AMMA Controversy : ഒടുവില്‍ രമേഷ് പിഷാരടിയും രാജിവച്ചു, അമ്മയിലെ പ്രതിസന്ധി രൂക്ഷമാകുന്നു
AMMA Association Power Fight: താര സംഘടനയായ അമ്മയിലെ പ്രതിസന്ധി അനുദിനം രൂക്ഷമാവുകയാണ്. ഹൈക്കോടതി ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി അഡ് ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ ആയിരുന്ന രമേഷ് പിഷാരടി രാജി വച്ചു. സംഘടനയെ കോടതി കയറ്റാന്‍ താല്‍പര്യമില്ലെന്നും ഒരു അധികാര സ്ഥാനത്തും തനിക്ക് കടിച്ച് തൂങ്ങാന്‍ താല്‍പര്യമില്ലെന്നും പിഷാരടി പ്രതികരിച്ചു. ഒരു വശത്ത് തനിക്കെതിരെ ആക്രമണം കടുക്കുമ്പോഴും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകാനാണ് ശ്വേത മേനോന്റെ തീരുമാനം.
താര സംഘടനയായ അമ്മയിലെ പ്രതിസന്ധി അനുദിനം രൂക്ഷമാവുകയാണ്. ഹൈക്കോടതി ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി അഡ് ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ ആയിരുന്ന രമേഷ് പിഷാരടി രാജി വച്ചു. സംഘടനയെ കോടതി കയറ്റാന്‍ താല്‍പര്യമില്ലെന്നും ഒരു അധികാര സ്ഥാനത്തും തനിക്ക് കടിച്ച് തൂങ്ങാന്‍ താല്‍പര്യമില്ലെന്നും പിഷാരടി പ്രതികരിച്ചു. പ്രശ്‌നങ്ങള്‍ പരമാവധി രമ്യതയില്‍ പരിഹരിക്കാനാണ് ശ്രമിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയമപോരാട്ടങ്ങളിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നും നടന്‍ പറഞ്ഞു. താനും ശ്വേത മേനോനുമായി നടത്തിയ ഫോണ്‍സംഭാഷണം പുറത്ത് പോയതല്ല. ബോധപൂര്‍വ്വം പുറത്ത് വിട്ടതാണെന്നും പിഷാരടി ആരോപിച്ചു.
താന്‍ ഇപ്പോഴും പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണെന്ന് പറഞ്ഞ് ശ്വേത മേനോന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ഭരണസമിതിക്കെതിരെ വാര്‍ഷിക പൊതുയോഗത്തില്‍ ചില നിക്ഷ്പ്ത താല്‍പര്യക്കാര്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ സംഘടനയുടെ ബൈലോ പ്രകാരം അത് പാസയില്ല. ഇത്രയും നാള്‍ മിണ്ടാതിരുന്നത് പ്രശ്‌നം ശാന്തമായി തീരട്ടെ എന്ന് കരുതിയാണ്. പക്ഷേ തന്നെ മനപ്പൂര്‍വ്വം കരിവാരിത്തേക്കാനുള്ള ശ്രമം തുടരുന്ന സാഹചര്യത്തിലാണ് പ്രതികരിക്കുന്നത് എന്നും സംഘടനയുടെ നേതൃത്വത്തില്‍ തുടരുമെന്നും ശ്വേത വ്യക്തമാക്കി.
Also Read: അമ്മയിൽ കുറെ ആളുകൾ കോമാളികൾ! ഫണ്ട് ഉള്ളതുകൊണ്ടാണ് ഭാരവാഹികളാകാനും മത്സരിക്കുന്നത്; ജോയ് മാത്യു
കഴിഞ്ഞ ദിവസം രമേഷ് പിഷാരടിയും ശ്വേത മേനോനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. അതില്‍ നടന്‍ ബാബുരാജും സദ്ധിക്കും ഉള്‍പ്പെടെയുള്ളവര്‍ തനിക്കെതിരെ ജനറല്‍ബോഡി യോഗത്തില്‍ തീര്‍ത്തും മോശമായ പരാമര്‍ശങ്ങള്‍ നടത്തി എന്ന് പറയുന്നുണ്ടായിരുന്നു. അതിനിടെ ശ്വേത മേനോനെതിരെ കൂടുതല്‍ അംഗങ്ങള്‍ രംഗത്ത് വരികയാണ്. ശ്വേതയുടെ പുതിയ നീക്കത്തിനെതിരെ വളരെ രൂക്ഷമായിട്ടാണ് നടി ഉഷ പ്രതികരിച്ചത്. ജനറല്‍ബോഡി യോഗത്തില്‍ അംഗങ്ങളുടെ എല്ലാവരുടെയും മുന്നില്‍ വച്ച് രാജി പ്രഖ്യാപനം നടത്തിയ ആളാണ് ശ്വേത. അവര്‍ വീണ്ടും സംഘടനയില്‍ കടിച്ച് തൂങ്ങാനാണ് ശ്രമിക്കുന്നത് എങ്കില്‍ സംഘടനയിലെ വനികള്‍ സംഘടിച്ച് അമ്മയുടെ ഓഫീസ് മുന്നില്‍ സത്യാഗ്രഹം ഇരിക്കുമെന്നും ഉഷ പറഞ്ഞു.
ഒരു വശത്ത് തനിക്കെതിരെ ആക്രമണം കടുക്കുമ്പോഴും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകാനാണ് ശ്വേത മേനോന്റെ തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് സൂചന. അമ്മയിലെ അഴിമതി ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ടേക്കും. വിവിധ ക്ലൈന്റുകളില്‍ നിന്ന് പണം വാങ്ങിയ കാര്യം തനിക്കറിയാമെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഫോണ്‍ സംഭാഷണത്തില്‍ അവര്‍ പറയുന്നുണ്ട്. എന്നാല്‍ ശ്വേത ഉന്നയിക്കുന്ന അഴിമതി ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ലെന്നും അത് കേട്ടവര്‍ തെളിയിക്കട്ടെ എന്നുമാണ് പിഷാരടി പറഞ്ഞത്. താനുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നതില്‍ വേദനയുണ്ടാക്കി എന്നും പിഷാരടി വ്യക്തമാക്കി.
English Summary
The crisis within AMMA, the actors’ association, is intensifying by the day. Following the High Court’s intervention, Ramesh Pisharody resigned last night from his role as the convener of the ad-hoc committee. Pisharody stated that he had no desire to drag the organization into court proceedings or to cling to any position of power. Meanwhile, despite facing mounting attacks, Shweta Menon has decided to move forward without compromise.