AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vedan: നഞ്ചക്ക് കറക്കി കയ്യടി നേടി വേടൻ; ഇതും വശമുണ്ടായിരുന്നോ എന്ന് ആരാധകർ, വീഡിയോ വൈറൽ

Rapper Vedan Nunchaku Skills: നേരത്തെ സ്റ്റേജ് ഷോകളുടെ വീഡിയോ മാത്രം പങ്കുവെച്ചിരുന്നു വേടൻ, ഇതാദ്യമായാണ് ഇത്തരം ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.

Vedan: നഞ്ചക്ക് കറക്കി കയ്യടി നേടി വേടൻ; ഇതും വശമുണ്ടായിരുന്നോ എന്ന് ആരാധകർ, വീഡിയോ വൈറൽ
വേടൻImage Credit source: Vedan/Instagram
nandha-das
Nandha Das | Updated On: 14 Sep 2025 08:22 AM

നഞ്ചക്ക് പ്രാക്‌സ്റ്റീസ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് റാപ്പർ വേടൻ. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. പല വിവാദങ്ങളിലും തന്റെ പേര് ഉയർന്നു വന്നതിന് പിന്നാലെ താരം സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നില്ല. ഇപ്പോൾ ഏറെ നാളുകൾക്ക് ശേഷമാണ് വേടൻ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവയ്ക്കുന്നത്.

നേരത്തെ സ്റ്റേജ് ഷോകളുടെ വീഡിയോ മാത്രം പങ്കുവെച്ചിരുന്ന വേടൻ, ഇതാദ്യമായാണ് ആരാധകർക്കായി ഇത്തരം ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയതിനാൽ വീഡിയോയ്ക്ക് താഴെ ആരാധകർക്ക് കമന്റുകൾ ചെയ്യാൻ കഴിയില്ല. എന്നിരുന്നാലും, മറ്റ് പല സമൂഹ മാധ്യമ പേജുകളും വേടന്റെ പുതിയ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ‘റാപ്പ് മാത്രം അല്ലാ ഇതും കൈയിൽ ഉണ്ടല്ലേ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ചിലപ്പോഴൊക്കെ ഇതൊക്കെ ആവശ്യം ആണെന്ന് ജീവിതം തന്നെ പഠിപ്പിക്കും’ എന്ന് മറ്റൊരാൾ കുറിച്ചു. ‘മുറിവുകളുടെ ആഴവും വേദനയും നമുക്ക് മുന്നോട്ടു പോകാനുള്ള ഒരു ആവേശവും വാശിയും കൂട്ടും’, ‘ആയിരം കണ്ണുള്ളവന് എന്തായുധം’ എന്നിങ്ങനെ നീളുന്നതാണ് കമന്റുകൾ.

വേടൻ നഞ്ചക്ക് പരിശീലിക്കുന്നു:


ALSO READ: ‘ഞാൻ അവരെ എൻ്റെ വീട്ടിൽ കയറ്റും, പറ്റില്ലെങ്കിൽ ഇറങ്ങി പോയ്ക്കോളൂ’; ലാലേട്ടൻ ഓൺ ഫയർ

ജപ്പാനിലെ ഒക്കിനാവയിൽ നിന്നാണ് നഞ്ചക്കിന്റെ ഉത്ഭവമെങ്കിലും, ഇത് യഥാർത്ഥത്തിൽ ഒരു ചൈനീസ് ആയോധന കലയാണ്. രണ്ട് ചെറിയ മരക്കഷണങ്ങൾ ഒരു ചങ്ങലയോ കയറോ കൊണ്ട് ബന്ധിപ്പിച്ച ഒരു പരമ്പരാഗത ആയുധമാണ് നഞ്ചക്ക്. പ്രധാനമായും സ്വയം പ്രതിരോധത്തിനും മറ്റ് ആയോധനകലകളുടെ പരിശീലനത്തിനായുമാണ് നഞ്ചക്ക് ഉപയോഗിക്കുന്നത്.

അതേസമയം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവ ഡോക്ടറുടെ പരാതിയിൽ വേടനെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃക്കാക്കര പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ, മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യ പരിശോധനയ്ക്ക് ശേഷം താരത്തെ വിട്ടയയ്ക്കുകയായിരുന്നു. വേടനെതിരെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.