AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rapper Vedan: ‘വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമിക്കുന്നു’; രാഷ്ട്രീയഗൂഢാലോചനയെന്ന് കുടുംബം

Rapper Vedans Family Complaint: വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് കുടുംബം. വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള ശ്രമമാണെന്നും കുടുംബം പറയുന്നു.

Rapper Vedan: ‘വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമിക്കുന്നു’; രാഷ്ട്രീയഗൂഢാലോചനയെന്ന് കുടുംബം
റാപ്പർ വേടൻImage Credit source: PTI
abdul-basith
Abdul Basith | Published: 11 Sep 2025 13:43 PM

വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമിക്കുന്നു എന്ന് കുടുംബം. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുകയാണെന്നും അന്വേഷണം നടത്തി ഇത് പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് വേടൻ്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതിനൽകി. യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വേടനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഗൂഢാലോചന നടത്തി വേടൻ്റെ വാക്കുകളെ നിശബ്ദമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു. നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണ്. സ്ഥിരം കുറ്റവാളിയാക്കാനാണ് ശ്രമം. ഇതിൽ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പരാതിയിൽ പറയുന്നു.

Also Read: Rapper Vedan: ബലാത്സംഗക്കേസിൽ റാപ്പർ വേടൻ അറസ്റ്റിൽ

തുടരെ രണ്ട് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് വേടൻ എന്ന ഹിരൺദാസ് മുരളിയെ തൃക്കാക്കര പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇന്നലെ അഞ്ച് മണിക്കൂറിലധികം സമയം ചോദ്യം ചെയ്യൽ നീണ്ടു. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നതിനാൽ അറസ്റ്റിലായ ഉടൻ വേടൻ ജാമ്യത്തിലിറങ്ങുകയും ചെയ്തു.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷം, തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് വേടൻ പറഞ്ഞിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ തനിക്ക് കൂടുതലൊന്നും പറയാനാവില്ല. ആരും പേടിക്കേണ്ട. തനിക്ക് വിശ്വാസമുണ്ട്. സമയം കിട്ടിയാൽ എല്ലാ ആരോപണങ്ങൾക്കും മറുപടിനൽകും.

വിവാഹവാഗ്ദാനം നൽകി വേടൻ അഞ്ച് തവണ പീഡിപ്പിച്ചുവെന്ന് യുവ ഡോക്ടര്‍ പോലീസിൽ പരാതിനൽകിയത്. ഇതോടെ ബലാത്സംഗക്കുറ്റം ചുമത്തി വേടനെതിരെ തൃക്കാക്കര പോലീസ് കേസെടുത്തു. ഇതിന് പിന്നാലെ ഒളിവിൽ പോയ വേടൻ മുൻകൂർ ജാമ്യം നേടുകയായിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് താരം പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായത്. വേടൻ്റെ അറസ്റ്റ് നിലവിൽ ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.