Rapper Vedan : റാപ്പർ വേടൻ വിവാഹിതനാകുന്നു; തീയതി പുറത്ത്

Rapper Vedan Wedding : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വിവാഹ വാർത്ത പുറത്ത് വിട്ടത്. തൃശൂരിൽ വെച്ചാണ് വിവാഹം

Rapper Vedan : റാപ്പർ വേടൻ വിവാഹിതനാകുന്നു; തീയതി പുറത്ത്

Rapper Vedan And Girlfriend

Updated On: 

19 Feb 2026 | 11:21 PM

കൊച്ചി : സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും മലയാളം റാപ്പറുമായ വേടൻ വിവാഹിതനാകുന്നു. ഒരു പൊതുവേദിയിൽ വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 24-ാം തീയതി തൃശൂരിൽ വെച്ച് വേടൻ വിവാഹിതനാകുമെന്ന് എം വി ഗോവിന്ദൻ അറിയിച്ചു. എഴുത്തുകാരി നവമിലതയാണ് വധു. തൃശൂർ സ്വദേശിനിയാണ് നവമി.

തൃശൂരിൽ വെച്ച് ചെറിയ ഒരു ചടങ്ങ് നടത്തി വിവാഹം രജിസ്റ്റർ ചെയ്യാനായിരുന്നു വേടൻ തീരുമാനിച്ചിരുന്നത്. എന്നാൽ എം വി ഗോവിന്ദൻ ഇക്കാര്യം പൊതുവേദിയിൽ വെച്ച് അറിയിച്ചതോടെ വേടൻ്റെ വിവാഹ വാർത്ത എല്ലാവരും അറിഞ്ഞു. വേടനും നവമിലതയും ഏറെ നാളായ പ്രണയത്തിലായിരുന്നു. തൻ്റെ മോണലോവ എന്ന ഗാനം നവമിയെ കുറിച്ചാണെന്ന് നേരത്തെ വേടൻ പറഞ്ഞിരുന്നു.

ഹിരൺദാസ് മുരളി എന്നാണ് വേടൻ്റെ യഥാർഥ പേര്. വോയിസ് ഓഫ് വോയിസ്ലെസ് എന്ന റാപ്പ് ഗാനത്തിലൂടെയാണ് വേടൻ കൂടുതൽ ശ്രദ്ധേയനാകുന്നത്. സ്വതന്ത്രസംഗീതത്തിലും പിന്നണി സംഗീതത്തിലും വേടൻ ഒരുപോലെ പ്രവർത്തിച്ചു വരുന്നു. മഞ്ഞുമ്മെൽ ബോയ്സ് എന്ന സിനിമയിലെ കുതന്ത്രം എന്ന ഗാനത്തിനാണ് കഴിഞ്ഞ വർഷം വേടന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്