Ravi Mohan:” ഭാര്യയും ഭർത്താവുമായാൽ ഒരു അക്കൗണ്ട് അല്ലേ ഉണ്ടാവുക”; രവി മോഹന്റെ ആരോപണത്തിന് മറുപടിയുമായി ആരതിയുടെ അമ്മ

Sujatha Vijaya Kumar to Ravi Mohan:തന്റെയും ഭാര്യയുടെയും കൂടെ പേരിലുള്ള അക്കൗണ്ട്. എന്തെങ്കിലും ആവശ്യത്തിന് അതിൽ നിന്നും പണം എടുക്കുകയാണെങ്കിൽ ഉടനെ എനിക്ക് ഭാര്യയിൽ നിന്നും കോൾ വരും. ഇപ്പോൾ എവിടെയാണ് എന്തിനാണ് പണം എടുത്തത് എന്ത് ആവശ്യം എന്നൊക്കെ ചോദ്യം ചോദിച്ചു കൊണ്ടിരിക്കും..........

Ravi Mohan: ഭാര്യയും ഭർത്താവുമായാൽ ഒരു അക്കൗണ്ട് അല്ലേ ഉണ്ടാവുക; രവി മോഹന്റെ ആരോപണത്തിന് മറുപടിയുമായി ആരതിയുടെ അമ്മ

Arti And Sujataha Vijayakumar, Ravi Mohan

Published: 

17 May 2026 | 01:45 PM

നടൻ രവി മോഹന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഭാര്യ ആരതിയുടെ അമ്മ സുജാത വിജയകുമാർ. തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ല എന്നും വർഷങ്ങളായി താൻ സ്വാതന്ത്ര്യമില്ലാതെ ഇവരുടെ അടിമയെ പോലെയാണ് ജീവിക്കുന്നത്. എന്നിങ്ങനെ നിരവധി ആരോപണങ്ങൾ ആയിരുന്നു രവി മോഹൻ ഉന്നയിച്ചിരുന്നത്. അതിനുള്ള പ്രധാനമായ മറ്റൊരു ആരോപണമായിരുന്നു തന്റെ സമ്പാദ്യം മുഴുവൻ ഇവർ അതായത് ഭാര്യയും കുടുംബവും അപഹരിച്ചു എന്നുള്ളത്. തനിക്ക് സ്വന്തമായി ഒരു അക്കൗണ്ട് പോലുമില്ല ആകെ ഒരു അക്കൗണ്ട് ആയിരുന്നു ഉള്ളത് അത് മ്യൂച്ചൽ അക്കൗണ്ട് ആണ്.

തന്റെയും ഭാര്യയുടെയും കൂടെ പേരിലുള്ള അക്കൗണ്ട്. എന്തെങ്കിലും ആവശ്യത്തിന് അതിൽ നിന്നും പണം എടുക്കുകയാണെങ്കിൽ ഉടനെ എനിക്ക് ഭാര്യയിൽ നിന്നും കോൾ വരും. ഇപ്പോൾ എവിടെയാണ് എന്തിനാണ് പണം എടുത്തത് എന്ത് ആവശ്യം എന്നൊക്കെ ചോദ്യം ചോദിച്ചു കൊണ്ടിരിക്കും. സമ്പാദിക്കുന്നത് ഞാനാണ് എനിക്ക് എന്റെ പണം സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കാനുള്ള ഒരു സാഹചര്യം പോലും ആ കുടുംബത്തിൽ ഉണ്ടായിരുന്നില്ല.

എന്നെ ആവശ്യമില്ലെങ്കിലും എന്റെ പണത്തെ ഇവർക്ക് ആവശ്യമാണ്

ഈ കഴിഞ്ഞ വർഷങ്ങളോളം 50 ലക്ഷം രൂപയാണ് തന്റെ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി താൻ ചെലവഴിക്കുന്നത്. അതെല്ലാം അവർക്ക് നല്ലൊരു ജീവിതം ഉണ്ടാവണം അവർ ഒരിക്കലും തുലഞ്ഞു പോകരുത് എന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഞാൻ ഈ പണം എല്ലാം ചെലവഴിക്കുന്നത്. ഇവർക്ക് കൊറിയൻ ട്രിപ്പ് പോകാനും ഒക്കെ പണം താൻ തന്നെയാണ് നൽകിക്കൊണ്ടിരിക്കുന്നത്. എന്നെ ആവശ്യമില്ലെങ്കിലും എന്റെ പണത്തെ ഇവർക്ക് ആവശ്യമാണ് താൻ സമ്പാദിക്കുന്ന പണത്തിൽ തനിക്ക് യാതൊരു തരത്തിലുള്ള അവകാശവുമില്ല. തന്റെ കരിയർ ജീവിതവും സമ്പാദ്യവും എല്ലാം നശിപ്പിച്ചു എന്നിങ്ങനെയുള്ള ഗുരുതരമായ ആരോപണങ്ങൾ ആയിരുന്നു രവി മോഹൻ കഴിഞ്ഞദിവസം ചെന്നൈയിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ വിതുമ്പിയും വികാരഭരിതനായും കോപിച്ചും എല്ലാം പറഞ്ഞു തീർത്തത്.

വിവാഹം കഴിഞ്ഞാൽ പിന്നെ ഒരു അക്കൗണ്ട് അല്ലേ ഉണ്ടാവുക

ഇതിനെല്ലാം മറുപടിയായി ആരതിയുടെ അമ്മ സുജാത വിജയകുമാറും രംഗത്തെത്തി. രവി മോഹനൻ അക്കൗണ്ട് ഇല്ല എന്നും അദ്ദേഹത്തിന്റെ പണം പോലും ഉപയോഗിക്കാൻ സമ്മതിക്കുന്നില്ല എന്ന് ആരോപണം ഉണ്ടല്ലോ അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനോട് ആയിരുന്നു ഇവരുടെ പ്രതികരണം. ഭാര്യയും ഭർത്താവുമായി ഒരു കുടുംബമായി ജീവിക്കുമ്പോൾ പിന്നെ അങ്ങനെയല്ലേ എന്നാണ് സുജാത വിജയകുമാർ ചോദിക്കുന്നത്.

വിവാഹം കഴിഞ്ഞാൽ പിന്നെ ഒരു അക്കൗണ്ട് അല്ലേ ഉണ്ടാവുക അങ്ങനെയല്ലേ വേണ്ടത് അങ്ങനെയാണെന്നാണ് തനിക്ക് തോന്നുന്നത് എന്നിങ്ങനെ വ്യക്തമല്ലാത്ത രീതിയിലായിരുന്നു അവരുടെ മറുപടി. മാത്രമല്ല വീട്ടിലേക്ക് ചെലവഴിച്ചതിനെ കുറിച്ച് ഒരു മരുമകൻ എന്ന നിലയിൽ അവന്റെ കടമയായിരുന്നു അത് എന്നും അങ്ങനെയൊക്കെയല്ലേ എന്നുമായിരുന്നു സുജാത വിജയകുമാറിന്റെ പ്രതികരണം.

ജയം രവിയുടെ ഒരു ആരോപണങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ സുജാത രവികുമാറിന് സാധിച്ചിരുന്നില്ല. കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവമാണ് എന്നും അതിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ഒന്നുമില്ല ഇതൊന്നും അങ്ങനെയല്ല എന്നൊക്കെയുള്ള രീതിയിലുള്ള മറുപടിയാണ് നൽകിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഒരു വ്യക്തിക്ക് തന്റെ സ്വന്തം പണം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലെങ്കിൽ അത് ക്രൂരതയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവേയുള്ള അഭിപ്രായപ്രകടനം. ഭാര്യയും ഭർത്താവും ആണെന്ന് കരുതി ഒരു അക്കൗണ്ടിന്റെ ആവശ്യമില്ല എന്നും അയാൾ സമ്പാദിച്ചത് അയാൾക്ക് കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടെന്ന് ആളുകൾ അഭിപ്രായപ്പെടുന്നു.

മാത്രമല്ല ആരോപണം ഉന്നയിച്ചത് ആരതിക്കെതിരെ ആണെന്നും എന്തുകൊണ്ടാണ് അവർ പൊതു സമൂഹത്തിനുമുന്നിൽ വരാത്തത് അമ്മ എന്തിനാണ് ഇത്തരത്തിൽ മറുപടി നൽകുന്നത് എന്നും ആളുകൾ ചോദിക്കുന്നു. മാത്രമല്ല തന്റെ മക്കളോടുള്ള സ്നേഹത്തെക്കുറിച്ചും അവർക്കുവേണ്ടിയാണ് താൻ ജീവിച്ചിരിക്കുന്നത് എന്ന് രവി മോഹൻ പറഞ്ഞു എന്നതിന് മറുപടിയായി താനും തന്റെ പെൺമക്കൾക്ക് വേണ്ടിയാണ് ജീവിച്ചിരിക്കുന്നത് എന്നായിരുന്നു സുജാത രവികുമാറിന്റെ പ്രതികരണം. അതേസമയം രവി മോഹന ഈ കാര്യത്തിൽ നീതി കിട്ടണം എന്നാണ് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ഉയരുന്ന ചർച്ച.

ENGLISH SUMMARY

Sujatha Vijayakumar, the mother of actor Ravi Mohan, has responded to his wife Aarti’s allegations. Ravi Mohan had made several allegations, such as that he was not allowed to live and that he had been living like a slave to them for years without freedom.

Loading...
Unable to load recommendations.
Follow Us
Related Stories
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി