Ramesh Pisharody: അതിജീവിതയ്ക്കൊപ്പം, കുറ്റക്കാർ ശിക്ഷിക്കപ്പെടണം! പാലക്കാട്ടെ കോൺഗ്രസ് കൗൺസിലറുടെ പീഡനത്തിൽ രമേശ് പിഷാരടി
Ramesh Pisharody about Prashobh C Valsan:താൻ പാലക്കാട് വന്നിട്ട് 10 ദിവസമേ ആയിട്ടുള്ളു. തന്റെ പ്രചാരണത്തിന് കോൺഗ്രസ് ഭാരവാഹി എന്ന നിലയിൽ ഈ കൗൺസിലറും രണ്ടുദിവസം വന്നിരുന്നു ചിത്രം കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞത് എന്നും രമേശ് പിഷാരടി. പ്രശോപ് സി വത്സനുമായി തനിക്ക് വ്യക്തിപരമായി യാതൊരു ബന്ധവുമില്ല.ചൂഷണം ചെയ്യപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കാൻ പോലീസും മറ്റു സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കണമെന്നും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ആര് ചെയ്താലും അവർ ശിക്ഷിക്കപ്പെടണം എന്നും രമേശ് വ്യക്തമാക്കി.....

Prashob, Ramesh Pisharady
പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരായ ലൈംഗിക പീഡന പരാതിയിൽ യുവതിക്ക് നീതി കിട്ടണമെന്നും അതിജീവിതയ്ക്കൊപ്പം എന്നും കോൺഗ്രസ് സ്ഥാനാർത്ഥിയും നടനുമായ രമേശ് പിഷാരടി. ഈ സംഭവം തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരച്ചെടി ആകില്ലെന്നും താൻ പാലക്കാട് വന്നിട്ട് 10 ദിവസമേ ആയിട്ടുള്ളു. തന്റെ പ്രചാരണത്തിന് കോൺഗ്രസ് ഭാരവാഹി എന്ന നിലയിൽ ഈ കൗൺസിലറും രണ്ടുദിവസം വന്നിരുന്നു ചിത്രം കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞത് എന്നും രമേശ് പിഷാരടി. പ്രശോപ് സി വത്സനുമായി തനിക്ക് വ്യക്തിപരമായി യാതൊരു ബന്ധവുമില്ല.
ചൂഷണം ചെയ്യപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കാൻ പോലീസും മറ്റു സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കണമെന്നും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ആര് ചെയ്താലും അവർ ശിക്ഷിക്കപ്പെടണം എന്നും രമേശ് വ്യക്തമാക്കി. അതേസമയം ഇതൊന്നും തെരഞ്ഞെടുപ്പിൽ വിഷയമാകുന്നില്ല കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിന്റെ വിലയിരുത്തലാണ് നടക്കുന്നത്. അടുത്ത അഞ്ചുവർഷത്തേക്കുള്ള തെരഞ്ഞെടുപ്പുമാണ് നടക്കുന്നത് ഒരുപാട് മെമ്പർക്കെതിരായ പരാതി ഇതിനെ ബാധിക്കില്ലെന്നും രമേശ് വ്യക്തമാക്കി.
ALSO READ:പാലക്കാട് കൌൺസിലർ പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്
അതേസമയം ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയിൽ പറയുന്നത്. പാലക്കാട് കുന്നത്തൂർ നോർത്ത് കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെ സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്.. ഗർഭിണിയാണെന്ന് യുവതി അറിയിച്ചപ്പോൾ അത് അലസിപ്പിക്കാനുള്ള മരുന്ന് കഴിക്കുവാൻ നിർബന്ധിച്ചു എന്നും പരാതിയിൽ പറയുന്നു. നിരവധി തവണ പീഡിപ്പിച്ചതായും പരാതി.