവും എപ്പോഴും ഉള്ളതുപോലെ ഇനിയും തുടരുക. നന്ദി.,

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും